l o a d i n g

കേരള

ആരോപണങ്ങള്‍ നിഷേധിച്ച് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 28, 2025

തിരുവനന്തപുരം: ബലാത്സംഗ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ തിരുവനന്തപുരം ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. തനിക്കെതിരായ എല്ലാ ആരോപണങ്ങളെയും നിഷേധിച്ച രാഹുല്‍, ഇത് രാഷ്ട്രീയപ്രേരിതമായ ഗൂഢാലോചനയുടെ ഭാഗമാണെന്നും ഹര്‍ജിയില്‍ വാദിച്ചു. ജാമ്യാപേക്ഷ നാളെ പരിഗണിക്കാനാണ് സാധ്യത.

പരാതിക്കാരിയായ യുവതിയുമായി ദീര്‍ഘകാലമായി സൗഹൃദമുണ്ട്. യുവതി തന്നെയാണ് സമൂഹമാധ്യമങ്ങള്‍ വഴി ബന്ധം സ്ഥാപിച്ചത്. ഭര്‍ത്താവിന്റെ പീഡനത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ അനുകമ്പ തോന്നിയതിനെ തുടര്‍ന്നാണ് സൗഹൃദം വളര്‍ന്നത്. ഈ ബന്ധം പിന്നീട് ഉഭയസമ്മതപ്രകാരമുള്ള ശാരീരിക ബന്ധത്തിലേക്ക് നീങ്ങുകയായിരുന്നു. യുവതി വിദ്യാസമ്പന്നയും ബന്ധത്തിലെ ശരിതെറ്റുകള്‍ അറിയാവുന്ന വ്യക്തിയുമാണ്. യുവതി ആരോപിക്കുന്നതുപോലെ ബലാത്സംഗം നടന്നിട്ടില്ല. ചാറ്റുകളും ഫോണ്‍ രേഖകളും ഈ ബന്ധം പരസ്പര സമ്മതത്തോടെയുള്ളതാണെന്ന് വ്യക്തമാക്കുന്നുണ്ട്. പല സ്ഥലങ്ങളില്‍ വച്ചുള്ള കൂടിക്കാഴ്ചകള്‍ക്കും യുവതി സമ്മതിച്ചിരുന്നു.

നിര്‍ബന്ധിത ഗര്‍ഭഛിദ്രം എന്ന വാദം നിലനില്‍ക്കില്ല. ഗര്‍ഭഛിദ്രത്തിനുള്ള ഗുളിക യുവതി സ്വമേധയാ ആണ് കഴിച്ചതെന്ന് സമ്മതിച്ചിട്ടുണ്ട്. യുവതി ഭര്‍ത്താവിനൊപ്പമാണ് കഴിഞ്ഞിരുന്നത്. അതുകൊണ്ടുതന്നെ ഗര്‍ഭിണിയായതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഭര്‍ത്താവിനാണ്.

തനിക്കെതിരെയുള്ള നീക്കം ബിജെപി-സിപിഎം ഗൂഢാലോചനയുടെ ഭാഗമാണ്. പരാതിക്കാരിയുടെയും ഭര്‍ത്താവിന്റെയും രാഷ്ട്രീയബന്ധം ചൂണ്ടിക്കാട്ടിയാണ് ഈ ആരോപണം. തദ്ദേശതിരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തിലും ശബരിമല സ്വര്‍ണ്ണക്കവര്‍ച്ച കേസില്‍ പ്രമുഖര്‍ അറസ്റ്റിലായ സാഹചര്യത്തിലും പൊതുശ്രദ്ധ തിരിക്കാനുള്ള നീക്കമാണിത്. യുവതി ചാറ്റുകളും ഫോണ്‍ കോളുകളും റെക്കോര്‍ഡ് ചെയ്തതും അവ പോലീസിന് പരാതി നല്‍കാതെ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തതും രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ തുടരണമെങ്കില്‍ തനിക്കെതിരെ പരാതി നല്‍കണമെന്ന് സ്ഥാപനം ആവശ്യപ്പെട്ടിരുന്നതായി യുവതി മുന്‍പ് വ്യക്തമാക്കിയിരുന്നു. ഇതിന് തെളിവായി യുവതിയുടെ ശബ്ദസന്ദേശവും രാഹുല്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. പോലീസില്‍ പരാതി നല്‍കാതെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതും രാഷ്ട്രീയ താല്‍പര്യമാണ് സൂചിപ്പിക്കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു. അന്വേഷണവുമായി പൂര്‍ണ്ണമായും സഹകരിക്കാന്‍ തയ്യാറാണെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രധാന ആവശ്യം.

Latest News

വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
September 23, 2026
 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026