l o a d i n g

കേരള

നടിയെ ആക്രമിച്ച കേസ്: വിധിയില്‍ അതൃപ്തി പ്രകടിപ്പിച്ച അതിജീവിതയുടെ ആദ്യ പ്രതികരണം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 14, 2025

കൊച്ചി- നടിയെ അക്രമിച്ച കേസിലെ വിധിയോട് ആദ്യ പ്രതികരണവുമായി അതിജീവിത. തന്റെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കപ്പെട്ടില്ല എന്നതടക്കമുള്ള പരാമര്‍ശങ്ങളാണ് അതിജീവിതയുടെ സാമൂഹിക മാധ്യമ പോസ്റ്റിലുള്ളത്.

ആറ് പ്രതികള്‍ ശിക്ഷിക്കപ്പെട്ടതില്‍ തനിക്ക് സന്തോഷമുണ്ടെന്ന് അവര്‍ പറയുന്നു. എന്നാല്‍ കോടതി വിധി പലരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ടാകാം. തനിക്ക് അത്ഭുതമില്ല. കാര്യങ്ങള്‍ ശരിയായ ദിശയിലല്ല നീങ്ങുന്നതെന്ന് 2020-ല്‍ തന്നെ ബോധ്യമായിരുന്നുവെന്നും അവര്‍ പറഞ്ഞു.

കേസിലെ സുപ്രധാന തെളിവായ മെമ്മറി കാര്‍ഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ മൂന്നുതവണ പുറത്തെടുത്ത കാര്യവും കേസിലെ രണ്ട് പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ രാജിവെച്ച കാര്യവുമടക്കം അവര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മെമ്മറി കാര്‍ഡുമായി ബന്ധപ്പെട്ട വിഷയത്തില്‍ ശരിയായ അന്വേഷണം നടത്താന്‍ പലതവണ ആവശ്യപ്പെട്ടു. എന്നാല്‍ തുടര്‍ച്ചയായി ആവശ്യം ഉന്നയിക്കുന്നതുവരെ അന്വേഷണ റിപ്പോര്‍ട്ട് തനിക്ക് കൈമാറിയില്ല.

ശരിയായ വിചാരണയ്ക്കുവേണ്ടി പോരാട്ടം നടത്തേണ്ടിവന്നു. എന്നാല്‍ അതേ ജഡ്ജിതന്നെ വിചാരണ തുടരണമെന്ന ആവശ്യമുന്നയിച്ച് ആരോപണ വിധേയന്‍ പെറ്റീഷന്‍ സമര്‍പ്പിച്ചു. ഗുരുതരമായ സംശയങ്ങള്‍ ഉയര്‍ത്തുന്നതായിരുന്നു ഈ നീക്കം. ആശങ്ക ഉന്നയിച്ചും ഇടപെടല്‍ ആവശ്യപ്പെട്ടും രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കുംവരെ കത്തെഴുതി. അതിനുശേഷം കേസില്‍ പരസ്യ വിചാരണ ആവശ്യപ്പെട്ടു. എന്താണ് സംഭവിക്കുന്നതെന്ന് മാധ്യമങ്ങള്‍ക്കും പൊതുസമൂഹത്തിനും അറിയാന്‍ കഴിയുമല്ലോ എന്നാണ് കരുതിയത് എന്നാല്‍ ആ ആവശ്യവും നിഷേധിക്കപ്പെട്ടുവെന്ന് അവര്‍ പറയുന്നു

Latest News

വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
September 23, 2026
 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026