l o a d i n g

ഗൾഫ്

സൗദി നാഷനല്‍ ഡേ: ജിദ്ദയില്‍ ആര്‍.എസ്.സി വാക്കത്തോണ്‍ സംഘടിപ്പിച്ചു

Thumbnail
Publisher By     Staff Reporter
September 24, 2026

ജിദ്ദ: സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് ആര്‍.എസ്.സി ജിദ്ദ സിറ്റി സോണിന്റെ ആഭിമുഖ്യത്തില്‍ ജിദ്ദ കോര്‍ണിഷില്‍ വാക്കത്തോണും ദിനാചരണവും നടന്നു. രാവിലെ കൃത്യം ഏഴ് മണിക്ക് ആരംഭിച്ച മോര്‍ണിംഗ് വാക്കില്‍ നിരവധി പ്രവര്‍ത്തകര്‍ അണിനിരന്നു.

'നമ്മുടെ തനിമയിലാണ് നമ്മുടെ അഭിമാനം' എന്ന സന്ദേശമുയര്‍ത്തിയാണ് ഈ വര്‍ഷത്തെ സൗദി ദേശീയ ദിനം ആഘോഷിക്കുന്നത്. അതിവേഗത്തിലുള്ള ആധുനിക വികസനങ്ങള്‍ക്കൊപ്പം തന്നെ തങ്ങളുടെ തനിമയും പാരമ്പര്യവും കൈവിടാതെ മുന്നേറുന്ന സൗദി അറേബ്യയുടെ പ്രത്യേകത ചടങ്ങില്‍ എടുത്തുപറഞ്ഞു.

ആഗോളതലത്തില്‍ത്തന്നെ നിര്‍ണായക സ്വാധീനമുള്ള സൗദി, വരുംകാലങ്ങളിലും സുപ്രധാനമായ പദ്ധതികളോടെ പുതിയ ഉയരങ്ങള്‍ കീഴടക്കാനുള്ള തയ്യാറെടുപ്പിലാണ്. രാജ്യത്തിന്റെ സമഗ്ര വളര്‍ച്ചയ്‌ക്കൊപ്പം ചേര്‍ന്നുനില്‍ക്കാന്‍ സാധിക്കുന്നതില്‍ പ്രവാസസമൂഹം അതീവ ആഹ്ലാദത്തിലാണെന്നും പ്രവാസികള്‍ക്ക് എന്നും മികച്ച പിന്തുണയും സുരക്ഷിത അന്തരീക്ഷവുമാണ് ഈ രാജ്യം നല്‍കിവരുന്നതെന്നും സംഗമം ഓര്‍മിപ്പിച്ചു. ഇന്ത്യക്കാരായ പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവരുടെ കഴിഞ്ഞകാല മുന്നേറ്റങ്ങളിലും വിജയങ്ങളിലും സൗദി നല്‍കിയ കരുണയും പിന്തുണയും അതിമഹത്വരമാണെന്നും യോഗം വിലയിരുത്തി.

കോര്‍ണിഷില്‍ നടന്ന വാക്കത്തോണും അനുബന്ധ പരിപാടികള്‍ക്കും ഖലീല്‍ കൊളപ്പുറം, മന്‍സൂര്‍ ചുണ്ടമ്പറ്റ, റഫീക്ക് കൂട്ടായി, റിയാസ് കൊല്ലം, ഖാജ സഖാഫി, സിദ്ധീഖ് മുസ്ലിയാര്‍, ആഷിഖ് മാട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Latest News

സൗദിക്കു നേരെ വന്ന ഹൂതികളുടെ ആറ് മിസൈലുകള്‍ തകര്‍ത്ത് അറബ് സഖ്യസേന
സൗദിക്കു നേരെ വന്ന ഹൂതികളുടെ ആറ് മിസൈലുകള്‍ തകര്‍ത്ത് അറബ് സഖ്യസേന
September 24, 2026
 'മിഷന്‍ സമുദ്ര' പദ്ധതിക്ക് തുടക്കം:  കേരളത്തെ സമ്പൂര്‍ണ്ണ പോര്‍ട്ട് സിറ്റിയായും അന്താരാഷ്ട്ര മാരിടൈം ഹബ്ബായും മാറ്റുമെന്ന് മുഖ്യമന്ത്രി; ജൂണ്‍ 19 ഇനി 'കേരള മാരിടൈം ഡേ'
'മിഷന്‍ സമുദ്ര' പദ്ധതിക്ക് തുടക്കം: കേരളത്തെ സമ്പൂര്‍ണ്ണ പോര്‍ട്ട് സിറ്റിയായും അന്താരാഷ്ട്ര മാരിടൈം ഹബ്ബായും മാറ്റുമെന്ന് മുഖ്യമന്ത്രി; ജൂണ്‍ 19 ഇനി 'കേരള മാരിടൈം ഡേ'
September 24, 2026
കേരള ട്രാവല്‍ മാര്‍ട്ടിന്  കൊച്ചിയില്‍ പ്രൗഢോജ്ജ്വല തുടക്കം; അഞ്ച് വര്‍ഷം കൊണ്ട് പത്തര കോടി ടൂറിസ്റ്റുകള്‍ ലക്ഷ്യം -മുഖ്യമന്ത്രി
കേരള ട്രാവല്‍ മാര്‍ട്ടിന് കൊച്ചിയില്‍ പ്രൗഢോജ്ജ്വല തുടക്കം; അഞ്ച് വര്‍ഷം കൊണ്ട് പത്തര കോടി ടൂറിസ്റ്റുകള്‍ ലക്ഷ്യം -മുഖ്യമന്ത്രി
September 24, 2026
 ആലുവ സ്വദേശി റിയാദില്‍ ഹൃദയാഘാതംമൂലം മരിച്ചു
ആലുവ സ്വദേശി റിയാദില്‍ ഹൃദയാഘാതംമൂലം മരിച്ചു
September 24, 2026
അകാലത്തില്‍ വിടപറഞ്ഞ താഹ കൊല്ലേത്തിന് പ്രവാസി സുഹൃത്തുക്കളുടെ യാത്രാമൊഴി
അകാലത്തില്‍ വിടപറഞ്ഞ താഹ കൊല്ലേത്തിന് പ്രവാസി സുഹൃത്തുക്കളുടെ യാത്രാമൊഴി
September 24, 2026
 സൗദി നാഷനല്‍ ഡേ: ജിദ്ദയില്‍ ആര്‍.എസ്.സി വാക്കത്തോണ്‍ സംഘടിപ്പിച്ചു
സൗദി നാഷനല്‍ ഡേ: ജിദ്ദയില്‍ ആര്‍.എസ്.സി വാക്കത്തോണ്‍ സംഘടിപ്പിച്ചു
September 24, 2026
കിംഗ് അബ്ദുല്‍ അസീസ് മസ്ജിദ് തലസ്ഥാനത്തിന്റെ പ്രമുഖ അടയാളമായി മാറും: ഇബ്രാഹിം അല്‍-സുല്‍ത്താന്‍
കിംഗ് അബ്ദുല്‍ അസീസ് മസ്ജിദ് തലസ്ഥാനത്തിന്റെ പ്രമുഖ അടയാളമായി മാറും: ഇബ്രാഹിം അല്‍-സുല്‍ത്താന്‍
September 24, 2026
ഉത്തര റിയാദില്‍ അബ്ദുല്‍ അസീസ് രാജാവിന്റെ പേരില്‍ മസ്ജിദ് നിര്‍മ്മിക്കുന്നു
ഉത്തര റിയാദില്‍ അബ്ദുല്‍ അസീസ് രാജാവിന്റെ പേരില്‍ മസ്ജിദ് നിര്‍മ്മിക്കുന്നു
September 24, 2026
ശബരിമല സ്വര്‍ണ കിരീടം നഷ്ടപ്പെട്ടിട്ടില്ല; സുരക്ഷിതമെന്ന് ദേവസ്വം ബോര്‍ഡ്
ശബരിമല സ്വര്‍ണ കിരീടം നഷ്ടപ്പെട്ടിട്ടില്ല; സുരക്ഷിതമെന്ന് ദേവസ്വം ബോര്‍ഡ്
September 24, 2026
ദല്‍ഹിയിലെ ഊബര്‍ ഡ്രൈവര്‍, ഇനി ഏഷ്യാഡ് മെഡല്‍ ജേതാവ്
ദല്‍ഹിയിലെ ഊബര്‍ ഡ്രൈവര്‍, ഇനി ഏഷ്യാഡ് മെഡല്‍ ജേതാവ്
September 24, 2026