l o a d i n g

ഗൾഫ്

ഹൂതി ആക്രമണം: ജീവന്‍ ബലിയര്‍പ്പിക്കാനും സജ്ജരാകാന്‍ സൈന്യത്തോട് ഗ്രാന്റ് മുഫ്തി

Thumbnail
Publisher By     Staff Reporter
September 25, 2026

റിയാദ്: ഇറാന്‍ പിന്തുണയുള്ള ഹൂതികളുടെ ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്ന സൈനികര്‍ ജീവന്‍ ബലിയര്‍പ്പിക്കാനും സജ്ജരാകണമെന്ന് സൗദി ഗ്രാന്റ് മുഫ്തി ആഹ്വാനം ചെയ്തു.

യമന്‍ അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്ന സൈനികരെ അഭിസംബോധന ചെയ്തുകൊണ്ട് സൗദി പ്രസ് ഏജന്‍സി പുറത്തുവിട്ട പ്രസ്താവനയിലാണ് ഈ ആഹ്വാനമുള്ളത്. രാജ്യത്തെ സംരക്ഷിക്കുന്നതും അതിക്രമിച്ചു കടക്കാന്‍ ശ്രമിക്കുന്നവരെ ശിക്ഷിക്കുന്നതും ഏറ്റവും വലിയ കര്‍ത്തവ്യമാണെന്നും അതിനായി ദൈവപ്രീതിക്കായി ജീവനും ആത്മാവും ബലിയര്‍പ്പിക്കാമെന്നും ഷെയ്ഖ് സാലിഹ് ബിന്‍ ഫൗസാന്‍ അല്‍-ഫൗസാന്‍ പറഞ്ഞു.

ഏതാനും ദിവസങ്ങളായി സൗദി അറേബ്യയും ഹൂതികളും തമ്മിലുള്ള സംഘര്‍ഷം കനത്തിരിക്കുകയാണ്. ഹൂതികള്‍ സൗദിക്ക് നേരെ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തുമ്പോള്‍ സൗദി തിരിച്ചടി നല്‍കി വരുന്നുണ്ട്. ഇതിനിടയില്‍ യമന്റെ ചെങ്കടല്‍ തീരപ്രദേശങ്ങളും തന്ത്രപ്രധാനമായ മോഖ തുറമുഖവും ബാബ് അല്‍-മന്ദബ് കടലിടുക്കിന് ചുറ്റുമുള്ള നിര്‍ണായക ദ്വീപുകളും ഹൂതികള്‍ പിടിച്ചെടുത്തിട്ടുണ്ട്. യൂറോപ്യന്‍ വിപണികളിലേക്കുള്ള ചരക്കുനീക്കത്തിന് നിര്‍ണായകമായ ഈ സമുദ്രപാതയില്‍ ഹൂതികള്‍ നിയന്ത്രണം നേടിയത് ആഗോള വ്യാപാരത്തെയും ഊര്‍ജ വിതരണത്തെയും ഗുരുതരമായി ബാധിച്ചിരിക്കുകയാണ്.

2022-ലെ വെടിനിര്‍ത്തല്‍ കരാറിനെ തുടര്‍ന്ന് തണുത്തുറഞ്ഞു കിടന്നിരുന്ന 12 വര്‍ഷത്തെ യമന്‍ ആഭ്യന്തരയുദ്ധമാണ് ഇപ്പോള്‍ വീണ്ടും ശക്തമായിരിക്കുന്നത്. ദക്ഷിണ സൗദിയിലെ ഒരു പള്ളിക്ക് നേരെ ഹൂതികള്‍ ആക്രമണം നടത്തിയെന്നും വിശുദ്ധ നഗരമായ മക്ക ലക്ഷ്യമാക്കി ആക്രമണത്തിന് ശ്രമിച്ചെന്നും സൗദി അധികൃതര്‍ വ്യക്തമാക്കി.

മതപരമായ സന്ദേശങ്ങള്‍ ഉള്‍പ്പെടുത്തി പുറത്തിറക്കിയ ഈ അപൂര്‍വ്വ പ്രസ്താവനയിലൂടെ, രാജ്യത്തിന്റെ സുരക്ഷയ്ക്കായി മുന്നണിയില്‍ പോരാടുന്ന സൈനികര്‍ സൈനിക മേധാവികളുടെ ഉത്തരവുകള്‍ കൃത്യമായി പാലിക്കണമെന്നും മുസ്ലീംങ്ങളുടെ പവിത്രമായ സ്ഥലങ്ങള്‍ സംരക്ഷിക്കാന്‍ എപ്പോഴും തയ്യാറായിരിക്കണമെന്നും ഓര്‍മ്മിപ്പിച്ചു. ഹൂതികളെയും അവരെ സഹായിക്കുന്നവരെയും പൂര്‍ണ്ണമായി പരാജയപ്പെടുത്താന്‍ ദൈവം തുണയ്ക്കട്ടെയെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

Latest News

 ഇന്ത്യന്‍ അംബാസഡറുമായി പ്രവാസി ലീഗല്‍ സെല്‍ ബഹ്റൈന്‍ ചാപ്റ്റര്‍ ഭാരവാഹികള്‍ കൂടിക്കാഴ്ച നടത്തി; പി.എല്‍.സി. വാര്‍ത്താപത്രിക 'ദി ബ്രിഡ്ജ്' പ്രകാശനം ചെയ്തു
ഇന്ത്യന്‍ അംബാസഡറുമായി പ്രവാസി ലീഗല്‍ സെല്‍ ബഹ്റൈന്‍ ചാപ്റ്റര്‍ ഭാരവാഹികള്‍ കൂടിക്കാഴ്ച നടത്തി; പി.എല്‍.സി. വാര്‍ത്താപത്രിക 'ദി ബ്രിഡ്ജ്' പ്രകാശനം ചെയ്തു
November 12, 2026
സൗദിയില്‍ പുതിയ വിസ്മയങ്ങളുമായി 'അല്‍-അഹ്‌സ പാം വില്ലേജ്'; ഉദ്ഘാടനം ചെയ്ത് ഗവര്‍ണര്‍
സൗദിയില്‍ പുതിയ വിസ്മയങ്ങളുമായി 'അല്‍-അഹ്‌സ പാം വില്ലേജ്'; ഉദ്ഘാടനം ചെയ്ത് ഗവര്‍ണര്‍
November 12, 2026
 ഇറാം ഹോള്‍ഡിങ്സ് ചെയര്‍മാന്‍ ഡോ. സിദ്ദീഖ് അഹമ്മദിന് പ്രോഫിറ്റ് ടസ്‌കര്‍ പുരസ്‌കാരം മുഖ്യമന്ത്രി വി.ഡി. സതീശന്‍ സമ്മാനിച്ചു
ഇറാം ഹോള്‍ഡിങ്സ് ചെയര്‍മാന്‍ ഡോ. സിദ്ദീഖ് അഹമ്മദിന് പ്രോഫിറ്റ് ടസ്‌കര്‍ പുരസ്‌കാരം മുഖ്യമന്ത്രി വി.ഡി. സതീശന്‍ സമ്മാനിച്ചു
November 12, 2026
ഇന്‍സ്റ്റാഗ്രാമില്‍ 680 ദശലക്ഷം ഫോളോവേഴ്‌സ്; ചരിത്രനേട്ടവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
ഇന്‍സ്റ്റാഗ്രാമില്‍ 680 ദശലക്ഷം ഫോളോവേഴ്‌സ്; ചരിത്രനേട്ടവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
November 12, 2026
ദമാമിൽ അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ആറ് വിദേശ വനിതകൾ പിടിയിൽ
ദമാമിൽ അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ആറ് വിദേശ വനിതകൾ പിടിയിൽ
November 12, 2026
സൗദി അറേബ്യയിലേക്കുള്ള സർവീസുകൾ നവംബർ 30 വരെ നീട്ടി അകാസ എയർ; യാത്രക്കാർക്ക് മുഴുവൻ തുകയും തിരികെ ലഭിക്കും
സൗദി അറേബ്യയിലേക്കുള്ള സർവീസുകൾ നവംബർ 30 വരെ നീട്ടി അകാസ എയർ; യാത്രക്കാർക്ക് മുഴുവൻ തുകയും തിരികെ ലഭിക്കും
November 12, 2026
 എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 1 ന് ആരംഭിക്കും; മേയ് ആദ്യവാരം ഫലപ്രഖ്യാപനം; ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 8 മുതല്‍ 17 വരെ
എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 1 ന് ആരംഭിക്കും; മേയ് ആദ്യവാരം ഫലപ്രഖ്യാപനം; ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 8 മുതല്‍ 17 വരെ
November 12, 2026
സമ്പൂര്‍ണ്ണ ഡിജിറ്റല്‍ പ്ലാറ്റ്ഫോമാകും, ബില്ലടക്കാം, ഇടപാടുകള്‍ നടത്താം... അടിമുടി മാറാന്‍ വാട്‌സ്ആപ്പ്
സമ്പൂര്‍ണ്ണ ഡിജിറ്റല്‍ പ്ലാറ്റ്ഫോമാകും, ബില്ലടക്കാം, ഇടപാടുകള്‍ നടത്താം... അടിമുടി മാറാന്‍ വാട്‌സ്ആപ്പ്
November 12, 2026
ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ ഉന്നത ഉദ്യോഗസ്ഥനുമായി നേരിട്ട് ചര്‍ച്ച നടത്താന്‍ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്
ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ ഉന്നത ഉദ്യോഗസ്ഥനുമായി നേരിട്ട് ചര്‍ച്ച നടത്താന്‍ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്
November 12, 2026
ഭാരത് മ്യൂസിയത്തിന് കേന്ദ്ര അംഗീകാരം;  ആദ്യ ഗാലറി 2027ല്‍ തുറക്കും
ഭാരത് മ്യൂസിയത്തിന് കേന്ദ്ര അംഗീകാരം; ആദ്യ ഗാലറി 2027ല്‍ തുറക്കും
November 12, 2026