l o a d i n g

സാംസ്കാരികം

സൗദി സിനിമ വ്യവസായത്തിന് കരുത്തേകി റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് സമാപനം

Thumbnail

ജിദ്ദ- സിനിമാസ്വാദകരെയും വ്യവസായ പ്രമുഖരെയും ഒരുപോലെ ആകര്‍ഷിച്ച അഞ്ചാമത് റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്രോത്സവം വിജയകരമായി സമാപിച്ചു. ഡിസംബര്‍ 4 മുതല്‍ 13 വരെയാണ് ചലച്ചിത്രമേള നടന്നത്. അറബ് ലോകത്തെയും അന്താരാഷ്ട്ര സിനിമാരംഗത്തെയും പ്രോത്സാഹിപ്പിക്കുന്നതിനും, പുതിയ കഥാകാരന്മാരെ കണ്ടെത്തുന്നതിനും വേദിയായ ഈ വര്‍ഷത്തെ മേള കൂടുതല്‍ തിളക്കമാര്‍ന്നതായിരുന്നു.

ഹോളിവുഡ്, ബോളിവുഡ്, അറബ് സിനിമ മേഖലകളിലെ നിരവധി പ്രമുഖര്‍ ഈ വര്‍ഷത്തെ മേളയില്‍ പങ്കെടുത്തു. ചുവപ്പ് പരവതാനി ലോകശ്രദ്ധ ആകര്‍ഷിച്ചു.

ഡക്കോട്ട ജോണ്‍സണ്‍, ഉമ തര്‍മന്‍, അഡ്രിയന്‍ ബ്രോഡി, ഇദ്രിസ് എല്‍ബ, ജെസീക്ക ആല്‍ബ, കിര്‍സ്റ്റണ്‍ ഡണ്‍സ്റ്റ്, ക്വീന്‍ ലത്തീഫ, സര്‍ മൈക്കിള്‍ കെയ്ന്‍, വിന്‍ ഡീസല്‍ എന്നീ ഹോളിവുഡ് താരങ്ങള്‍ മേളയില്‍ സജീവ സാന്നിധ്യമായിരുന്നു.
ബോളിവുഡില്‍ നിന്ന് സല്‍മാന്‍ ഖാന്‍, ഐശ്വര്യ റായ് ബച്ചന്‍, കൃതി സനോണ്‍, ആലിയ ഭട്ട്, രേഖ, മുസഫര്‍ അലി എന്നിവര്‍ പങ്കെടുത്തു. ആലിയ ഭട്ടിന് മേളയില്‍ ഗോള്‍ഡന്‍ ഗ്ലോബ് ഹൊറൈസന്‍ ബഹുമതി സമ്മാനിച്ചു. ക്ലാസിക് ചിത്രമായ ഉമ്രാവു ജാന്‍, പുതിയ ചിത്രമായ ഏര്‍ലി ഡെയ്‌സ് എന്നിവയാണ് മേളയില്‍ പ്രദര്‍ശിപ്പിച്ച ഇന്ത്യന്‍ ചിത്രങ്ങള്‍.

പുതിയ ആഖ്യാനരീതികളും വൈവിധ്യമാര്‍ന്ന പ്രമേയങ്ങളുമുള്ള നിരവധി സിനിമകളാണ് മേളയില്‍ പ്രദര്‍ശിപ്പിച്ചത്. മൊത്തം പ്രദര്‍ശനങ്ങളില്‍ പകുതിയോളം ചിത്രങ്ങള്‍ അന്താരാഷ്ട്ര തലത്തിലുള്ളതായിരുന്നു. മത്സരവിഭാഗത്തില്‍ മികച്ച ചിത്രമായി റോഹിങ്ക്യന്‍ ഭാഷയിലുള്ള ജാപ്പനീസ് ചിത്രം 'ലോസ്റ്റ് ലാന്‍ഡ്' തെരഞ്ഞെടുക്കപ്പെട്ടു. അക്കിയോ ഫുജിമോട്ടോ സംവിധാനം ചെയ്ത ചിത്രമാണിത്.

'ബര്‍ണി' സംവിധാനം: മുഹമ്മദ് ഷെയ്ഖ് (സൊമാലിയ), 'എ സാഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ വേള്‍ഡ്' സംവിധാനം: സിറില്‍ ആരിസ് (ലെബനന്‍), 'ഹിജ്റ' സംവിധാനം: ഷാഹദ് അമീന്‍ (സൗദി അറേബ്യ) എന്നിവയായിരുന്നു മത്സരവിഭാഗത്തിലെ മറ്റ് പ്രധാന ചിത്രങ്ങള്‍.

റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഒരു സാംസ്‌കാരിക മേള എന്നതിലുപരി സിനിമാ നിര്‍മ്മാണ രംഗത്തെ ഒരു പ്രധാന ബിസിനസ് കേന്ദ്രമായി വളരുന്നതിന്റെ സൂചനകള്‍ നല്‍കി. സിനിമാ പ്രോജക്റ്റുകള്‍ക്ക് ധനസഹായം നല്‍കുന്നതിനായി റെഡ് സീ സൂക്ക് എന്ന വിപണിയില്‍ നിരവധി കരാറുകള്‍ ഒപ്പിട്ടു. സിനിമാ വ്യവസായത്തിന് പിന്തുണ നല്‍കുന്ന ബാങ്കുകള്‍, ബിസിനസ് കമ്മ്യൂണിറ്റി എന്നിവയില്‍ അവബോധം സൃഷ്ടിക്കുന്നതിനെക്കുറിച്ച് പ്രധാനപ്പെട്ട ചര്‍ച്ചകള്‍ നടന്നു. മിഡില്‍ ഈസ്റ്റിലെ സിനിമാരംഗത്തെ ശക്തിപ്പെടുത്തുന്നതിനുള്ള മുന്നേറ്റങ്ങള്‍ മേളയില്‍ ചര്‍ച്ചാവിഷയമായി.

Latest News

ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജിന് റിയാദ് ഇന്ത്യന്‍ സമൂഹം യാത്രയയപ്പ് നല്‍കി
ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജിന് റിയാദ് ഇന്ത്യന്‍ സമൂഹം യാത്രയയപ്പ് നല്‍കി
August 12, 2026
സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ചുമതലയേറ്റു
സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ചുമതലയേറ്റു
August 12, 2026
അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനം: സ്‌പോണ്‍സര്‍ഷിപ്പില്‍ വന്‍ ക്രമക്കേട് ആരോപിച്ചു അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം: നാട്ടിലെ പ്രശ്‌നങ്ങള്‍ മറയ്ക്കാനുള്ള നീക്കമെന്ന് പിണറായി

സൗദി പ്രോ ലീഗ്: ക്ലബ്ബുകളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ പുതിയ സാമ്പത്തിക നിബന്ധനകള്‍ നിലവില്‍ വന്നു
സൗദി പ്രോ ലീഗ്: ക്ലബ്ബുകളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ പുതിയ സാമ്പത്തിക നിബന്ധനകള്‍ നിലവില്‍ വന്നു
August 12, 2026
 സൗദി കണ്‍ട്രാക്റ്റിങ് മേഖല കുതിപ്പില്‍; അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതികളുടെ മൂല്യം 3 ലക്ഷം കോടി കവിയും, ആറു ലക്ഷത്തോളം സ്വദേശി തൊഴിലാളികള്‍
സൗദി കണ്‍ട്രാക്റ്റിങ് മേഖല കുതിപ്പില്‍; അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതികളുടെ മൂല്യം 3 ലക്ഷം കോടി കവിയും, ആറു ലക്ഷത്തോളം സ്വദേശി തൊഴിലാളികള്‍
August 12, 2026
എം.ബി.ബി.എസ് പ്രവേശനത്തിന് നീറ്റ് ഉപേക്ഷിക്കണം: തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി
എം.ബി.ബി.എസ് പ്രവേശനത്തിന് നീറ്റ് ഉപേക്ഷിക്കണം: തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി
August 12, 2026
ഗ്രാമങ്ങളിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ മെച്ചപ്പെടുത്താന്‍ രാജ്യവ്യാപക പ്രചാരണവുമായി കോക്രോച്ച് ജനതാ പാര്‍ട്ടി
ഗ്രാമങ്ങളിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ മെച്ചപ്പെടുത്താന്‍ രാജ്യവ്യാപക പ്രചാരണവുമായി കോക്രോച്ച് ജനതാ പാര്‍ട്ടി
August 12, 2026
  ഇറാന്‍ വധ ഭീഷണി: തുര്‍ക്കിയില്‍ നാറ്റോ ഉച്ചകോടിക്ക് ശേഷം ട്രംപിന്റെ വിമാനം മാറ്റിയതായി യു.എസ് പ്രസിഡന്റ് സ്ഥിരീകരിച്ചു
ഇറാന്‍ വധ ഭീഷണി: തുര്‍ക്കിയില്‍ നാറ്റോ ഉച്ചകോടിക്ക് ശേഷം ട്രംപിന്റെ വിമാനം മാറ്റിയതായി യു.എസ് പ്രസിഡന്റ് സ്ഥിരീകരിച്ചു
August 12, 2026
മുന്‍ മന്ത്രി എം ബി രാജേഷിന്റെ സഹോദരന്‍ അന്തരിച്ചു
മുന്‍ മന്ത്രി എം ബി രാജേഷിന്റെ സഹോദരന്‍ അന്തരിച്ചു
August 12, 2026
മാധ്യമ ക്ഷേമ ബോര്‍ഡ് വേണം: പെന്‍ഷന്ഡ 15,000 രൂപയാക്കണം സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം
മാധ്യമ ക്ഷേമ ബോര്‍ഡ് വേണം: പെന്‍ഷന്ഡ 15,000 രൂപയാക്കണം സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം
August 11, 2026

Related News