l o a d i n g

വേള്‍ഡ്

സോഷ്യല്‍ മീഡിയയ്ക്ക് കടിഞ്ഞാണിട്ട് ഫ്രാന്‍സ്: 15 വയസ്സില്‍ താഴെയുള്ളവര്‍ക്ക് വിലക്ക് വരുന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 27, 2026

പാരീസ്: കുട്ടികള്‍ക്കിടയിലെ അമിതമായ സ്‌ക്രീന്‍ ഉപയോഗവും അതുണ്ടാക്കുന്ന മാനസികാരോഗ്യ പ്രശ്‌നങ്ങളും തടയുന്നതിന്റെ ഭാഗമായി 15 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിന് കര്‍ശന വിലക്കേര്‍പ്പെടുത്താന്‍ ഫ്രഞ്ച് പാര്‍ലമെന്റ് തീരുമാനിച്ചു. തിങ്കളാഴ്ച അര്‍ധരാത്രി വരെ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ 21-നെതിരെ 130 വോട്ടുകള്‍ക്കാണ് ബില്‍ പാസാക്കിയത്.

15 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ അക്കൗണ്ട് തുടങ്ങുന്നതിനും ഉപയോഗിക്കുന്നതിനും ഇനി അനുവാദമുണ്ടാകില്ല. നേരത്തെ മാതാപിതാക്കളുടെ സമ്മതത്തോടെ ഉപയോഗിക്കാം എന്ന വ്യവസ്ഥ ഉണ്ടായിരുന്നെങ്കിലും പുതിയ നിയമത്തില്‍ അത് ഒഴിവാക്കി.

കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കുക, സൈബര്‍ ആക്രമണങ്ങളില്‍നിന്ന് അവരെ മോചിപ്പിക്കുക, അമിതമായ ഫോണ്‍ ഉപയോഗം കുറയ്ക്കുക എന്നിവയാണ് ഈ നിയമത്തിന്റെ ലക്ഷ്യം.

'നമ്മുടെ കുട്ടികളുടെ വികാരങ്ങള്‍ വിദേശ പ്ലാറ്റ്ഫോമുകള്‍ക്കോ അല്‍ഗോരിതങ്ങള്‍ക്കോ വില്‍ക്കാനുള്ളതല്ല' എന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പ്രതികരിച്ചു. കുട്ടികളുടെ സംരക്ഷണത്തിനായുള്ള വലിയൊരു ചുവടുവെപ്പാണിതെന്നും അദ്ദേഹം വിശേഷിപ്പിച്ചു.

2026 സെപ്റ്റംബറില്‍ പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നത് മുതല്‍ നിയമം പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഈ നിയമം ലംഘിക്കുന്ന സോഷ്യല്‍ മീഡിയ കമ്പനികള്‍ വന്‍തുക പിഴയായി നല്‍കേണ്ടി വരും.

സോഷ്യല്‍ മീഡിയ വിലക്കിന് പുറമെ, ഹൈസ്‌കൂളുകളില്‍ മൊബൈല്‍ ഫോണുകള്‍ പൂര്‍ണ്ണമായും നിരോധിക്കാനുള്ള നീക്കവും സര്‍ക്കാര്‍ നടത്തുന്നുണ്ട്. നിലവില്‍ ഫ്രാന്‍സിലെ പ്രൈമറി, മിഡില്‍ സ്‌കൂളുകളില്‍ ഫോണ്‍ ഉപയോഗത്തിന് നിരോധമുണ്ട്.

ഓസ്ട്രേലിയക്ക് ശേഷം കുട്ടികള്‍ക്കായി സോഷ്യല്‍ മീഡിയയില്‍ ഇത്തരം കര്‍ശനമായ പ്രായപരിധി നിശ്ചയിക്കുന്ന രണ്ടാമത്തെ രാജ്യമായി ഇതോടെ ഫ്രാന്‍സ് മാറും. ബില്‍ ഇനി ഫ്രഞ്ച് സെനറ്റിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കും. ഫെബ്രുവരി പകുതിയോടെ സെനറ്റിലും നിയമം പാസാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Latest News

കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
September 26, 2026
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
September 26, 2026
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
September 26, 2026
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
September 26, 2026
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
September 26, 2026
 ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
September 26, 2026
 വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
September 26, 2026
കബഡിയില്‍ ഇരട്ട സ്വര്‍ണം;  ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
കബഡിയില്‍ ഇരട്ട സ്വര്‍ണം; ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
September 26, 2026
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ  പൂര്‍ത്തിയായി; വിധി നിര്‍ണായകം
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ പൂര്‍ത്തിയായി; വിധി നിര്‍ണായകം
September 26, 2026
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
September 26, 2026