l o a d i n g

വേള്‍ഡ്

ബ്രിട്ടനിലെ തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ ഒരു കൈ നോക്കാന്‍ മലയാളി

Thumbnail
Publisher By     BY - DESK
January 31, 2026





ലണ്ടന്‍- മെയില്‍ നടക്കുന്ന ബ്രിട്ടനിലെ തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ ഒരു കൈ നോക്കാന്‍ മലയാളി സ്ഥാനാര്‍ത്ഥി. ക്രോയ്ഡോണ്‍ കൗണ്‍സിലില്‍ നോര്‍ബറി പാര്‍ക്ക് വാര്‍ഡില്‍ നിന്നുമാണ് മലയാളിയായ ഹണി പ്രേംലാല്‍ ജനവിധി തേടുന്നത്. ലേബറിന് നിര്‍ണായക ഭൂരിപക്ഷമുള്ള ക്രോയിഡോണില്‍ പ്രധാന പ്രതിപക്ഷമായ കണ്‍സര്‍വേറ്റീവിനു വേണ്ടിയാണ് ഹണി മത്സരിക്കുന്നത്.
കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഹണി പ്രേംലാല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാകുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നു. അവസാന നിമിഷമാണ് സ്ഥാനാര്‍ഥി പട്ടികയില്‍നിന്നു ഹണി ഒഴിവാക്കപ്പെട്ടത്. നിലവില്‍ കണ്‍സര്‍വേറ്റീവ് പക്ഷത്തും ലേബര്‍ പക്ഷത്തും ക്രോയിഡോണില്‍ മലയാളി കൗണ്‍സിലര്‍മാര്‍ ഉണ്ട്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ അരഡസന്‍ മലയാളികള്‍ എങ്കിലും ക്രോയ്ഡോണ്‍ കൗണ്‍സിലില്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

മേയര്‍ സ്ഥാനം വരെ എത്തിയ മഞ്ജു ശാഹുല്‍ ഹമീദ്, ഭര്‍ത്താവ് ശാഹുല്‍ ഹമീദ്, കണ്‍സര്‍വേറ്റീവ് പക്ഷത്തു നിന്നും ജയിച്ചു കയറിയ നിഖില്‍ ഷെറിന്‍ തമ്പി എന്നിവരൊക്കെ ഈ പട്ടികയില്‍ ഇടം പിടിച്ചവരാണ്. യു.കെ മലയാളികള്‍ക്കിടയില്‍ സോഷ്യല്‍ ഹൗസിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ഏക മലയാളിയാണ് ഹണി. കൊല്ലം ജില്ലയിലെ പുനലൂര്‍ സ്വദേശിയാണ്. മാനേജ്മെന്റ് ട്രെയിനര്‍ കൂടിയായ ഹണി യു.കെ, യു.എസ് സര്‍വ്വകലാശാലകളില്‍ ഉന്നത പഠന നടത്തിയിട്ടുണ്ട്. കെമിസ്ട്രിയില്‍ ബിരുദം, മാസ്റ്റേഴ്സ് ബയോ കെമിസ്ട്രിയില്‍, ലീഡര്‍ഷിപ്പില്‍ എംബിഎ, ഹാര്‍വാര്‍ഡില്‍ നിന്നും പരിശീലന യോഗ്യതയും നേടിയിട്ടുണ്ട്.

തികച്ചും വിജയ സാധ്യത കുറഞ്ഞ വാര്‍ഡാണ് കണ്‍സര്‍വേറ്റീവ് ഹണിക്കായി മാറ്റിവച്ചത് എന്നത് നിരാശ പടര്‍ത്തുകയാണ്. ലേബറിന്റെ കുത്തക വാര്‍ഡുകളില്‍ ഒന്നാണ് നോര്‍ബറി പാര്‍ക്ക്. സ്ഥിരമായി ലേബര്‍ ജയിച്ചു കയറുന്ന ഇവിടെ സ്ഥാനാര്‍ത്ഥിയുടെ മികവ് പോലും നോക്കാതെ ജയിക്കാന്‍ കഴിയുന്ന രാഷ്ട്രീയമാണ് നിലനില്‍ക്കുന്നത്. കഴിഞ്ഞ തവണ ഈ വാര്‍ഡിലേക്ക് പത്തു പേര്‍ മത്സരിക്കാന്‍ ഉണ്ടായി എന്നതും വാര്‍ഡിലെ രാഷ്ട്രീയ ആവേശം വ്യക്തമാകുന്നതാണ്. ആകെ 7826 വോട്ടര്‍മാരുള്ള ഈ വാര്‍ഡില്‍ കഴിഞ്ഞ തവണ പോള്‍ ചെയ്യപ്പെട്ടത് 2765 വോട്ടാണ്. ഇതില്‍ 1174 വോട്ടും 1164 വോട്ടും പിടിച്ച ലേബര്‍ സ്ഥാനാര്‍ത്ഥികള്‍ ജയിച്ചു കയറുകയും ചെയ്തു. എങ്കിലും വാശിയോടെ മത്സര രംഗത്ത് സജീവമാകാന്‍ ഹണിയും സഹ സ്ഥാനാര്‍ഥി ആയ ആഫ്രിക്കന്‍ വംശജന്‍ ഡോണ്‍ ചാള്‍സ് ലംബര്‍ട്ടും തയ്യാറായിക്കഴിഞ്ഞു. ഇരുവരും പരസ്യ പ്രചാരണവും തുടങ്ങിയിട്ടുണ്ട്. നേരത്തെ കളം നിറഞ്ഞു വോട്ടര്‍മാരുടെ മനസ് പിടിക്കുക എന്ന തന്ത്രമാണ് ഹണിയും ചാള്‍സും ഈ വാര്‍ഡില്‍ പയറ്റുന്നത്.

അതിനിടെ കുടിയേറ്റ വിരുദ്ധ ലേബല്‍ സ്വന്തമാക്കിയ റീഫോം പാര്‍ട്ടിക്ക് വേണ്ടി മലയാളി യുവതി സ്ഥാനാര്‍ത്ഥിത്വം ഏറെക്കുറെ ഉറപ്പിച്ചു കഴിഞ്ഞു. സ്റ്റുഡന്റ് വിസയില്‍ ഉള്ള യുവതി ഹാരോ കൗണ്‍സിലില്‍ ആയിരിക്കും റീഫോമിന് വേണ്ടി പോരാടുക. മാസങ്ങള്‍ നീളുന്ന തിരഞ്ഞെടുപ്പ് പോരാട്ടത്തിന് ഫണ്ടിന്റെ അപര്യാപ്തത മൂലം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മാര്‍ച്ചില്‍ മതിയെന്ന് റീഫോം പ്രാദേശിക ഘടകം തീരുമാനിച്ചതാണ് ഇപ്പോള്‍ ഇവരുടെ പേര് പ്രസിദ്ധീകരിക്കാന്‍ തടസമാകുന്നത്. സോഷ്യല്‍ മീഡിയയില്‍ പോലും സ്ഥാനാര്‍ത്ഥി സൂചന നല്‍കരുത് എന്നാണ് റീഫോം പാര്‍ട്ടി ആവശ്യപ്പെട്ടിരിക്കുന്നത്. കുടിയേറ്റ വിരുദ്ധ ലേബല്‍ മാറ്റിയെടുക്കാന്‍ റീഫോം തയ്യാറാണ് എന്ന സൂചന കൂടിയാണ് ഈ മലയാളി യുവതിയുടെ സ്ഥാനാര്‍ത്ഥിത്വം തെളിയിക്കുന്നത്. കഴിഞ്ഞ തവണ കെന്റില്‍ ബേബിച്ചന്‍ എന്ന മലയാളിയും റീഫോം സ്ഥാനാര്‍ത്ഥി ആയി മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.

Latest News

കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
September 26, 2026
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
September 26, 2026
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
September 26, 2026
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
September 26, 2026
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
September 26, 2026
 ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
September 26, 2026
 വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
September 26, 2026
കബഡിയില്‍ ഇരട്ട സ്വര്‍ണം;  ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
കബഡിയില്‍ ഇരട്ട സ്വര്‍ണം; ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
September 26, 2026
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ  പൂര്‍ത്തിയായി; വിധി നിര്‍ണായകം
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ പൂര്‍ത്തിയായി; വിധി നിര്‍ണായകം
September 26, 2026
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
September 26, 2026