l o a d i n g

കേരള

സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ഭാരവാഹികളെ തെരഞ്ഞെടുത്തു

Thumbnail

ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ടായി പി.കെ മൂസക്കുട്ടി ഹസ്രത്തും ജനറല്‍ സെക്രട്ടറിയായി എം.ടി അബ്ദുല്ല മുസ്ലിയാരും ട്രഷററായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പ്രൊഫ.കെ.ആലിക്കുട്ടി മുസ്ലിയാര്‍ എന്നിവരെ വൈസ് പ്രസിഡണ്ടുമാരായും പി.പി ഉമ്മര്‍ മുസ്ലിയാര്‍ കൊയ്യോട്, ഡോ.എന്‍.എ.എം അബ്ദുല്‍ഖാദിര്‍ എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, കെ.ടി ഹംസ മുസ്ലിയാര്‍, കെ.ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, ആദൃശ്ശേരി ഹംസക്കുട്ടി മുസ്ലിയാര്‍, വാക്കോട് മൊയ്തീന്‍കുട്ടി മുസ്ലിയാര്‍, വി.മോയിമോന്‍ ഹാജി മുക്കം, എം.സി മായിന്‍ ഹാജി, എം.പി.എം ശരീഫ് കുരിക്കള്‍, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ.മൊയ്തീന്‍ ഫൈസി പുത്തനഴി, ഇസ്മയില്‍ കുഞ്ഞു ഹാജി മാന്നാര്‍, എസ്. സഈദ് മുസ്ലിയാര്‍ വിഴിഞ്ഞം, എം. അബ്ദുറഹിമാന്‍ മുസ്ലിയാര്‍ കൊടക്, ബി.കെ അബ്ദുല്‍ഖാദിര്‍ അല്‍ഖാസിമി ബംബ്രാണ, എഞ്ചിനീയര്‍ പി. മാമുകോയ ഹാജി എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും തെരഞ്ഞെടുത്തു. വെളിമുക്ക് ക്രസന്റ് ബോര്‍ഡിംഗ് മദ്റസ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ 74-ാമത് വാര്‍ഷിക വാര്‍ഷിക ജനറല്‍ ബോഡി യോഗമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

ജനറല്‍ ബോഡിയിലേക്ക് ഒഴിവു വന്ന സ്ഥാനത്തേക്ക് പി എം അബ്ദുസ്സലാം ബാഖവി വടക്കേക്കാട്, ബി.കെ അബ്ദുല്‍ഖാദിര്‍ അല്‍ഖാസിമി, വി മൂസക്കോയ മുസ്ലിയാര്‍, സയ്യിദ് സാബിഖ് അലി ശിഹാബ് തങ്ങള്‍, സുലൈമാന്‍ ദാരിമി ഏലംകുളം, അബ്ദുല്‍ഖാദിര്‍ അല്‍ഖാസിമി വെന്നിയൂര്‍, കെ.ടി ഹുസൈന്‍ കുട്ടി മൗലവി, ടി.കെ മുഹമ്മദ് കുട്ടി ഫൈസി, സി.കെ ഇബ്രാഹീം ഹാജി മുടിഗരെ എന്നിവരെയും തെരഞ്ഞെടുത്തു.

പ്രസിഡണ്ട് പി.കെ മൂസക്കുട്ടി ഹസ്രത്ത് അധ്യക്ഷ വഹിച്ചു. ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ പാണക്കാട്, കെ.ഉമര്‍ ഫൈസി മുക്കം, കെ.ടി ഹംസ മുസ്ലിയാര്‍, എ.വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍, കെ.ഹൈദര്‍ ഫൈസി, ആദൃശ്ശേരി ഹംസക്കുട്ടി മുസ്ലിയാര്‍, ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, ഡോ. സി.കെ അബ്ദുറഹിമാന്‍ ഫൈസി അരിപ്ര, ഡോ.എന്‍.എ.എം അബ്ദുല്‍ഖാദിര്‍, എം.പി.എം ഹസ്സന്‍ ശരീഫ് കുരിക്കള്‍, എം.സി മായിന്‍ ഹാജി, ഡോ.യു.വി.കെ മുഹമ്മദ്, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, എം.ടി ഹംസ മാസ്റ്റര്‍, പി.മാമുക്കോയ ഹാജി, എം.സുബൈര്‍, ഒ അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, യു.മുഹമ്മദ് ശാഫി ഹാജി, ആര്‍.വി കുട്ടി ഹസ്സന്‍ ദാരിമി, കെ.ടി കുഞ്ഞിമോന്‍ ഹാജി, കാടാമ്പുഴ മൂസ ഹാജി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, പി.ഇസ്മഈല്‍ കുഞ്ഞു ഹാജി മാന്നാര്‍, സി.കെ.കെ മാണിയൂര്‍, കെ.എസ് ഇസ്മാഈര്‍ ഹാജി, ജി.അബൂബക്കര്‍ ഹാജി കല്ലട്ക്ക. എസ് സഈദ് മുസ്ലിയാര്‍ വിഴിഞ്ഞം, കെ.ടി കുഞ്ഞാന്‍ ചുങ്കത്തറ, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, കെ.അബ്ദുല്‍ഖാദിര്‍ ഫൈസി കുന്നുംപുറം, അബ്ദുറശീദ് ഹാജി പൂത്തൂര്‍, എം.അബ്ദുറഹിമാന്‍ മുസ്ലിയാര്‍ കൊടക്, ഇ.അലവി ഫൈസി കൊളപ്പറമ്പ്, കെ.സി അബൂബക്കര്‍ ദാരിമി, ഇ.കെ അബ്ദുസ്സലാം എന്ന ബക്കര്‍ ഹാജി, സത്താര്‍ പന്തല്ലൂര്‍, സി.എച്ച് മുഹമ്മദ് ത്വയ്യിബ് ഫൈസി, കെ.കെ ഇബ്റാഹീം മുസ്ലിയാര്‍, കെ.പി മുഹമ്മദ് ശരീഫ് ഫൈസി കടബ, മുഹമ്മദ് റഫീഖ് ഹാജി കൊടാജെ, സയ്യിദ് മുഹ്സിന്‍ കോയ തങ്ങള്‍ കൊല്ലം, ഹസ്സന്‍ ആലംകോട്, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, ടി.പി അഹ്‌മദ് സലീം എടക്കര, മാണിയൂര്‍ അബ്ദുറഹിമാന്‍ മുസ്ലിയാര്‍, ഇസ്മയില്‍ ഹാജി എടച്ചേരി, വൈ.എം. ഉമര്‍ ഫൈസി സിദ്ധാപൂര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജനറല്‍ മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.

ഫോട്ടോ: പി.കെ മൂസക്കുട്ടി ഹസ്രത്ത്, എം.ടി അബ്ദുല്ല മുസ്ലിയാര്‍, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍.

Latest News

വേൾഡ് മലയാളി ഫെഡറേഷൻ ജിദ്ദ കൗൺസിലിന് പുതിയ ഭരണസമിതി
വേൾഡ് മലയാളി ഫെഡറേഷൻ ജിദ്ദ കൗൺസിലിന് പുതിയ ഭരണസമിതി
February 16, 2026
അജ്വ ജിദ്ദ കമ്മിറ്റി പുനഃസംഘടിപ്പിച്ചു; നജീബ് ബീമാപള്ളി പ്രസിഡന്റ്, ബക്കര്‍ സിദ്ധീഖ് സെക്രട്ടറി
അജ്വ ജിദ്ദ കമ്മിറ്റി പുനഃസംഘടിപ്പിച്ചു; നജീബ് ബീമാപള്ളി പ്രസിഡന്റ്, ബക്കര്‍ സിദ്ധീഖ് സെക്രട്ടറി
February 16, 2026
 റിയാദ് കെഎംസിസി ഇഫ്താര്‍ സംഗമം ഫെബ്രുവരി 27 ന്
റിയാദ് കെഎംസിസി ഇഫ്താര്‍ സംഗമം ഫെബ്രുവരി 27 ന്
February 16, 2026
സ്റ്റെം സെല്‍ ദാതാക്കളെ കിംഗ് അബ്ദുല്‍ അസീസ് മെഡല്‍ നല്‍കി ആദരിച്ചു
സ്റ്റെം സെല്‍ ദാതാക്കളെ കിംഗ് അബ്ദുല്‍ അസീസ് മെഡല്‍ നല്‍കി ആദരിച്ചു
February 16, 2026
വെസ്റ്റ് ബാങ്ക് ഭൂമി പിടിച്ചെടുക്കാനുള്ള ഇസ്രായേല്‍ നീക്കത്തെ സൗദിയും ഗള്‍ഫ് രാജ്യങ്ങളും അപലപിച്ചു
വെസ്റ്റ് ബാങ്ക് ഭൂമി പിടിച്ചെടുക്കാനുള്ള ഇസ്രായേല്‍ നീക്കത്തെ സൗദിയും ഗള്‍ഫ് രാജ്യങ്ങളും അപലപിച്ചു
February 16, 2026
അപൂര്‍വ്വ 'അഗ്‌നിവലയ' സൂര്യഗ്രഹണം നാളെ; റമദാന്‍ ചന്ദ്രികയുമായി ഒത്തുചേര്‍ന്ന് ആകാശവിസ്മയം
അപൂര്‍വ്വ 'അഗ്‌നിവലയ' സൂര്യഗ്രഹണം നാളെ; റമദാന്‍ ചന്ദ്രികയുമായി ഒത്തുചേര്‍ന്ന് ആകാശവിസ്മയം
February 16, 2026
കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി
കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി
February 16, 2026
 തംജീദ് സീസണ്‍-2: ഖുര്‍ആന്‍ പാരായണ മത്സരം സംഘടിപ്പിക്കുന്നു
തംജീദ് സീസണ്‍-2: ഖുര്‍ആന്‍ പാരായണ മത്സരം സംഘടിപ്പിക്കുന്നു
February 16, 2026
സംഗീതത്തിന്റെ മായികപ്രപഞ്ചം തീര്‍ത്ത പി.ജെ.എസ് അമൃതോത്സവം
സംഗീതത്തിന്റെ മായികപ്രപഞ്ചം തീര്‍ത്ത പി.ജെ.എസ് അമൃതോത്സവം
February 16, 2026
 വി.എസിന്റെ വിശ്വസ്തന്‍ യുഡിഎഫിലേക്ക്; മലമ്പുഴയില്‍ എ. സുരേഷ് സ്ഥാനാര്‍ഥിയായേക്കും
വി.എസിന്റെ വിശ്വസ്തന്‍ യുഡിഎഫിലേക്ക്; മലമ്പുഴയില്‍ എ. സുരേഷ് സ്ഥാനാര്‍ഥിയായേക്കും
February 16, 2026