റിയാദ്: റിയാദിന്റെ വടക്കന്‍ മേഖലയില്‍ നിര്‍മ്മിക്കുന്ന പുതിയ മസ്ജിദിന് രാജ്യ സ്ഥാപകനായ അബ്ദുല്‍ അസീസ് രാജാവിന്റെ പേര് നല്‍കാന്‍ ഇരുഹറമുകളുടെ സൂക്ഷിപ്പുകാരനായ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവ് ഉത്തരവിട്ടു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ സമര്‍പ്പിച്ച നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.
മസ്ജിദ് നിര്‍മ്മാണത്തിനായി കിംഗ് അബ്ദുല്‍ അസീസ് റോഡില്‍ 88,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള സ്ഥലം അനുവദിച്ചിട്ടുണ്ട്.
രാജ്യത്തെ ഏകീകരിച്ച അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്‍ റഹ്‌മാന്‍ അല്‍ സൗദ് രാജാവിന്റെ ചരിത്രപരമായ നേട്ടങ്ങളെയും ദേശീയ പാരമ്പര്യത്തെയും സ്മരിക്കുന്നതിനാണ് മസ്ജിദിന് അദ്ദേഹത്തിന്റെ പേര് നല്‍കുന്നത്. രാജ്യത്തുടനീളം മസ്ജിദുകളും ആരാധനാലയങ്ങളും നിര്‍മ്മിക്കുന്നതില്‍ അദ്ദേഹം പുലര്‍ത്തിയിരുന്ന പ്രത്യേക താല്പര്യത്തിനുള്ള ആദരം കൂടിയാണ് ഈ തീരുമാനം.
Related News