l o a d i n g

ബിസിനസ്

അല്‍ വഫ ഹൈപ്പര്‍മാര്‍ക്കറ്റ് 'റമദാന്‍ റിവാര്‍ഡ്‌സ്' പ്രഖ്യാപിച്ചു, വ്രതമാസത്തേക്ക് വമ്പന്‍ വിലക്കുറവും ഗിഫ്റ്റ് കാര്‍ഡ് ആനുകൂല്യങ്ങളും

Thumbnail

റിയാദ്: വിശുദ്ധ റമദാന്‍ മാസത്തെ മുന്നോടിയായി ഉപഭോക്താക്കള്‍ക്ക് ആശ്വാസകരമായ ഷോപ്പിംഗ് അനുഭവം ഒരുക്കാന്‍ പ്രമുഖ റീട്ടെയില്‍ ശൃംഖലയായ അല്‍ വഫ ഹൈപ്പര്‍ മാര്‍ക്കറ്റ് 'റമദാന്‍ റിവാര്‍ഡ്‌സ്' പദ്ധതി പ്രഖ്യാപിച്ചു. നിത്യോപയോഗ സാധനങ്ങള്‍ ഉള്‍പ്പെടെ വിവിധ വിഭാഗങ്ങളില്‍ 50 ശതമാനം വരെ വിലക്കുറവും പ്രത്യേക ഓഫറുകളും ഗിഫ്റ്റ് കാര്‍ഡ് സൗകര്യങ്ങളും പദ്ധതിയുടെ ഭാഗമായി ലഭ്യമാകുമെന്ന് മാനേജ്‌മെന്റ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

നിത്യോപയോഗ സാധനങ്ങള്‍ പകുതി വിലക്ക് ലഭിക്കുന്നതോടൊപ്പം ഫ്രഷ് ഫുഡ്, സൂപ്പര്‍മാര്‍ക്കറ്റ് ഉല്‍പ്പന്നങ്ങള്‍, മാംസവിഭാഗം, ഇലക്ട്രോണിക്‌സ് എന്നിവ ഉള്‍പ്പെടെ എല്ലാ വിഭാഗങ്ങളിലും റമദാന്‍ 1 മുതല്‍ 30 വരെ ഈ ആനുകൂല്യങ്ങള്‍ ലഭ്യമാകും. ഇതിന് പുറമെ ഇഫ്താര്‍ ആവശ്യങ്ങള്‍ക്കായി ഇഫ്താര്‍ കോമ്പോ, വീട്ടുപയോഗ സാധനങ്ങള്‍ ഉള്‍പ്പെടുത്തിയ റമദാന്‍ കോമ്പോ പാക്കേജുകളും ഒരുക്കിയിട്ടുണ്ട്.

മറ്റുള്ളവരെ സഹായിക്കുന്നതിനും സമ്മാനങ്ങള്‍ നല്‍കുന്നതിനുമായി പ്രത്യേക ഗിഫ്റ്റ് കാര്‍ഡുകളും പുറത്തിറക്കി. 50 റിയാല്‍ മുതല്‍ 500 റിയാല്‍ വരെ ലഭ്യമായ ഈ കാര്‍ഡുകള്‍ ഉപയോഗിച്ച് സൗദി അറേബ്യയിലെ ഏത് അല്‍ വഫ ശാഖയില്‍ നിന്നും സാധനങ്ങള്‍ വാങ്ങാവുന്നതാണ്.

വിശുദ്ധ മാസത്തില്‍ ഉപഭോക്താക്കള്‍ക്ക് മികച്ച സേവനവും കൂടുതല്‍ ലാഭവും നല്‍കുക എന്നതാണ് റമദാന്‍ റിവാര്‍ഡ്‌സ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ വ്യക്തമാക്കി.

വാര്‍ത്താസമ്മേളനത്തില്‍ ചീഫ് പ്രൊക്യൂര്‍മെന്റ് ഹെഡ് അബ്ദുല്‍ നാസര്‍, ചീഫ് മാര്‍ക്കറ്റിങ് ഹെഡ് ഫഹദ് മെയോണ്‍, ക്ലസ്റ്റര്‍ മാനേജര്‍ റിയാസ് എന്നിവര്‍ പങ്കെടുത്തു.

Latest News

ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജിന് റിയാദ് ഇന്ത്യന്‍ സമൂഹം യാത്രയയപ്പ് നല്‍കി
ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജിന് റിയാദ് ഇന്ത്യന്‍ സമൂഹം യാത്രയയപ്പ് നല്‍കി
August 12, 2026
സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ചുമതലയേറ്റു
സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ചുമതലയേറ്റു
August 12, 2026
അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനം: സ്‌പോണ്‍സര്‍ഷിപ്പില്‍ വന്‍ ക്രമക്കേട് ആരോപിച്ചു അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം: നാട്ടിലെ പ്രശ്‌നങ്ങള്‍ മറയ്ക്കാനുള്ള നീക്കമെന്ന് പിണറായി

സൗദി പ്രോ ലീഗ്: ക്ലബ്ബുകളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ പുതിയ സാമ്പത്തിക നിബന്ധനകള്‍ നിലവില്‍ വന്നു
സൗദി പ്രോ ലീഗ്: ക്ലബ്ബുകളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ പുതിയ സാമ്പത്തിക നിബന്ധനകള്‍ നിലവില്‍ വന്നു
August 12, 2026
 സൗദി കണ്‍ട്രാക്റ്റിങ് മേഖല കുതിപ്പില്‍; അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതികളുടെ മൂല്യം 3 ലക്ഷം കോടി കവിയും, ആറു ലക്ഷത്തോളം സ്വദേശി തൊഴിലാളികള്‍
സൗദി കണ്‍ട്രാക്റ്റിങ് മേഖല കുതിപ്പില്‍; അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതികളുടെ മൂല്യം 3 ലക്ഷം കോടി കവിയും, ആറു ലക്ഷത്തോളം സ്വദേശി തൊഴിലാളികള്‍
August 12, 2026
എം.ബി.ബി.എസ് പ്രവേശനത്തിന് നീറ്റ് ഉപേക്ഷിക്കണം: തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി
എം.ബി.ബി.എസ് പ്രവേശനത്തിന് നീറ്റ് ഉപേക്ഷിക്കണം: തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി
August 12, 2026
ഗ്രാമങ്ങളിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ മെച്ചപ്പെടുത്താന്‍ രാജ്യവ്യാപക പ്രചാരണവുമായി കോക്രോച്ച് ജനതാ പാര്‍ട്ടി
ഗ്രാമങ്ങളിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ മെച്ചപ്പെടുത്താന്‍ രാജ്യവ്യാപക പ്രചാരണവുമായി കോക്രോച്ച് ജനതാ പാര്‍ട്ടി
August 12, 2026
  ഇറാന്‍ വധ ഭീഷണി: തുര്‍ക്കിയില്‍ നാറ്റോ ഉച്ചകോടിക്ക് ശേഷം ട്രംപിന്റെ വിമാനം മാറ്റിയതായി യു.എസ് പ്രസിഡന്റ് സ്ഥിരീകരിച്ചു
ഇറാന്‍ വധ ഭീഷണി: തുര്‍ക്കിയില്‍ നാറ്റോ ഉച്ചകോടിക്ക് ശേഷം ട്രംപിന്റെ വിമാനം മാറ്റിയതായി യു.എസ് പ്രസിഡന്റ് സ്ഥിരീകരിച്ചു
August 12, 2026
മുന്‍ മന്ത്രി എം ബി രാജേഷിന്റെ സഹോദരന്‍ അന്തരിച്ചു
മുന്‍ മന്ത്രി എം ബി രാജേഷിന്റെ സഹോദരന്‍ അന്തരിച്ചു
August 12, 2026
മാധ്യമ ക്ഷേമ ബോര്‍ഡ് വേണം: പെന്‍ഷന്ഡ 15,000 രൂപയാക്കണം സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം
മാധ്യമ ക്ഷേമ ബോര്‍ഡ് വേണം: പെന്‍ഷന്ഡ 15,000 രൂപയാക്കണം സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം
August 11, 2026

Related News