l o a d i n g

കേരള

കെ.എല്‍.എഫില്‍ പങ്കെടുക്കാന്‍ സുനിത വില്യംസ് കോഴിക്കോട്ടെത്തി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 21, 2026

കോഴിക്കോട്- ഇന്ത്യന്‍ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് കോഴിക്കോട്ടെത്തി. നാളെ ആരംഭിക്കുന്ന കേരള ലിറ്ററേചര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കാനാണ് സുനിത എത്തിയത്. നാസയില്‍നിന്ന് കഴിഞ്ഞ മാസമാണ് സുനിത വിരമിച്ചത്.
നാളെ വൈകീട്ട് ആറ് മണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ അവര്‍ പങ്കെടുക്കുമെന്ന് കെ.എല്‍.എഫ് ജനറല്‍ കണ്‍വീനര്‍ എ.കെ. അബ്ദുല്‍ ഹകീം അറിയിച്ചു.

ഉദ്ഘാടന സമ്മേളനത്തിന് ശേഷം ഏഴ് മുതല്‍ എട്ട്മണി വരെ അവരുടെ സെഷന്‍ ഉണ്ട്. ഈ പരിപാടികളില്‍ പങ്കെടുക്കാന്‍ രജിസ്‌ട്രേഷന്‍ ആവശ്യമില്ല.
ഡെലിഗേറ്റ് രജിസ്‌ടേഷന്‍ നടത്തിയവര്‍ക്കും മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത കുട്ടികള്‍ക്കും മാത്രം പങ്കെടുക്കാവുന്ന ഓരോ സെഷനുകളും സുനിത വില്യംസിനായി ഉണ്ട്. ഹാളിന്റെ കപ്പാസിറ്റി കഴിഞ്ഞതിനാല്‍ രണ്ട് രജിസ്‌ടേഷനും ക്ലോസ് ചെയ്തതായി ഭാരവാഹികള്‍ അറിയിച്ചു.
കെ.എല്‍.എഫ് സമാപന ദിവസമായ 25 ന് വൈകുന്നേരം 6 മുതല്‍ 7 മണി വരെയും സുനിതയുടെ സെഷനുണ്ട്. പങ്കെടുക്കാന്‍ രജിസ്‌ട്രേഷന്‍ ആവശ്യമില്ല. കോഴിക്കോട് ബീച്ചിലെ വേദികളിലാണ് കെ.എല്‍.എഫ് പരിപാടികള്‍ അരങ്ങേറുന്നത്.

Photo

Latest News

വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
September 23, 2026
 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026