തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും തമ്മിലുള്ള ബന്ധം കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വസതിയില്‍ കടകംപള്ളി സുരേന്ദ്രന്‍ ഒന്നിലധികം തവണ സന്ദര്‍ശനം നടത്തിയെന്ന് സൂചിപ്പിക്കുന്ന പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ ഒരു ചടങ്ങിനായി ഒരുതവണ മാത്രമാണ് താന്‍ പോയിട്ടുള്ളതെന്നായിരുന്നു കടകംപള്ളി സുരേന്ദ്രന്‍ നേരത്തെ നല്‍കിയ വിശദീകരണം.നഎന്നാല്‍, കടകംപള്ളി ഒന്നിലേറെ തവണ പുളിമാത്തെ വീട്ടിലെത്തിയിട്ടുണ്ടെന്ന നാട്ടുകാരുടെ മൊഴിയെ ശരിവെക്കുന്ന തരത്തിലാണ് ഇപ്പോള്‍ പുറത്തുവന്ന ചിത്രങ്ങള്‍.
പുറത്തുവന്ന ദൃശ്യങ്ങള്‍ ഇരുവരും തമ്മിലുള്ള അടുത്ത വ്യക്തിബന്ധത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ഇതിനോടകം തന്നെ കടകംപള്ളി സുരേന്ദ്രന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. മന്ത്രിയുടെ മുന്‍ പ്രസ്താവനകളെ തള്ളുന്ന രീതിയിലുള്ള തെളിവുകള്‍ പുറത്തുവരുന്നത് വരും ദിവസങ്ങളില്‍ രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കും.
Related News