l o a d i n g

കേരള

ദേഹപരിശോധന അതിവേഗത്തില്‍; സിയാലില്‍ ഫുള്‍ ബോഡി സ്‌കാനറുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 22, 2026

കൊച്ചി: യാത്രക്കാരുടെ സുരക്ഷാ പരിശോധന വേഗത്തിലാക്കുക എന്ന ലക്ഷ്യത്തോടെ കൊച്ചി വിമാനത്താവളത്തില്‍ സ്ഥാപിച്ച ഫുള്‍ ബോഡി സ്‌കാനറിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനം തുടങ്ങി. സുരക്ഷാ പരിശോധന സമയത്ത് ക്യാബിന്‍ ബാഗേജുകളുടെ നീക്കം വേഗത്തിലാക്കുന്ന ഓട്ടോമേറ്റഡ് ട്രേ റിട്രീവല്‍ സിസ്റ്റത്തിന്റെ (ATRS) ഉദ്ഘാടനവും നടന്നു.

ആഭ്യന്തര ടെര്‍മിനലിലെ സെക്യൂരിറ്റി ചെക്ക് ഏരിയയില്‍ നടന്ന ചടങ്ങില്‍, സിയാല്‍ മാനേജിങ് ഡയറക്ടര്‍ എസ്. സുഹാസ് ഐ.എ.എസ് ഫുള്‍ബോഡി സ്‌കാനര്‍ ഉദ്ഘാടനം ചെയ്തു. എയര്‍പോര്‍ട്ട് ഡയറക്ടര്‍ മനു ജി. ചീഫ് ടെക്‌നോളജി ഓഫീസര്‍ സന്തോഷ് എസ്., ചീഫ് എയ്‌റോഡ്രോം സെക്യൂരിറ്റി ഓഫീസര്‍ നാഗേന്ദ്ര ദേവ്റാരി, സിയാലിലെ വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.

പരിശോധനയ്ക്കായി നിലവില്‍ 32 ഡി.എഫ്.എം.ഡി പോയിന്റുകളാണ് ഇരു ടെര്‍മിനലുകളിലുമായി ഉള്ളത്. ഇതില്‍ കൂടി കടന്നുവരുന്ന യാത്രക്കാരെ തുടര്‍ന്ന് ദേഹ പരിശോധനയ്ക്ക് വിധേയമാക്കുന്നു. ഫുള്‍ ബോഡി സ്‌കാനറുകള്‍ പൂര്‍ണമായും പ്രവര്‍ത്തിച്ചു തുടങ്ങുന്നതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തുന്ന ദേഹപരിശോധന ഒഴിവാക്കാനാകും. നിലവില്‍ രണ്ട് ടെര്‍മിനലുകളിലും ഓരോ ഫുള്‍ ബോഡി സ്‌കാനറുകളാണ് സ്ഥാപിച്ചിട്ടുള്ളത്, ബ്യുറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ(BCAS) അനുമതി ലഭിക്കുന്നതോടെ മുഴുവന്‍ പോയിന്റുകളിലും ഫുള്‍ ബോഡി സ്‌കാനറുകള്‍ സ്ഥാപിക്കും.

Latest News

സൗദി ദേശീയദിനത്തിന് അഭിവാദ്യമായി രക്തദാനം നടത്തി ദമ്മാം ഐ.സി.എഫ്
സൗദി ദേശീയദിനത്തിന് അഭിവാദ്യമായി രക്തദാനം നടത്തി ദമ്മാം ഐ.സി.എഫ്
September 24, 2026
ഏഷ്യാഡ് ട്രാക്കുണരുന്നു, നീരജ് ഇല്ലാതെ ഇന്ത്യ
ഏഷ്യാഡ് ട്രാക്കുണരുന്നു, നീരജ് ഇല്ലാതെ ഇന്ത്യ
September 24, 2026
ബി.ജെ.പി ഒഴുക്കിയത് കോടികള്‍, ഭൂരിഭാഗവും ബംഗാളില്‍, കേരളത്തില്‍ 82 കോടിയിലേറെ
ബി.ജെ.പി ഒഴുക്കിയത് കോടികള്‍, ഭൂരിഭാഗവും ബംഗാളില്‍, കേരളത്തില്‍ 82 കോടിയിലേറെ
September 24, 2026
ഏഷ്യന്‍ ഗെയിംസ്: റോഷിബിനക്ക് വെള്ളി,  സത്‌നം-സല്‍മാന്‍ സഖ്യത്തിന് വെങ്കലം
ഏഷ്യന്‍ ഗെയിംസ്: റോഷിബിനക്ക് വെള്ളി, സത്‌നം-സല്‍മാന്‍ സഖ്യത്തിന് വെങ്കലം
September 24, 2026
മുട്ടുമടക്കില്ല; ട്രംപിന്റെ  ഭീഷണിക്ക് ഇറാന്റെ മറുപടി
മുട്ടുമടക്കില്ല; ട്രംപിന്റെ ഭീഷണിക്ക് ഇറാന്റെ മറുപടി
September 24, 2026
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
September 23, 2026
 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
September 23, 2026
ഡബ്ല്യു.എം.സി  അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
ഡബ്ല്യു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026