റിയാദ്: റിയാദില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. എറണാകുളം ആലുവ കോമ്പാറ നോച്ചിമ തയ്യില്‍ വീട്ടില്‍ ലത്തീഫിന്റെ മകന്‍ ഷമീര്‍ (36) ആണ് മരിച്ചത്. റിയാദില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.
ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു. വൈകീട്ട് റൂമിലെ സുഹൃത്തുക്കള്‍ വിളിച്ചപ്പോള്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ സുഹൃത്തുക്കള്‍ റെഡ് ക്രെസന്റിനെ ബന്ധപ്പെടുകയും അടിയന്തര ചികിത്സ നല്‍കി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. റിയാദ് കിംഗ് ഫൈസല്‍ ഹോസ്പിറ്റലില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത്.
മാതാപിതാക്കള്‍: പരേതരായ ലത്തീഫ്, മറിയുമ്മ. ഭാര്യ: മുര്‍ഷിദ
മരണാനന്തര നടപടിക്രമങ്ങളുമായി റിയാദ് കെഎംസിസി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് മഞ്ചേരി, റിയാദ് എറണാകുളം കെഎംസിസി ജില്ലാ പ്രസിഡന്റ് ഉസ്മാന്‍ പരീത്, സമീര്‍ ആലുവ, സുഹൃത്ത് സുല്‍ഫി എന്നിവര്‍ രംഗത്തുണ്ട്.
Related News