l o a d i n g

കേരള

ഇലക്ട്രിക്കല്‍ മെയിന്റനന്‍സ് ടെക്നീഷ്യന്‍, ഫോര്‍ക്ക്‌ലിഫ്റ്റ് & ക്രെയിന്‍ ഓപ്പറേറ്റര്‍ നോര്‍ക്ക-കെല്‍ സൗജന്യ നൈപുണ്യ പരിശീലനം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 8, 2026

വിദേശരാജ്യങ്ങളിലെ തൊഴില്‍സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളായ നോര്‍ക്ക റൂട്ട്‌സൂം കേരള ഇലക്ട്രിക്കല്‍ ആന്റ് അലൈഡ് എഞ്ചിനീയറിംഗ് കമ്പനി ലിമിറ്റഡും (കെല്‍) സംയുക്തമായി നടപ്പിലാക്കുന്ന സൗജന്യ ഹ്രസ്വകാല നൈപുണ്യ പരിശീലന പ്രോഗ്രാമിലേയ്ക്ക് (റസിഡന്‍ഷ്യല്‍) ഇപ്പോള്‍ അപേക്ഷിക്കാം. ഇലക്ട്രിക്കല്‍ മെയിന്റനന്‍സ് ടെക്നീഷ്യന്‍ (ട്രാന്‍സ്‌ഫോര്‍മര്‍, മോട്ടോര്‍,ആള്‍ട്ടര്‍നേറ്റര്‍, കണ്‍ട്രോള്‍ പാനല്‍ & വി.എഫ്.ഡി), ഫോര്‍ക്ക്‌ലിഫ്റ്റ് & ക്രെയിന്‍ ഓപ്പറേറ്റര്‍ കോഴ്‌സുകളിലാണ് അവസരം. ഡിപ്ലോമ/ ഐടിഐ / കെ.ജി.സി.ഇ / വയര്‍മാന്‍ ലൈസന്‍സ് ഉളളവര്‍ക്ക് ഇലക്ട്രിക്കല്‍ മെയിന്റനന്‍സ് ടെക്നീഷ്യന്‍ കോഴ്‌സിലേയ്ക്കും (180 മണിക്കൂര്‍), എസ്.എസ്.എല്‍.സി വിദ്യാഭ്യാസ യോഗ്യതയും മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവിംഗ് ലൈസന്‍സും (ഘങഢ/ഒങഢ) ഉളളവര്‍ക്ക് ഫോര്‍ക്ക്‌ലിഫ്റ്റ് & ക്രെയിന്‍ ഓപ്പറേറ്റര്‍ കോഴ്‌സിലേയ്ക്കും (120 മണിക്കൂര്‍) അപേക്ഷിക്കാം. നോര്‍ക്ക റൂട്ട്‌സ് വെബ്ബ്‌സൈറ്റ് www.norkaroots.kerala.gov.in സന്ദര്‍ശിച്ച് 2026 ഫെബ്രുവരി 16 നകം അപേക്ഷ നല്‍കേണ്ടതാണ്.

ഷോര്‍ട്ട്ലിസ്റ്റ് ചെയ്യുന്ന അപേക്ഷകരില്‍ നിന്നും അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. കെല്ലിന്റെ എറണാകുളം തൃപ്പുണിത്തുറയിലുള്ള മാമല യൂണിറ്റിലാണ് പരിശീലനം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കോഴ്‌സ് ഫീസ്, താമസം, ഭക്ഷണം എന്നിവയുടെ ചെലവുകള്‍ നോര്‍ക്ക റൂട്ട്‌സ് വഹിക്കുന്നതാണ്. ഇലക്ട്രിക്കല്‍ മെയിന്റനന്‍സ് ടെക്നീഷ്യന്‍ ബാച്ചില്‍ പരമാവധി 30 പേര്‍ക്കും ഫോര്‍ക്ക്‌ലിഫ്റ്റ് & ക്രെയിന്‍ ഓപ്പറേറ്റര്‍ ബാച്ചില്‍ പരമാവധി 20 പേര്‍ക്കുമാണ് പ്രവേശനം). കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2770531, 539 ,566 എന്നീ നമ്പറുകളിലോ (പ്രവൃത്തി ദിനങ്ങളില്‍, ഓഫീസ് സമയത്ത്) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

Latest News

വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
September 23, 2026
 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026