l o a d i n g

ബിസിനസ്

ലോകനിലവാരത്തിലുള്ള വ്യോമയാന ഹബ്ബായി കൊച്ചി; 20,000 തൊഴിലവസരം; സിയാല്‍ 'എയ്റോ പാര്‍ക്ക്' ഒന്നാം ഘട്ടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

Thumbnail

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തെ കേവലം ഒരു യാത്രാ കേന്ദ്രം എന്നതിലുപരി ലോകനിലവാരത്തിലുള്ള സമ്പൂര്‍ണ്ണ വ്യോമയാന വ്യവസായ കേന്ദ്രമാക്കി (Aviation Hub) മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിയാലിന്റെ ബൃഹദ് പദ്ധതിയായ 'എയ്റോ പാര്‍ക്ക്' ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സിയാലിന്റെ ഈ വളര്‍ച്ച ഓഹരി ഉടമകള്‍ക്കും സംസ്ഥാനത്തിനും രാജ്യത്തിന് തന്നെയും വലിയ നേട്ടമാണ് നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എയ്റോ പാര്‍ക്ക് യാഥാര്‍ത്ഥ്യമാകുന്നതോടെ നേരിട്ട് 2000 പേര്‍ക്കും പരോക്ഷമായി അതിന്റെ മൂന്നിരട്ടി ആളുകള്‍ക്കും തൊഴില്‍ ലഭിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സാങ്കേതിക വിദഗ്ധര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍, വിമാന അറ്റകുറ്റപ്പണി സംവിധാനം, സ്റ്റോറേജ് സൗകര്യങ്ങള്‍ എന്നിവ ഇതിന്റെ ഭാഗമായി ഒരുങ്ങുന്നുണ്ട്.

101 കോടി രൂപ ചെലവിലാണ് ഒന്നാം ഘട്ടത്തിലെ വിപുലമായ സൗകര്യങ്ങള്‍ സജ്ജമാക്കുന്നത്. ഇതിലെ പ്രധാന പദ്ധതികളിലൊന്ന് ബിസിനസ് സെന്റര്‍ ആണ. 30 കോടി രൂപ ചെലവില്‍ 40,000 ചതുരശ്ര അടിയില്‍ നിര്‍മ്മിച്ച സി.ഐ.എ.എസ്.എല്‍ ബിസിനസ് സെന്ററില്‍ ബാങ്കിംഗ്, കണ്‍സള്‍ട്ടന്‍സി തുടങ്ങിയ മേഖലകളിലെ കമ്പനികള്‍ക്കായി അത്യാധുനിക സൗകര്യങ്ങളുണ്ട്.

മറ്റൊന്ന് ടെക്‌നിക്കല്‍ സര്‍വീസസ് ഫെസിലിറ്റിയാണ്. 13 കോടി രൂപ ചെലവില്‍ എയര്‍സൈഡ് ഓപ്പറേഷന്‍സിന്റെ സുരക്ഷയും കാര്യക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതിനായി സജ്ജമാക്കിയതാണ് ഈ കേന്ദ്രം. ഇന്ത്യയിലെ തന്നെ ഏറ്റവും വലുതും അത്യാധുനികവുമായ ഏവിയേഷന്‍ ബ്രീത്തിങ് അപ്പാരറ്റസ് ട്രെയിനിംഗ് സെന്ററാണ് മറ്റൊന്ന് ഇതി ഇതിനോടകം പ്രവര്‍ത്തനസജ്ജമായി.

56 കോടി രൂപയുടെ മൂന്ന് പദ്ധതികള്‍ കൂടി ഉടന്‍ പൂര്‍ത്തിയാകും. കവേര്‍ഡ് എയര്‍ക്രാഫ്റ്റ് പാര്‍ക്കിംഗ്: 45 കോടി രൂപ ചെലവില്‍ കേരളത്തിലെ ആദ്യത്തെ വിമാന പാര്‍ക്കിംഗ് കേന്ദ്രം. ഫയര്‍ ഫൈറ്റിംഗ് ഫെസിലിറ്റി: അപകടകരമായ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ ജീവനക്കാരെ പ്രാപ്തരാക്കുന്ന 8 കോടി രൂപയുടെ പ്രഷര്‍ സെറ്റഡ് സംവിധാനം. അണ്ടര്‍വാട്ടര്‍ ക്രൂ മെയിന്റനന്‍സ്: ജലാശയങ്ങളിലെ അപകടങ്ങള്‍ നേരിടാന്‍ രക്ഷാസേനയെ സജ്ജമാക്കുന്ന ഇന്ത്യയിലാദ്യമായി വിമാനത്താവളത്തിനുള്ളില്‍ ഒരുങ്ങുന്ന സംവിധാനം.

രണ്ടും മൂന്നും ഘട്ടങ്ങളിലായി സിയാല്‍ ഐടി പാര്‍ക്കും എയ്റോ സിറ്റിയും കൂടി പൂര്‍ത്തിയാകുന്നതോടെ സിയാല്‍ ഒരു സമ്പൂര്‍ണ്ണ വ്യോമയാന എക്കോസിസ്റ്റമായി മാറുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ചടങ്ങില്‍ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് അധ്യക്ഷത വഹിച്ചു. ഹാരിസ് ബീരാന്‍ എം.പി, എം.എല്‍.എമാരായ അന്‍വര്‍ സാദത്ത്, റോജി എം. ജോണ്‍, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, സിയാല്‍ ഡയറക്ടര്‍ എം.എ. യൂസഫലി, എം.ഡി എസ്. സുഹാസ് തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഫോട്ടോ: സിയാല്‍ എയറോ പാര്‍ക്ക് ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുന്നു

Latest News

പ്രവാസി പ്രശ്‌നങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ അതീവ ഗൗരവത്തോടെ ഇടപെടും -പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍
പ്രവാസി പ്രശ്‌നങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ അതീവ ഗൗരവത്തോടെ ഇടപെടും -പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍
June 27, 2026
ലോകകപ്പില്‍ സൗദി അറേബ്യ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്താകുന്നത് ഇത് ആറാം തവണ; കന്നിക്കാരായ കേപ് വേര്‍ഡെക്ക് അത്ഭുത കുതിപ്പ്
ലോകകപ്പില്‍ സൗദി അറേബ്യ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്താകുന്നത് ഇത് ആറാം തവണ; കന്നിക്കാരായ കേപ് വേര്‍ഡെക്ക് അത്ഭുത കുതിപ്പ്
June 27, 2026
നിര്‍മിത ബുദ്ധി വര്‍ഷം 2026: സൗദി പോസ്റ്റ് പ്രത്യേക സ്മാരക തപാല്‍ സ്റ്റാമ്പ് പുറത്തിറക്കി
നിര്‍മിത ബുദ്ധി വര്‍ഷം 2026: സൗദി പോസ്റ്റ് പ്രത്യേക സ്മാരക തപാല്‍ സ്റ്റാമ്പ് പുറത്തിറക്കി
June 27, 2026
വിണ്ണിലിരുന്ന് അവള്‍ ആ പന്തിന്മേല്‍ തൊട്ടു; മരിയയ്ക്കായി ബയേന കുറിച്ച ലോകകപ്പ് ഗോള്‍ കണ്ണീരോര്‍മ്മയാകുന്നു
വിണ്ണിലിരുന്ന് അവള്‍ ആ പന്തിന്മേല്‍ തൊട്ടു; മരിയയ്ക്കായി ബയേന കുറിച്ച ലോകകപ്പ് ഗോള്‍ കണ്ണീരോര്‍മ്മയാകുന്നു
June 27, 2026
സൗദിയില്‍ കള്ളപ്പണം നിയന്ത്രിക്കാൻ കടുത്ത നടപടി, യാത്രക്കാർക്ക് കൈവശം വെക്കാവുന്നത് 40,000 റിയാലിന്റെ വസ്തുക്കൾ മാത്രം
സൗദിയില്‍ കള്ളപ്പണം നിയന്ത്രിക്കാൻ കടുത്ത നടപടി, യാത്രക്കാർക്ക് കൈവശം വെക്കാവുന്നത് 40,000 റിയാലിന്റെ വസ്തുക്കൾ മാത്രം
June 27, 2026
അറുപതാം വയസ്സിലും അടങ്ങാത്ത സാഹസികത; മരുഭൂമിയുടെ മണല്‍ക്കാറ്റുകളെ തോല്‍പ്പിച്ച് 2,000 കിലോമീറ്റര്‍ കാല്‍നടയായി താണ്ടിയ ബ്രിട്ടീഷ് പര്യവേക്ഷക  റോസി സ്റ്റാന്‍സറിന്റെ ചരിത്രയാത്ര
അറുപതാം വയസ്സിലും അടങ്ങാത്ത സാഹസികത; മരുഭൂമിയുടെ മണല്‍ക്കാറ്റുകളെ തോല്‍പ്പിച്ച് 2,000 കിലോമീറ്റര്‍ കാല്‍നടയായി താണ്ടിയ ബ്രിട്ടീഷ് പര്യവേക്ഷക റോസി സ്റ്റാന്‍സറിന്റെ ചരിത്രയാത്ര
June 27, 2026
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷം രൂക്ഷം; അമേരിക്കയും ഇറാനും തമ്മില്‍ സൈനിക ആക്രമണം; വെടിനിര്‍ത്തല്‍ കരാര്‍ തകര്‍ച്ചയുടെ വക്കില്‍
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷം രൂക്ഷം; അമേരിക്കയും ഇറാനും തമ്മില്‍ സൈനിക ആക്രമണം; വെടിനിര്‍ത്തല്‍ കരാര്‍ തകര്‍ച്ചയുടെ വക്കില്‍
June 27, 2026
തമിഴ് ചലച്ചിത്ര ഇതിഹാസം കെ. ഭാഗ്യരാജ് അന്തരിച്ചു; വിടവാങ്ങിയത് തിരക്കഥയുടെയും സംവിധാനത്തിന്റെയും വിസ്മയം
തമിഴ് ചലച്ചിത്ര ഇതിഹാസം കെ. ഭാഗ്യരാജ് അന്തരിച്ചു; വിടവാങ്ങിയത് തിരക്കഥയുടെയും സംവിധാനത്തിന്റെയും വിസ്മയം
June 27, 2026
ഇറാഖിനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് സെനഗല്‍; നോക്കൗട്ട് പ്രതീക്ഷകള്‍ സജീവം
ഇറാഖിനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് സെനഗല്‍; നോക്കൗട്ട് പ്രതീക്ഷകള്‍ സജീവം
June 26, 2026
 ഉസ്മാന്‍ ഡെംബലെയുടെ മിന്നുന്ന ഹാട്രിക്; ലോകകപ്പ് ഫുട്‌ബോള്‍ ഗ്രൂപ്പ് ഐ പോരാട്ടത്തില്‍ നോര്‍വെയ്‌ക്കെതിരെ ഫ്രാന്‍സിന് തകര്‍പ്പന്‍ ജയം
ഉസ്മാന്‍ ഡെംബലെയുടെ മിന്നുന്ന ഹാട്രിക്; ലോകകപ്പ് ഫുട്‌ബോള്‍ ഗ്രൂപ്പ് ഐ പോരാട്ടത്തില്‍ നോര്‍വെയ്‌ക്കെതിരെ ഫ്രാന്‍സിന് തകര്‍പ്പന്‍ ജയം
June 26, 2026