l o a d i n g

ബിസിനസ്

ബിസിനസ് ലോകത്ത് ഞെട്ടല്‍: എപ്സ്റ്റീനില്‍ കുടുങ്ങി ഡിപി വേള്‍ഡ് സിഇഒ സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലൈം രാജിവെച്ചു

Thumbnail

ദുബായ്: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുള്ള ദീര്‍ഘകാല ബന്ധം വെളിപ്പെടുത്തുന്ന രേഖകള്‍ പുറത്തുവന്നതിന് പിന്നാലെ, ആഗോള ലോജിസ്റ്റിക്‌സ് ഭീമനായ ഡിപി വേള്‍ഡ് ഗ്രൂപ്പ് ചെയര്‍മാനും സിഇഒയുമായ സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലൈം സ്ഥാനം രാജിവെച്ചു.

യുഎസ് കോടതി പുറത്തുവിട്ട എപ്സ്റ്റീന്‍ ഫയലുകളില്‍ ബിന്‍ സുലൈമിന്റെ പേര് ഉള്‍പ്പെട്ടതിനെത്തുടര്‍ന്ന് വലിയ സമ്മര്‍ദ്ദമാണ് കമ്പനിക്ക് മേല്‍ ഉണ്ടായത്. ലോകത്തിലെ മൂന്നാമത്തെ വലിയ പോര്‍ട്ട് ഓപ്പറേറ്ററായ ഡിപി വേള്‍ഡ്, ദുബായ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണ്.

2007 മുതല്‍ ബിന്‍ സുലൈമും എപ്സ്റ്റീനും തമ്മില്‍ അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. ഇതില്‍ നിര്‍ണായകമായ പല ഇമെയില്‍ സന്ദേശങ്ങളും ഉള്‍പ്പെടുന്നു. 2016-ല്‍ കരീബിയന്‍ ദ്വീപ് 22.5 ദശലക്ഷം ഡോളറിന് വാങ്ങുന്നതിനായി ബിന്‍ സുലൈമിന്റെ പേരില്‍ എപ്സ്റ്റീന്‍ ഒരു ഷെല്‍ കമ്പനി സ്ഥാപിച്ചതായും രേഖകള്‍ വെളിപ്പെടുത്തുന്നു. മുന്‍പ് രഹസ്യമായി വെച്ചിരുന്ന പേരുകളില്‍ ബിന്‍ സുലൈമും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് രണ്ട് യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍ സ്ഥിരീകരിച്ചതോടെയാണ് വിവാദം കടുത്തത്.

ബിന്‍ സുലൈമിന്റെ രാജിയെത്തുടര്‍ന്ന് ഡിപി വേള്‍ഡിന്റെ പുതിയ ചെയര്‍മാനായി എസ്സ കാസിമിനെയും ഗ്രൂപ്പ് സിഇഒ ആയി യുവരാജ് നാരായണനെയും നിയമിച്ചു.

ബിന്‍ സുലൈമും എപ്സ്റ്റീനും തമ്മില്‍ ദീര്‍ഘകാലം ഇമെയില്‍ വഴി സന്ദേശങ്ങള്‍ കൈമാറിയിരുന്നതായി രേഖകള്‍ പറയുന്നു. 2008-ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്തതിന് എപ്സ്റ്റീന്‍ ശിക്ഷിക്കപ്പെട്ടതിന് ശേഷവും ഇവര്‍ തമ്മില്‍ ബന്ധം തുടര്‍ന്നിരുന്നു.

യുഎസ് കോണ്‍ഗ്രസ് അംഗമായ തോമസ് മാസി പുറത്തുവിട്ട ഒരു സ്‌ക്രീന്‍ഷോട്ട് അനുസരിച്ച്, 2009-ല്‍ എപ്സ്റ്റീന്‍ സുലൈമിന് അയച്ച ഒരു മെയിലില്‍ 'ടോര്‍ച്ചര്‍ വീഡിയോ എനിക്ക് ഇഷ്ടപ്പെട്ടു' എന്ന് പരാമര്‍ശിക്കുന്നുണ്ട്. ഇതിന്റെ സ്വഭാവം എന്താണെന്ന് വ്യക്തമല്ലെങ്കിലും ഇത് വലിയ വിവാദങ്ങള്‍ക്ക് വഴി വെച്ചു.
വിവാദങ്ങള്‍ ഉയര്‍ന്നതോടെ കാനഡയിലെ പെന്‍ഷന്‍ ഫണ്ടായ 'ലാ കൈസെ', ബ്രിട്ടന്റെ 'ബ്രിട്ടീഷ് ഇന്റര്‍നാഷണല്‍ ഇന്‍വെസ്റ്റ്മെന്റ്' എന്നിവര്‍ ഡിപി വേള്‍ഡുമായുള്ള പുതിയ നിക്ഷേപ കരാറുകള്‍ താത്കാലികമായി നിര്‍ത്തിവെച്ചു. ഇതോടെയാണ് ദുബായ് സര്‍ക്കാര്‍ അടിയന്തരമായി നേതൃമാറ്റം പ്രഖ്യാപിച്ചത്.

ഡിപി വേള്‍ഡ് ഗ്രൂപ്പിന്റെ പുതിയ ചെയര്‍മാനായി നിയമിതനായ എസ്സ കാസിം ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ ഗവര്‍ണറായും ദുബായ് ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ് തലവനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. രണ്ട് പതിറ്റാണ്ടായി ഡിപി വേള്‍ഡിന്റെ ഡെപ്യൂട്ടി സിഇഒ ആയും സിഎഫ്ഒ ആയും പ്രവര്‍ത്തിച്ചുവരികയായിരുന്നു പുതിയ സി.ഇ.ഒ യുവരാജ് നാരായണന്‍. ഇന്ത്യന്‍ വംശജനായ ഇദ്ദേഹം കമ്പനിയുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ്.

Latest News

ഒഐസിസി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി വിജയാഘോഷം സംഘടിപ്പിച്ചു
ഒഐസിസി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി വിജയാഘോഷം സംഘടിപ്പിച്ചു
May 15, 2026
 ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷം കടുക്കുന്നു: യുഎഇ തീരത്തുനിന്ന് ഇറാന്‍ കപ്പല്‍ പിടിച്ചെടുത്തു; ഒമാന്‍ കടലില്‍ ഇന്ത്യന്‍ കപ്പല്‍ തകര്‍ന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷം കടുക്കുന്നു: യുഎഇ തീരത്തുനിന്ന് ഇറാന്‍ കപ്പല്‍ പിടിച്ചെടുത്തു; ഒമാന്‍ കടലില്‍ ഇന്ത്യന്‍ കപ്പല്‍ തകര്‍ന്നു
May 15, 2026
ഇന്ധനവില വര്‍ധിച്ചു: പെട്രോളിനും ഡീസലിനും ലിറ്ററിന് 3 രൂപ കൂടി; സിഎന്‍ജി വിലയിലും വര്‍ധനവ്
ഇന്ധനവില വര്‍ധിച്ചു: പെട്രോളിനും ഡീസലിനും ലിറ്ററിന് 3 രൂപ കൂടി; സിഎന്‍ജി വിലയിലും വര്‍ധനവ്
May 15, 2026
വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത് ചരിത്രനിമിഷം -റിയാദ് ഒഐസിസി
വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത് ചരിത്രനിമിഷം -റിയാദ് ഒഐസിസി
May 14, 2026
നീറ്റ് പുനഃപരീക്ഷാ അനിശ്ചിതത്വം; പ്രവാസി വിദ്യാര്‍ത്ഥികളുടെ ആശങ്കയില്‍ അടിയന്തര ഇടപെടല്‍ നടത്തണം -ആര്‍.എസ്.സി
നീറ്റ് പുനഃപരീക്ഷാ അനിശ്ചിതത്വം; പ്രവാസി വിദ്യാര്‍ത്ഥികളുടെ ആശങ്കയില്‍ അടിയന്തര ഇടപെടല്‍ നടത്തണം -ആര്‍.എസ്.സി
May 14, 2026
ചൈന-യുഎസ് വ്യാപാരബന്ധം മെച്ചപ്പെടുത്താന്‍ ധാരണ; ഇറാന്‍ പ്രശ്‌ന പരിഹാരത്തിന് ചൈനയുടെ സഹായം ട്രംപ് തേടി, തായ്വാന്‍ വിഷയത്തില്‍ മുന്നറിയിപ്പുമായി ഷി ജിന്‍പിങ്
ചൈന-യുഎസ് വ്യാപാരബന്ധം മെച്ചപ്പെടുത്താന്‍ ധാരണ; ഇറാന്‍ പ്രശ്‌ന പരിഹാരത്തിന് ചൈനയുടെ സഹായം ട്രംപ് തേടി, തായ്വാന്‍ വിഷയത്തില്‍ മുന്നറിയിപ്പുമായി ഷി ജിന്‍പിങ്
May 14, 2026
 വ്യാപാര പ്രമുഖന്‍ പി.കെ ഹാഷിം ഹാജി നിര്യാതനായി
വ്യാപാര പ്രമുഖന്‍ പി.കെ ഹാഷിം ഹാജി നിര്യാതനായി
May 14, 2026
പിണറായി വിജയന്‍ പ്രതിപക്ഷ നേതാവാകും; തീരുമാനം സി.പി.എം സംസ്ഥാന സമിതിയില്‍
പിണറായി വിജയന്‍ പ്രതിപക്ഷ നേതാവാകും; തീരുമാനം സി.പി.എം സംസ്ഥാന സമിതിയില്‍
May 14, 2026
നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ  പ്രതിഷേധം: ദക്ഷിണ കേരള പ്രവാസി വെൽഫെയർ ദമ്മാം കമ്മിറ്റി
നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധം: ദക്ഷിണ കേരള പ്രവാസി വെൽഫെയർ ദമ്മാം കമ്മിറ്റി
May 14, 2026
നമ്മൾ ചാവക്കാട്ടുകാർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
നമ്മൾ ചാവക്കാട്ടുകാർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
May 14, 2026