l o a d i n g

കേരള

ബലാത്സംഗക്കേസ്: രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ അറസ്റ്റില്‍; അര്‍ധരാത്രി പാലക്കാട്ടുനിന്ന് കസ്റ്റഡിയിലെടുത്തത് നാടകീയമായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 11, 2026

പത്തനംതിട്ട: പുതിയ ബലാത്സംഗ പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട്ടെ സ്വകാര്യ ഹോട്ടലില്‍ നിന്ന് ഞായറാഴ്ച രാത്രി 12.30 ഓടെ അതീവ രഹസ്യമായാണ് പത്തനംതിട്ട പൊലീസ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. ഇമെയില്‍ വഴി ലഭിച്ച മൂന്നാമത്തെ പരാതിയിലാണ് അറസ്റ്റ്.

പാലക്കാട്ടെ ഹോട്ടലിലെത്തിയ പൊലീസ് സംഘം റിസപ്ഷനിലുള്ളവരുടെ ഫോണുകള്‍ പിടിച്ചെടുത്ത ശേഷമാണ് പരിശോധന നടത്തിയത്. മുറിയില്‍ മറ്റാരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം 12.15-ഓടെ രാഹുലിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പുലര്‍ച്ചെയോടെ പത്തനംതിട്ട എ.ആര്‍ ക്യാമ്പിലെത്തിച്ചു. ജില്ലാ പൊലീസ് മേധാവി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം രാഹുലിനെ ചോദ്യം ചെയ്തു വരികയാണ്. വൈദ്യപരിശോധനയ്ക്ക് ശേഷം ഇന്നുതന്നെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.

തിരുവല്ല സ്വദേശിനിയും നിലവില്‍ കാനഡയില്‍ താമസക്കാരിയുമായ യുവതിയാണ് ഇമെയില്‍ വഴി പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം വീഡിയോ കോണ്‍ഫറന്‍സിങ് വഴി യുവതിയുടെ മൊഴി രേഖപ്പെടുത്തി.

പരാതിയിലെ പ്രധാന വിവരങ്ങള്‍: വിവാഹബന്ധത്തില്‍ പ്രശ്‌നങ്ങള്‍ നേരിടുന്ന സമയത്താണ് യുവതി രാഹുലിനെ പരിചയപ്പെടുന്നത്. റെസ്റ്റോറന്റില്‍ വെച്ച് കാണാമെന്ന് പറഞ്ഞ് ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തി ബലപ്രയോഗത്തിലൂടെ പീഡിപ്പിച്ചുവെന്ന് പരാതിയില്‍ പറയുന്നു. പീഡനത്തിനിടെ ദേഹമാകെ പരിക്കേല്‍പ്പിക്കുകയും മുഖത്തടിക്കുകയും ചെയ്തു. ഗര്‍ഭിണിയാണെന്ന് അറിയിച്ചപ്പോള്‍ അസഭ്യം പറയുകയും കുഞ്ഞ് തന്റേതല്ലെന്ന് ആക്ഷേപിക്കുകയും ചെയ്തു. ഗര്‍ഭച്ഛിദ്രം നടത്താന്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തി. പിന്നീട് ഗര്‍ഭം അലസിപ്പോയി. വിവാഹം കഴിക്കാമെന്നും പാലക്കാട് ഫ്‌ലാറ്റ് വാങ്ങി തരണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് സാമ്പത്തിക ചൂഷണം നടത്തിയതായും യുവതി ആരോപിക്കുന്നു.

മറ്റു ലൈംഗിക പീഡന പരാതികള്‍ പുറത്തുവന്നപ്പോള്‍, പരാതി നല്‍കിയാല്‍ മാതാപിതാക്കളെയും സഹോദരിയെയും ഇല്ലാതാക്കുമെന്ന് രാഹുല്‍ ഭീഷണിപ്പെടുത്തിയതായും യുവതി പറയുന്നു. പുതിയ കേസോടെ രാഹുലിനെതിരെ ലൈംഗിക പീഡന പരാതിയില്‍ നിലവില്‍ മൂന്ന് കേസുകളായി. ആദ്യ കേസില്‍ ഹൈക്കോടതി അറസ്റ്റ് തടഞ്ഞിരുന്നു. രണ്ടാമത്തെ കേസില്‍ വിചാരണ കോടതി ജനുവരി 21 വരെ മുന്കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ഇമെയില്‍ വഴി ലഭിച്ച മൂന്നാമത്തെ പരാതിയില്‍ പൊലീസ് പഴുതടച്ച നീക്കം നടത്തി രാഹുലിനെ കുടുക്കുകയായിരുന്നു. കാനഡയിലുള്ള യുവതി അടുത്ത ദിവസം തന്നെ നാട്ടിലെത്തി നേരിട്ട് മൊഴി നല്‍കുമെന്നാണ് വിവരം.

അതിനിടെ രാഹുലിനെതിരെ ആദ്യം പരാതി നല്‍കിയ അതിജീവിത ഫേസ്ബുക്കിലൂടെ പ്രതികരണവുമായി രംഗത്തെത്തി. 'ഇരുട്ടില്‍ ചെയ്ത പ്രവര്‍ത്തികള്‍ ദൈവം കണ്ടു. എങ്ങും എത്താത്ത നിലവിളി ദൈവം കേട്ടു,' എന്ന് അതിജീവിത കുറിച്ചു. മാലാഖ കുഞ്ഞുങ്ങള്‍ സ്വര്‍ഗത്തില്‍ നിന്ന് ക്ഷമിക്കട്ടെ എന്നും അവര്‍ ഫേസ്ബുക്കില്‍ എഴുതി.

Latest News

വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
September 23, 2026
 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026