l o a d i n g

കേരള

കേരളത്തിന്റെ ഐടി തലസ്ഥാനമായ തൃക്കാക്കയിൽ നിന്ന് ഐടി എഞ്ചിനീയര്‍ ജനവിധി തേടുന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 3, 2025

കൊച്ചി: ഐടി കമ്പനികളുടെ ഈറ്റില്ലമായ തൃക്കാക്കരയില്‍, നാടിന്റെ സ്പന്ദനമറിയുന്ന ഐടി പ്രൊജക്ട് എഞ്ചിനീയര്‍ ജനവിധി തേടുന്നു. തൃക്കാക്കര മുനിസിപ്പാലിറ്റി 16-ാം ഡിവിഷനിലാണ് (ഓലിക്കുഴി) യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി സുമിന മത്സര രംഗത്തിറങ്ങിയിരിക്കുന്നത്. കൈപ്പത്തി ചിഹ്നത്തില്‍ വോട്ട് തേടുന്ന സുമിന, തന്റെ പ്രൊഫഷണല്‍ മികവും ആധുനിക കാഴ്ചപ്പാടുകളും പൊതുപ്രവര്‍ത്തനത്തില്‍ സംയോജിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

തിരഞ്ഞെടുപ്പ് ഗോദയില്‍ കന്നിയങ്കക്കാരിയാണെങ്കിലും ചിരപരിചിതയെപ്പോലെ ഓടിനടന്ന് വോട്ട് അഭ്യര്‍ത്ഥിക്കുന്ന സുമിന ഡിവിഷന്‍ നിവാസികള്‍ക്ക് ഇതിനകം പ്രിയങ്കരിയായി മാറിക്കഴിഞ്ഞു. ജനങ്ങളെ സേവിക്കാന്‍ കൈവന്ന ഈ അവസരത്തെ ഒരു 'സുവര്‍ണ്ണാവസരമായാണ്' സുമിന കാണുന്നത്. പരമ്പരാഗത രാഷ്ട്രീയ ശൈലികളില്‍ നിന്നും മാറി, യുവത്വത്തിന്റെ ചുറുചുറുക്കോടെയുള്ള പ്രവര്‍ത്തനമാണ് സുമിന കാഴ്ചവെക്കുന്നത്.

കേവലം വാഗ്ദാനങ്ങള്‍ക്കപ്പുറം, വികസനത്തിന് "ഒരു വോട്ട്, മാറ്റത്തിന് ഒരു വോട്ട് "എന്ന മുദ്രാവാക്യവുമായി കൃത്യമായ പ്ലാനിംഗോടെയുള്ള വികസനമാണ് സുമിന മുന്നോട്ട് വെക്കുന്നത്. ഡിവിഷനിലെ ജനങ്ങളുടെ സഹകരണത്തോടെ, കാലഘട്ടത്തിന് അനുയോജ്യമായ ആധുനിക വികസന പദ്ധതികളാണ് ലക്ഷ്യമിടുന്നത്.

ടെക്കി എന്ന ലേബലിനപ്പുറം, സാധാരണക്കാരായ ജനങ്ങളുടെ ജീവല്‍ പ്രശ്‌നങ്ങള്‍ക്ക് മുന്തിയ പരിഗണന നല്‍കുമെന്നും സുമിന ഉറപ്പ് നല്‍കുന്നു.

പ്രചാരണ രംഗത്ത് സുമിന ഏറെ മുന്നേറിക്കഴിഞ്ഞു. ഡിവിഷനിലെ എല്ലാ വോട്ടര്‍മാരെയും പലതവണ കണ്ട് വോട്ട് അഭ്യര്‍ഥന നടത്തിക്കഴിഞ്ഞു. പ്രായഭേദമന്യേ വോട്ടര്‍മാര്‍ക്കിടയില്‍ സ്വീകാര്യമായ ഒരു മുഖമായി മാറാന്‍ ഇതിനകം സുമിനക്ക് കഴിഞ്ഞിട്ടുണ്ടെന്നത് ആത്മ വിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. കടുത്ത മത്സരമുണ്ടെങ്കിലും
വിജയം തനിക്ക് അനുകൂലമാകുമെന്ന ആത്മവിശ്വാസത്തിലാണ്, മുൻ ഫെഡറൽ ബാങ്ക് ഐടി വിഭാഗം സോഫ്റ്റ് വെയർ എൻജിനീയറും നിലവിൽ സിട്രസ് ഇൻഫർ മാറ്റിക്സിൽ സീനിയർ സോഫ്റ്റ് വെയർ ഡെവലപ്പർ ആണ് സുമിന.

എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ആര്‍ജ്ജിക്കാന്‍ ഇതിനകം കഴിഞ്ഞിട്ടുണ്ടെന്നും, ജയപരാജയങ്ങള്‍ക്കപ്പുറം നാടിന്റെ വികസനത്തിനായി എന്നും ജനങ്ങള്‍ക്കൊപ്പം താനുണ്ടാകുമെന്നും സുമിന വ്യക്തമാക്കി.

Latest News

വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
September 23, 2026
 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026