l o a d i n g

കേരള

പക്ഷിക്കടത്ത്; നെടുമ്പാശ്ശേരിയില്‍ ദമ്പതികള്‍ പിടിയില്‍, 2 കോടിയുടെ കഞ്ചാവുമായി യുവാവിനെ പിടികൂടി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 4, 2025

നെടുമ്പാശ്ശേരി: തായ്ലന്‍ഡില്‍ നിന്നും കടത്തിക്കൊണ്ട് വന്ന പക്ഷികളുമായി ദമ്പതികള്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയില്‍. കോടികള്‍ വിലമതിക്കുന്ന 11
അപൂര്‍വയിനം പക്ഷികളുമായാണ് ദമ്പതികളെ പിടികൂടിയത്.

തായ്‌ലന്‍ഡില്‍ നിന്ന് ക്വാലാലംപൂര്‍ വഴിയാണ് ഭാര്യയും ഭര്‍ത്താവും ഏഴു വയസ്സുള്ള മകനും ഉള്‍പ്പെടുന്ന കുടുംബം എത്തിയത്. തുടര്‍ന്ന് ഇവരുടെ ചെക്ക് ഇന്‍ ബാഗേജ് പരിശോധിച്ചപ്പോഴാണ് വിമാനത്താവള ഇന്റലിജന്‍സ് യൂണിറ്റ് അപൂര്‍വയിനം പക്ഷികളെ കണ്ടെത്തിയത്.

വംശനാശ ഭീഷണി നേരിടുന്ന അപൂര്‍വ ഇനം സസ്യ, ജന്തുജാലങ്ങളെ സംബന്ധിച്ചുള്ള രാജ്യാന്തര കണ്‍വെന്‍ഷനിലെ ചട്ടം 1, 2 വിഭാഗങ്ങളില്‍പ്പെടുന്ന പക്ഷികളാണ് പിടിച്ചെടുത്തത്. ഇവയെ തായ്‌ലന്‍ഡിലേക്ക് തന്നെ കയറ്റി അയയ്ക്കും. പിടിയിലായവരെ വനംവകുപ്പിനു കൈമാറി. പക്ഷികളെ കടത്തുന്നതു സംബന്ധിച്ച് അന്വേഷണം പുരോഗമിച്ചു വരികയാണെന്ന് അധികൃതര്‍ പറഞ്ഞു.

ആഭ്യന്തര യാത്രക്കാരനില്‍ നിന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് കഞ്ചാവ് കണ്ടെത്തി. ഉച്ചക്ക് 1.35 ന് ചെന്നൈയില്‍ നിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരനില്‍ സംശയം തോന്നി ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടത്തിയത് . യാത്രക്കാരനായ ബിജു ഫെബിനെ കസ്റ്റഡിലെടുത്തു. പിടികൂടിയ ഹൈബ്രിഡ് കഞ്ചാവ് ആണെന്ന് സംശയിക്കുന്നതായി അധികൃതര്‍ അറിയിച്ചു. 574 ഗ്രാമിന്റെ 4 പാക്കറ്റുകളാണ് കണ്ടെത്തിയത്. മൊത്തം 2296 ഗ്രാം പിടിച്ചെടുത്തു. ഏകദേശം 2 കോടി രൂപ വിലമതിക്കും.

Latest News

വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
September 23, 2026
 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026