ദമാം-കിംഗ് ഫഹദ് കോസ് വേ
യിലെ പുതുക്കിയ ടോള്‍ നിരക്കുകള്‍ ഇന്ന് മുതല്‍ നിലവില്‍ വന്നു. അതോറിറ്റി പുറത്തുവിട്ട പുതിയ നിരക്കുകള്‍ താഴെ പറയുന്നവയാണ്:
കാറുകള്‍, മോട്ടോര്‍ സൈക്കിളുകള്‍: 35 റിയാല്‍
മിനി ബസുകള്‍: 55 റിയാല്‍
വലിയ ബസുകള്‍: 70 റിയാല്‍
ട്രക്കുകള്‍: ടണ്ണിന് 7 റിയാല്‍ എന്ന നിരക്കില്‍
ഭിന്നശേഷിക്കാര്‍, വിദ്യാര്‍ത്ഥികള്‍, സ്ഥിരമായി യാത്ര ചെയ്യുന്നവര്‍ എന്നിവര്‍ക്കുള്ള ടോള്‍ നിരക്കുകളില്‍ മാറ്റമില്ല. ഇവര്‍ നിലവിലുള്ള നിരക്ക് തന്നെ തുടര്‍ന്നാല്‍ മതിയാകും.
നേരത്തെ ചെറിയ കാറുകള്‍ക്ക് 25 റിയാല്‍ ആയിരുന്നു ടോള്‍. 1986-ല്‍ പാലം തുറന്നതിനുശേഷം ആദ്യമായി 2016-ലാണ് ടോള്‍ നിരക്ക് 20 റിയാലില്‍ നിന്ന് 25 റിയാലായി ഉയര്‍ത്തിയത്. ഇപ്പോള്‍ 10 വര്‍ഷത്തിന് ശേഷമാണ് വീണ്ടും നിരക്ക് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.
Related News