l o a d i n g

കേരള

തൃശൂരില്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, പണം വാങ്ങി മേയര്‍ പദവി വിറ്റുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കൗണ്‍സിലറുമായ ലാലി ജെയിംസ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 26, 2025

തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കൗണ്‍സിലറുമായ ലാലി ജെയിംസ് നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയതോടെ യു.ഡി.എഫിന്റെ ആവേശം ആശങ്കയ്ക്ക് വഴിമാറി. പണം വാങ്ങി പാര്‍ട്ടി നേതൃത്വം തൃശൂര്‍ മേയര്‍ പദവി വിറ്റുവെന്നാണ് ലാലി ജെയിംസിന്റെ പ്രധാന ആരോപണം.

പത്ത് വര്‍ഷത്തിന് ശേഷം ഇടതുമുന്നണിയില്‍ നിന്ന് ഭരണം പിടിച്ചെടുത്തതിന്റെ ആവേശത്തിലായിരുന്ന കോണ്‍ഗ്രസിനെ വെട്ടിലാക്കിയാണ് ലാലി ജെയിംസിന്റെ വെളിപ്പെടുത്തല്‍. നിശ്ചയിക്കപ്പെട്ട മേയര്‍ സ്ഥാനാര്‍ത്ഥി ഡോ. നിജി ജസ്റ്റിന്‍ പണപ്പെട്ടിയുമായി എ.ഐ.സി.സി നേതാക്കളെ കണ്ടാണ് പദവി ഉറപ്പിച്ചതെന്ന് ലാലി ആരോപിച്ചു.

മേയര്‍ പദവിക്ക് അര്‍ഹതയുള്ള സീനിയര്‍ നേതാവായ തന്നെ തഴഞ്ഞത് സാമ്പത്തിക ഇടപാടുകള്‍ മൂലമാണെന്ന് ലാലി ജെയിംസ് തുറന്നടിച്ചു. കര്‍ഷക കുടുംബത്തിലെ അംഗമായ തനിക്ക് പണമില്ലാത്തതിനാലാണ് അവഗണിക്കപ്പെട്ടതെന്നും അവര്‍ പറഞ്ഞു. കേരളത്തിലെ നേതാക്കള്‍ക്ക് പുറമെ ദീപാദാസ് മുന്‍ഷി, കെ.സി. വേണുഗോപാല്‍ എന്നിവര്‍ക്കെതിരെയും അവര്‍ അതൃപ്തി പ്രകടിപ്പിച്ചു. വാര്‍ഡുകളില്‍ കഷ്ടപ്പെട്ടവരെ കേന്ദ്ര നേതാക്കള്‍ അറിയുന്നില്ലെന്ന് അവര്‍ കുറ്റപ്പെടുത്തി.

തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ പാര്‍ട്ടി നല്‍കിയ വിപ്പ് ലാലി ജെയിംസ് കൈപ്പറ്റിയിട്ടില്ല. ഇത് വോട്ടെടുപ്പില്‍ പ്രതിഫലിക്കുമോ എന്ന ആശങ്ക യു.ഡി.എഫിനുണ്ട്. മേയര്‍ പദവി അഞ്ചു വര്‍ഷവും ഒരാള്‍ക്ക് തന്നെ നല്‍കണം. ആദ്യഘട്ടത്തില്‍ തന്റെ പേര് ഉയര്‍ന്നു കേട്ടിട്ടും അവസാന നിമിഷം അട്ടിമറി നടന്നതായും അവര്‍ ആരോപിച്ചു.

ലാലി ജെയിംസിനെ അനുനയിപ്പിക്കാന്‍ മുതിര്‍ന്ന നേതാവ് തേറമ്പില്‍ രാമകൃഷ്ണന്റെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അതേസമയം ലാലിയുടെ ആരോപണങ്ങള്‍ ജില്ലാ നേതൃത്വം തള്ളി. പാര്‍ട്ടി നല്‍കിയ ഉത്തരവാദിത്തം ഭംഗിയായി നിര്‍വഹിക്കുമെന്ന് നിയുക്ത മേയര്‍ ഡോ. നിജി ജസ്റ്റിന്‍ പ്രതികരിച്ചു.

മേയര്‍ പദവിയിലേക്ക് പരിഗണിച്ചില്ലെങ്കിലും താന്‍ കോണ്‍ഗ്രസില്‍ തന്നെ തുടരുമെന്ന് ലാലി ജെയിംസ് വ്യക്തമാക്കി. എന്നാല്‍ ഇനി മേയര്‍ സ്ഥാനത്തോ സ്റ്റാന്‍ഡിങ് കമ്മിറ്റി പദവികളിലേക്കോ താനില്ലെന്നും അവര്‍ അറിയിച്ചു. 'മേയറായി അഡ്വ. സുബി ബാബു വരട്ടെ' എന്നാണ് അവര്‍ നിര്‍ദ്ദേശിച്ചത്. തന്നെ വിജയിപ്പിച്ച ജനങ്ങള്‍ക്ക് വേണ്ടി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും ലാലി കൂട്ടിച്ചേര്‍ത്തു.

കോര്‍പ്പറേഷനിലെ കക്ഷിനില: യു.ഡി.എഫ്: 33, എല്‍.ഡി.എഫ്: 13, എന്‍.ഡി.എ: 08

Latest News

വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
September 23, 2026
 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026