l o a d i n g

ഇന്ത്യ

വീട്ടില്‍ പോകാന്‍ അത്യാവശ്യം, ആംബുലന്‍സില്‍ പാഞ്ഞ ഡ്രൈവര്‍ക്ക് പോലീസ് പിടി വീണു

Thumbnail

ബെംഗളൂരു: ട്രാഫിക് സിഗ്‌നലുകള്‍ ഒഴിവാക്കി വേഗത്തില്‍ വീട്ടിലെത്താന്‍ ആംബുലന്‍സില്‍ സൈറണ്‍ മുഴക്കി പാഞ്ഞ ഡ്രൈവര്‍ പിടിയില്‍. ബനശങ്കരിയില്‍ താമസിക്കുന്ന ആംബുലന്‍സ് ഡ്രൈവര്‍ മോഹന്‍കുമാറാണ് പിടിയിലായത്. കഴിഞ്ഞദിവസം രാമയ്യ മെഡിക്കല്‍ കോളേജില്‍നിന്ന് അതിവേഗത്തിലെത്തിയ ആംബുലന്‍സ് സംശയംതോന്നി പോലീസ് തടഞ്ഞു നിര്‍ത്തിയതിനെത്തുടര്‍ന്നാണ് മെഡിക്കല്‍ ആവശ്യമല്ലായിരുന്നുവെന്ന് വ്യക്തമായത്.

മെഡിക്കല്‍ കോളേജില്‍നിന്ന് പാഞ്ഞെത്തിയ ആംബുലന്‍സ് കണ്ട് മറ്റ് വാഹനങ്ങള്‍ മാറ്റി കടത്തുപോകാന്‍ സൗകര്യംഒരുക്കി. എന്നാല്‍ ആംബുലന്‍സില്‍ രോഗിയില്ലെന്ന് കണ്ട് സംശയം തോന്നിയ ട്രാഫിക് പോലീസ് തടഞ്ഞുനിര്‍ത്തി കാര്യം തിരക്കി. അടിയന്തര ചികിത്സവേണ്ട രോഗിയെ ആശുപത്രിയിലേക്ക് കൂട്ടിക്കൊണ്ടുവരാന്‍ പോകുകയാണെന്ന് മോഹന്‍കുമാര്‍ പറഞ്ഞു. ഇയാള്‍ പറഞ്ഞ സ്ഥലത്തുനിന്ന് രോഗിയുമായി ആശുപത്രിയില്‍ എത്താന്‍ ഒരുമണിക്കൂര്‍ വേണ്ടി വരുമായിരുന്നു.

സമയം വൈകുന്നതിനാല്‍ രോഗിയുടെ അടുത്തുള്ള വേറെ ആംബുലന്‍സ് ക്രമീകരിക്കാമെന്ന് അറിയിച്ച പോലീസ് രോഗിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ തിരക്കി. ഇതോടെ ഇയാള്‍ സത്യം വെളിപ്പെടുത്തുകയായിരുന്നു. രാമയ്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗിയെ എത്തിച്ചതിനുശേഷം വീട്ടിലേക്ക് പോകുകയായിരുന്നുവെന്നും വേഗത്തിലെത്താന്‍ വേണ്ടിയാണ് സൈറണ്‍ മുഴക്കി പാഞ്ഞതെന്നും സമ്മതിച്ചു.

ഇതിന് മുന്‍പും മോഹന്‍കുമാര്‍ ഇത്തരത്തില്‍ യാത്രചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ആംബുലന്‍സ് പിടിച്ചെടുത്തതിന് ശേഷം ഇയാള്‍ക്കെതിരേ കേസെടുത്തു.

Latest News

ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജിന് റിയാദ് ഇന്ത്യന്‍ സമൂഹം യാത്രയയപ്പ് നല്‍കി
ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജിന് റിയാദ് ഇന്ത്യന്‍ സമൂഹം യാത്രയയപ്പ് നല്‍കി
August 12, 2026
സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ചുമതലയേറ്റു
സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ചുമതലയേറ്റു
August 12, 2026
അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനം: സ്‌പോണ്‍സര്‍ഷിപ്പില്‍ വന്‍ ക്രമക്കേട് ആരോപിച്ചു അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം: നാട്ടിലെ പ്രശ്‌നങ്ങള്‍ മറയ്ക്കാനുള്ള നീക്കമെന്ന് പിണറായി

സൗദി പ്രോ ലീഗ്: ക്ലബ്ബുകളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ പുതിയ സാമ്പത്തിക നിബന്ധനകള്‍ നിലവില്‍ വന്നു
സൗദി പ്രോ ലീഗ്: ക്ലബ്ബുകളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ പുതിയ സാമ്പത്തിക നിബന്ധനകള്‍ നിലവില്‍ വന്നു
August 12, 2026
 സൗദി കണ്‍ട്രാക്റ്റിങ് മേഖല കുതിപ്പില്‍; അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതികളുടെ മൂല്യം 3 ലക്ഷം കോടി കവിയും, ആറു ലക്ഷത്തോളം സ്വദേശി തൊഴിലാളികള്‍
സൗദി കണ്‍ട്രാക്റ്റിങ് മേഖല കുതിപ്പില്‍; അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതികളുടെ മൂല്യം 3 ലക്ഷം കോടി കവിയും, ആറു ലക്ഷത്തോളം സ്വദേശി തൊഴിലാളികള്‍
August 12, 2026
എം.ബി.ബി.എസ് പ്രവേശനത്തിന് നീറ്റ് ഉപേക്ഷിക്കണം: തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി
എം.ബി.ബി.എസ് പ്രവേശനത്തിന് നീറ്റ് ഉപേക്ഷിക്കണം: തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി
August 12, 2026
ഗ്രാമങ്ങളിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ മെച്ചപ്പെടുത്താന്‍ രാജ്യവ്യാപക പ്രചാരണവുമായി കോക്രോച്ച് ജനതാ പാര്‍ട്ടി
ഗ്രാമങ്ങളിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ മെച്ചപ്പെടുത്താന്‍ രാജ്യവ്യാപക പ്രചാരണവുമായി കോക്രോച്ച് ജനതാ പാര്‍ട്ടി
August 12, 2026
  ഇറാന്‍ വധ ഭീഷണി: തുര്‍ക്കിയില്‍ നാറ്റോ ഉച്ചകോടിക്ക് ശേഷം ട്രംപിന്റെ വിമാനം മാറ്റിയതായി യു.എസ് പ്രസിഡന്റ് സ്ഥിരീകരിച്ചു
ഇറാന്‍ വധ ഭീഷണി: തുര്‍ക്കിയില്‍ നാറ്റോ ഉച്ചകോടിക്ക് ശേഷം ട്രംപിന്റെ വിമാനം മാറ്റിയതായി യു.എസ് പ്രസിഡന്റ് സ്ഥിരീകരിച്ചു
August 12, 2026
മുന്‍ മന്ത്രി എം ബി രാജേഷിന്റെ സഹോദരന്‍ അന്തരിച്ചു
മുന്‍ മന്ത്രി എം ബി രാജേഷിന്റെ സഹോദരന്‍ അന്തരിച്ചു
August 12, 2026
മാധ്യമ ക്ഷേമ ബോര്‍ഡ് വേണം: പെന്‍ഷന്ഡ 15,000 രൂപയാക്കണം സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം
മാധ്യമ ക്ഷേമ ബോര്‍ഡ് വേണം: പെന്‍ഷന്ഡ 15,000 രൂപയാക്കണം സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം
August 11, 2026

Related News