l o a d i n g

കേരള

സി.പി.എമ്മിന് വേണ്ടി അങ്കംവെട്ട് നിര്‍ത്തി, ഇനി ബി.ജെ.പിക്ക് വേണ്ടി.. റെജി ലൂക്കോസ് കൂറുമാറി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 8, 2026

തിരുവനന്തപുരം: വാര്‍ത്താ ചാനലുകളില്‍ സി.പി.എമ്മിന് വേണ്ടി പടവെട്ടിയ റെജി ലൂക്കോസ് ബിജെപിയില്‍ ചേര്‍ന്നു. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍നിന്നാണ് റെജി ലൂക്കോസ് അംഗത്വം സ്വീകരിച്ചത്. ദ്രവിച്ച ആശയങ്ങള്‍ക്ക് ഇനി പ്രസക്തിയില്ലെന്ന് റെജി ലൂക്കോസ് പറഞ്ഞു.

സി.പി.എം അംഗമായിരുന്നെങ്കിലും സഹയാത്രികന്‍ എന്ന രീതിയിലാണ് റെജി ലൂക്കോസ് ചാനലുകളില്‍ പാര്‍ട്ടിക്കായി അങ്കം വെട്ടിയിരുന്നത്. സി.പി.എം കുറച്ചു മാസങ്ങളായി നടത്തി വരുന്നത് വര്‍ഗീയ വിഭജനത്തിന് വേണ്ടിയുള്ള ശ്രമങ്ങളാണ്. അത് എന്നെ ദുഃഖിപ്പിച്ചതായും റെജി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയില്‍ റെജിക്ക് സീറ്റ് നല്‍കുമെന്നാണ് വിവരം.

'കേരളത്തില്‍ രാഷ്ട്രീയ യുദ്ധത്തിനല്ല ഇനി അവസരം. പുതിയ തലമുറ നാടുവിടുകയാണ്. അവരെ ഇവിടെ പിടിച്ചുനിര്‍ത്തണം. പഴയ ദ്രവിച്ച ആശയങ്ങളുമായി ഇനി മുന്നോട്ട് പോയാല്‍ നമ്മുടെ നാട് ഒരു വൃദ്ധസദനമായി മാറും. ബിജെപിയുടെ ദേശീയ നേതൃത്വം പകര്‍ന്നുനല്‍കുന്ന വികസനവും ആശയങ്ങളും എന്നെ കുറേ നാളുകളായി സ്വാധീനിക്കുന്നുണ്ട്. ഉത്തരേന്ത്യയില്‍ യാത്ര ചെയ്യുമ്പോള്‍ അവിടുത്തെ വികസനം എന്നെ ഞെട്ടിച്ചിട്ടുണ്ട്. കേരളത്തില്‍ വികസനം ഇല്ലെന്ന് പറയുന്നില്ല. കേരളത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹമുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷന്റെ വികസന ആശയങ്ങളും എന്നെ സ്വാധീനിച്ചു. ഞാനൊരു സിപിഎം അംഗമായിരുന്നു. അത് അവസാനിപ്പിച്ചു. കുറേ നാളുകളായി ബിജെപിയുടെ ആശയം എന്റെ ഉള്ളിലുണ്ട്. കേരളത്തില്‍ ബിജെപിക്ക് അധികാരം ലഭിക്കും' - റെജി ലൂക്കോസ് പറഞ്ഞു.

Latest News

വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
September 23, 2026
 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026