l o a d i n g

ഗൾഫ്

കഴിഞ്ഞ വാരം സൗദിയിലെ വിപണിയിലേക്ക് ഒഴുകിയത് 15.3 ബില്യണ്‍ റിയാല്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 18, 2026

റിയാദ്- 2026 ഫെബ്രുവരി 8 മുതല്‍ 14 വരെയുള്ള കാലയളവില്‍ സൗദി അറേബ്യയിലെ പോയിന്റ് ഓഫ് സെയില്‍ വഴിയുള്ള ഉപഭോക്തൃ ചെലവില്‍ നേരിയ കുറവ് രേഖപ്പെടുത്തിയതായി സൗദി സെന്‍ട്രല്‍ ബാങ്ക് (സാമ) പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ ആഴ്ചയില്‍ ഏകദേശം 252.1 ദശലക്ഷം ഇടപാടുകളിലൂടെ മൊത്തം 15.3 ബില്യണ്‍ റിയാലാണ് ഉപഭോക്താക്കള്‍ ചെലവഴിച്ചത്. മുന്‍പത്തെ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇടപാടുകളുടെ മൂല്യത്തില്‍ 4.8 ശതമാനവും എണ്ണത്തില്‍ 1.6 ശതമാനവും കുറവുണ്ടായിട്ടുണ്ട്.

വിവിധ മേഖലകളിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഭക്ഷ്യ-പാനീയ മേഖലയിലാണ് ഏറ്റവും കൂടുതല്‍ തുക ചെലവഴിക്കപ്പെട്ടത്. ഏകദേശം 2.6 ബില്യണ്‍ റിയാലാണ് ഈ വിഭാഗത്തില്‍ രേഖപ്പെടുത്തിയത്. റെസ്റ്റോറന്റുകള്‍ക്കും കഫേകള്‍ക്കുമായി 1.7 ബില്യണ്‍ റിയാലും വസ്ത്രങ്ങള്‍ക്കും പാദരക്ഷകള്‍ക്കുമായി 1.4 ബില്യണ്‍ റിയാലും ഉപഭോക്താക്കള്‍ ഉപയോഗിച്ചു. ഇതില്‍ വസ്ത്ര വ്യാപാര മേഖലയില്‍ മുന്‍പത്തെക്കാള്‍ 0.5 ശതമാനം വര്‍ദ്ധനവ് ദൃശ്യമായപ്പോള്‍ മറ്റു മേഖലകളില്‍ നേരിയ കുറവാണ് അനുഭവപ്പെട്ടത്. ഗതാഗതത്തിന് 1.0 ബില്യണ്‍ റിയാലും പെട്രോള്‍ സ്റ്റേഷനുകള്‍ക്കായി 1.0 ബില്യണ്‍ റിയാലും ചിലവഴിക്കപ്പെട്ടു. കൂടാതെ നിര്‍മ്മാണ സാമഗ്രികള്‍ക്കായി 438.6 ദശലക്ഷം റിയാലും ആഭരണങ്ങള്‍ക്കായി 563.2 ദശലക്ഷം റിയാലും വിദ്യഭ്യാസ ആവശ്യങ്ങള്‍ക്കായി 231.5 ദശലക്ഷം റിയാലും ചെലവാക്കി.

നഗരങ്ങള്‍ തിരിച്ചുള്ള കണക്കുകളില്‍ 5.3 ബില്യണ്‍ റിയാല്‍ ചെലവഴിച്ച തലസ്ഥാനമായ റിയാദാണ് പട്ടികയില്‍ ഒന്നാമത്. 2.1 ബില്യണ്‍ റിയാലുമായി ജിദ്ദ രണ്ടാം സ്ഥാനത്തും 0.8 ബില്യണ്‍ റിയാലുമായി ദമ്മാം മൂന്നാം സ്ഥാനത്തുമുണ്ട്. മക്കയില്‍ 0.7 ബില്യണ്‍ റിയാലും മദീനയില്‍ 0.6 ബില്യണ്‍ റിയാലുമാണ് ഉപഭോക്താക്കള്‍ വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചത്. അബഹ, തായിഫ്, അല്‍-ഖോബാര്‍ തുടങ്ങിയ നഗരങ്ങളിലും കോടിക്കണക്കിന് റിയാലിന്റെ ഇടപാടുകള്‍ നടന്നു. പുണ്യമാസത്തിന് മുന്നോടിയായി വിപണിയിലെ ക്രയവിക്രയങ്ങളില്‍ ഉണ്ടാകുന്ന ഇത്തരം മാറ്റങ്ങളെ സാമ്പത്തിക വിദഗ്ധര്‍ അതീവ പ്രാധാന്യത്തോടെയാണ് നിരീക്ഷിക്കുന്നത്.

Latest News

യുഎസ്എസ് അബ്രഹാം ലിങ്കണ്‍ കാരിയര്‍ സ്‌ട്രൈക്ക് ഗ്രൂപ്പിലെ എട്ടു നാവികര്‍ ആത്മഹത്യക്കു ശ്രമിച്ചതായി വെളിപ്പെടുത്തല്‍
യുഎസ്എസ് അബ്രഹാം ലിങ്കണ്‍ കാരിയര്‍ സ്‌ട്രൈക്ക് ഗ്രൂപ്പിലെ എട്ടു നാവികര്‍ ആത്മഹത്യക്കു ശ്രമിച്ചതായി വെളിപ്പെടുത്തല്‍
September 25, 2026
അംബാനി പുത്രന് പ്രൊഫസര്‍ഷിപ്പ്;  ബ്രിട്ടനില്‍ വന്‍ വിവാദം
അംബാനി പുത്രന് പ്രൊഫസര്‍ഷിപ്പ്; ബ്രിട്ടനില്‍ വന്‍ വിവാദം
September 25, 2026
ഹൂതി ആക്രമണം: ജീവന്‍ ബലിയര്‍പ്പിക്കാനും സജ്ജരാകാന്‍ സൈന്യത്തോട് ഗ്രാന്റ് മുഫ്തി
ഹൂതി ആക്രമണം: ജീവന്‍ ബലിയര്‍പ്പിക്കാനും സജ്ജരാകാന്‍ സൈന്യത്തോട് ഗ്രാന്റ് മുഫ്തി
September 25, 2026
അമേരിക്കന്‍ ഉപരോധം: യു.എ.ഇ - ഇറാന്‍ വ്യോമഗതാഗതം നിലച്ചു;  സര്‍വീസുകള്‍ പുനഃസ്ഥാപിക്കാന്‍ നയതന്ത്ര, വ്യോമയാന ചര്‍ച്ചകള്‍ സജീവം
അമേരിക്കന്‍ ഉപരോധം: യു.എ.ഇ - ഇറാന്‍ വ്യോമഗതാഗതം നിലച്ചു; സര്‍വീസുകള്‍ പുനഃസ്ഥാപിക്കാന്‍ നയതന്ത്ര, വ്യോമയാന ചര്‍ച്ചകള്‍ സജീവം
September 25, 2026
യൂ.എന്നില്‍ നെതന്യാഹു, കൂട്ടത്തോടെ ഇറങ്ങിപ്പോക്ക്
യൂ.എന്നില്‍ നെതന്യാഹു, കൂട്ടത്തോടെ ഇറങ്ങിപ്പോക്ക്
September 25, 2026
സൗദിക്കു നേരെ വന്ന ഹൂതികളുടെ ആറ് മിസൈലുകള്‍ തകര്‍ത്ത് അറബ് സഖ്യസേന
സൗദിക്കു നേരെ വന്ന ഹൂതികളുടെ ആറ് മിസൈലുകള്‍ തകര്‍ത്ത് അറബ് സഖ്യസേന
September 24, 2026
 'മിഷന്‍ സമുദ്ര' പദ്ധതിക്ക് തുടക്കം:  കേരളത്തെ സമ്പൂര്‍ണ്ണ പോര്‍ട്ട് സിറ്റിയായും അന്താരാഷ്ട്ര മാരിടൈം ഹബ്ബായും മാറ്റുമെന്ന് മുഖ്യമന്ത്രി; ജൂണ്‍ 19 ഇനി 'കേരള മാരിടൈം ഡേ'
'മിഷന്‍ സമുദ്ര' പദ്ധതിക്ക് തുടക്കം: കേരളത്തെ സമ്പൂര്‍ണ്ണ പോര്‍ട്ട് സിറ്റിയായും അന്താരാഷ്ട്ര മാരിടൈം ഹബ്ബായും മാറ്റുമെന്ന് മുഖ്യമന്ത്രി; ജൂണ്‍ 19 ഇനി 'കേരള മാരിടൈം ഡേ'
September 24, 2026
കേരള ട്രാവല്‍ മാര്‍ട്ടിന്  കൊച്ചിയില്‍ പ്രൗഢോജ്ജ്വല തുടക്കം; അഞ്ച് വര്‍ഷം കൊണ്ട് പത്തര കോടി ടൂറിസ്റ്റുകള്‍ ലക്ഷ്യം -മുഖ്യമന്ത്രി
കേരള ട്രാവല്‍ മാര്‍ട്ടിന് കൊച്ചിയില്‍ പ്രൗഢോജ്ജ്വല തുടക്കം; അഞ്ച് വര്‍ഷം കൊണ്ട് പത്തര കോടി ടൂറിസ്റ്റുകള്‍ ലക്ഷ്യം -മുഖ്യമന്ത്രി
September 24, 2026
 ആലുവ സ്വദേശി റിയാദില്‍ ഹൃദയാഘാതംമൂലം മരിച്ചു
ആലുവ സ്വദേശി റിയാദില്‍ ഹൃദയാഘാതംമൂലം മരിച്ചു
September 24, 2026
അകാലത്തില്‍ വിടപറഞ്ഞ താഹ കൊല്ലേത്തിന് പ്രവാസി സുഹൃത്തുക്കളുടെ യാത്രാമൊഴി
അകാലത്തില്‍ വിടപറഞ്ഞ താഹ കൊല്ലേത്തിന് പ്രവാസി സുഹൃത്തുക്കളുടെ യാത്രാമൊഴി
September 24, 2026