l o a d i n g

കേരള

പുതുവര്‍ഷത്തില്‍ ഇരുട്ടടി; വാണിജ്യ സിലിണ്ടര്‍ വിലയില്‍ 111 രൂപയുടെ വന്‍ വര്‍ധന

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 1, 2026

കൊച്ചി: പുതുവര്‍ഷ പുലരിയില്‍ ജനങ്ങള്‍ക്ക് വിലക്കയറ്റത്തിന്റെ 'സമ്മാനവുമായി' കേന്ദ്ര സര്‍ക്കാര്‍. വാണിജ്യാവശ്യത്തിനുള്ള എല്‍പിജി (19 കിലോഗ്രാം) സിലിണ്ടറുകളുടെ വിലയില്‍ ഒറ്റയടിക്ക് 111 രൂപയാണ് പൊതുമേഖലാ എണ്ണക്കമ്പനികള്‍ വര്‍ധിപ്പിച്ചത്.

സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ പുതിയ നിരക്കുകള്‍ ഇപ്രകാരമാണ്: തിരുവനന്തപുരം: 1,730, കോഴിക്കോട്: 1,719, കൊച്ചി: 1,698.

രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില താരതമ്യേന കുറഞ്ഞുനില്‍ക്കുമ്പോഴാണ് ഈ വന്‍ വര്‍ധന നടപ്പിലാക്കിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ചെറിയ തോതില്‍ വില കുറച്ചിരുന്നുവെങ്കിലും ജനുവരിയിലെ ഈ വലിയ വര്‍ധന ഹോട്ടലുകള്‍, തട്ടുകടകള്‍, റസ്റ്ററന്റുകള്‍, ചെറുകിട സംരംഭങ്ങള്‍ എന്നിവയുടെ ബജറ്റ് തെറ്റിക്കും. ഭക്ഷണ സാധനങ്ങളുടെ വില ഉയര്‍ത്താന്‍ ഇത് വ്യാപാരികളെ നിര്‍ബന്ധിതരാക്കിയേക്കും.

ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറുകളുടെ (14.2 കിലോഗ്രാം) വിലയില്‍ മാറ്റമില്ലെന്നത് മാത്രമാണ് ഏക ആശ്വാസം. നിലവില്‍ കൊച്ചിയില്‍ 860 രൂപയും, കോഴിക്കോട്ട് 861.5 രൂപയും, തിരുവനന്തപുരത്ത് 862 രൂപയുമാണ് ഗാര്‍ഹിക സിലിണ്ടറിന്റെ നിരക്ക്. 2024 മാര്‍ച്ച് എട്ടിന് വനിതാ ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി പ്രഖ്യാപിച്ച 100 രൂപയുടെ ഇളവിന് ശേഷം ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ കാര്യമായ കുറവുണ്ടായിട്ടില്ല.

രാജ്യത്തെ ആകെ എല്‍പിജി ഉപഭോഗത്തിന്റെ 90 ശതമാനവും ഗാര്‍ഹിക മേഖലയിലാണെങ്കിലും, വാണിജ്യ സിലിണ്ടറുകളുടെ വിലക്കയറ്റം പരോക്ഷമായി സാധാരണക്കാരന്റെ കീശയെ ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.

Latest News

വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
September 23, 2026
 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026