l o a d i n g

സാംസ്കാരികം

ആര് ആരെയാണ് വഞ്ചിച്ചത്, സിനിമാ കഥ പോലെ അംബിക-രാധ തര്‍ക്കം

Thumbnail
Publisher By     Staff Reporter
September 24, 2026

ചെന്നൈ: മലയാളികളുടെ പ്രിയ നടിമാരും സഹോദരിമാരുമായ അംബികയും രാധയും തമ്മിലുള്ള സാമ്പത്തിക തര്‍ക്കം സിനിമാകഥ പോലെ പ്രേക്ഷക ശ്രദ്ധ നേടുന്നു. സഹോദരി രാധ നല്‍കിയ 46 കോടി രൂപയുടെ ചെക്ക് തട്ടിപ്പ് പരാതിയില്‍ വൈകാരികമായാണ് നടി അംബിക പ്രതികരിച്ചത്. ഞാന്‍ മരിച്ചിട്ടില്ലല്ലോ, ഇവിടെ തന്നെയില്ലേ എന്ന് പ്രതികരിച്ച അംബിക സഹോദരി കേസുമായി പോയതില്‍ സങ്കടം പങ്കുവെച്ചു. ആരോപണങ്ങള്‍ വ്യാജമാണെന്നും യഥാര്‍ഥത്തില്‍ താനാണ് വഞ്ചിക്കപ്പെട്ടതെന്നും അംബിക മാധ്യമങ്ങള്‍ക്ക് മുന്നില്‍ വികാരാധീനയായി പറഞ്ഞു.
സെപ്റ്റംബര്‍ 21നാണ് നടി രാധ ചെന്നൈ പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്. അംബികയും സഹോദരന്‍ മല്ലികാര്‍ജുന കുഞ്ചന്‍ നായരും ചേര്‍ന്ന് തന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന ഒപ്പിട്ട കാലിച്ചെക്കുകള്‍ കൈവശപ്പെടുത്തി ദുരുപയോഗം ചെയ്ത് ഏകദേശം 46 കോടി രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നാണ് രാധയുടെ ആരോപണം. അഞ്ച് പഴയ ചെക്കുകളാണ് അംബികയുടെ പേരില്‍ പണമാക്കാന്‍ സമര്‍പ്പിച്ചതെന്നാണ് പരാതിയിലെ വിവരം.
ജീവനക്കാരുടെ ശമ്പളം, വൈദ്യുതിമറ്റ് ബില്ലുകള്‍, നികുതി, തോട്ടത്തിന്റെ പരിപാലനം തുടങ്ങിയ ബിസിനസ് ആവശ്യങ്ങള്‍ക്കായി ചില ഒപ്പിട്ട കാലിച്ചെക്കുകള്‍ വീട്ടില്‍ സൂക്ഷിച്ചിരുന്നുവെന്നാണ് രാധയുടെ പരാതിയില്‍ പറയുന്നത്. എ.ആര്‍.എസ ഗാര്‍ഡന്‍ സ്റ്റുഡിയൊ എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന ബിസിനസിന്റെ പേര് 2025 ജനുവരിയില്‍ ആര്‍.ആര്‍ ഗാര്‍ഡന്‍ എന്നാക്കി മാറ്റിയതോടെ പുതിയ ചെക്ക്ബുക്ക് ലഭിച്ചു. പഴയ ചെക്കുകള്‍ പിന്നീട് ഉപയോഗിക്കാതിരിക്കുകയായിരുന്നു.
സെപ്റ്റംബര്‍ 17ന് ബാങ്കില്‍നിന്ന് ലഭിച്ച അറിയിപ്പിലൂടെയാണ് അഞ്ച് പഴയ ചെക്കുകള്‍ അംബികയുടെ പേരില്‍ പണമാക്കാന്‍ സമര്‍പ്പിച്ചതായി അറിഞ്ഞതെന്നാണ് രാധ പറയുന്നത്. തുടര്‍ന്ന് പണമിടപാട് തടയാന്‍ ബാങ്കിനോട് നിര്‍ദേശിച്ചതായും പരാതിയില്‍ പറയുന്നു. ചെക്കുകള്‍ താന്‍ അംബികയ്ക്ക് നല്‍കിയിട്ടില്ലെന്നും അത്രയും വലിയ തുകയ്ക്ക് അവരുമായി യാതൊരു സാമ്പത്തിക ഇടപാടും ഉണ്ടായിട്ടില്ലെന്നും രാധ ആരോപിക്കുന്നു.
എന്നാല്‍ ആരോപണങ്ങള്‍ അംബിക നിഷേധിച്ചു. ചെക്കുകള്‍ രാധ തന്നെ നല്‍കിയതാണെന്നും കുടുംബസ്വത്തുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കുന്നതിനുള്ള സാമ്പത്തിക ഇടപാടിന്റെ ഭാഗമായിരുന്നു അവയെന്നും അംബികയുടെ വിശദീകരണം. താനാണ് യഥാര്‍ഥത്തില്‍ വഞ്ചിക്കപ്പെട്ടതെന്നും എന്തിനാണ് സഹോദരി പൊലീസില്‍ പരാതി നല്‍കിയതെന്ന് മനസ്സിലാകുന്നില്ലെന്നും അംബിക പ്രതികരിച്ചു.
മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ എം.ജി. രാമചന്ദ്രന്‍ (എം.ജി.ആര്‍) കുടുംബത്തിന് 25 ഏക്കര്‍ ഭൂമി സൗജന്യമായി നല്‍കിയെന്ന പ്രചാരണം ശരിയല്ലെന്നും അംബിക വിശദീകരിച്ചു.
ചെക്ക് തര്‍ക്കത്തിനൊപ്പം കുടുംബസ്വത്തുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും രാധയുടെ പരാതിയില്‍ പരാമര്‍ശിക്കുന്നുണ്ട്. തനിക്ക് ഒന്നര വര്‍ഷത്തോളമായി സ്വത്തിലേക്ക് പ്രവേശിക്കാന്‍ കഴിയുന്നില്ലെന്നും ആഭരണങ്ങളും രേഖകളും ഉള്‍പ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ അവിടെ ഉണ്ടെന്നും രാധ ആരോപിക്കുന്നു. ആരോപണങ്ങള്‍ സംബന്ധിച്ച് പൊലീസ് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
അംബിക മലയാള സിനിമയിലെ മുന്‍നിര നായികയായി തിളങ്ങിയ കാലത്ത് 'രാജാവിന്റെ മകന്‍', 'ഒരു നോക്ക് കാണാന്‍', 'അണിയാത്ത വളകള്‍', 'ഇഷ്ടമാണ് പക്ഷേ', 'വഴിയോരക്കാഴ്ചകള്‍', 'ഭൂമിയിലെ രാജാക്കന്മാര്‍', 'ഇരുപതാം നൂറ്റാണ്ട്', 'കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍താടികള്‍' തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളില്‍ അഭിനയിച്ചു. 'ഇരകള്‍', 'രേവതിക്കൊരു പാവക്കുട്ടി', 'ഇന്നത്തെ പ്രോഗ്രാം' തുടങ്ങിയ ചിത്രങ്ങളിലൂടെ രാധ ശ്രദ്ധേയയായി; കെ.ജി. ജോര്‍ജിന്റെ ഇരകള്‍ പ്രത്യേകിച്ച് അവരുടെ പ്രധാനപ്പെട്ട മലയാള വേഷങ്ങളിലൊന്നാണ്. ഇരുവരും ഒരുമിച്ച് അഭിനയിച്ച പ്രധാന മലയാള ചിത്രം വേണു നാഗവള്ളിയുടെ 'അയിത്തം' (1987) മാത്രമാണ്. മോഹന്‍ലാല്‍ നായകനായ ചിത്രത്തില്‍ അംബികയും രാധയും പ്രധാന വേഷങ്ങളിലെത്തി; ചിത്രം ഇരുവരും ചേര്‍ന്നാണ് നിര്‍മിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. തമിഴില്‍ ഇരുവരും രജനികാന്ത്, കമല്‍ഹാസന്‍ തുടങ്ങിയ പ്രമുഖ താരങ്ങള്‍ക്കൊപ്പം നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 'എങ്കെയോ കേട്ട കുരല്‍', 'വെള്ളൈ റോജ', 'ഇതയകോവില്‍', 'മനക്കണക്ക്', 'കാതല്‍ പരിസു' തുടങ്ങിയ ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. 'എങ്കെയോ കേട്ട കുരല്‍', 'വെള്ളൈ റോജ', 'ഇതയ കോവില്‍', 'മണക്കണക്ക്', 'കാതല്‍ പരിസു', 'അണ്ണാനഗര്‍ മുതല്‍ തെരു' തുടങ്ങിയ ചിത്രങ്ങളാണ് പ്രധാനം.

Latest News

ദല്‍ഹിയിലെ ഊബര്‍ ഡ്രൈവര്‍, ഇനി ഏഷ്യാഡ് മെഡല്‍ ജേതാവ്
ദല്‍ഹിയിലെ ഊബര്‍ ഡ്രൈവര്‍, ഇനി ഏഷ്യാഡ് മെഡല്‍ ജേതാവ്
September 24, 2026
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്: 'ആംസ്റ്റര്‍ ഓവര്‍സീസ്' സിഇഒ പാര്‍വതി മായ ഷാജി  കസ്റ്റഡിയില്‍
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്: 'ആംസ്റ്റര്‍ ഓവര്‍സീസ്' സിഇഒ പാര്‍വതി മായ ഷാജി കസ്റ്റഡിയില്‍
September 24, 2026
വി.കെ. ശ്രീകണ്ഠന്‍ എംപി ഇന്ത്യന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി; പ്രവാസികളുടെ വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ചയായി
വി.കെ. ശ്രീകണ്ഠന്‍ എംപി ഇന്ത്യന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി; പ്രവാസികളുടെ വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ചയായി
September 24, 2026
ആര് ആരെയാണ് വഞ്ചിച്ചത്, സിനിമാ കഥ പോലെ അംബിക-രാധ തര്‍ക്കം
ആര് ആരെയാണ് വഞ്ചിച്ചത്, സിനിമാ കഥ പോലെ അംബിക-രാധ തര്‍ക്കം
September 24, 2026
തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നത: ഗോവയിലെ വോട്ടര്‍മാരുടെ പേര് ഒഴിവാക്കപ്പെട്ട സംഭവം  വിവാദമാകുന്നു
തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നത: ഗോവയിലെ വോട്ടര്‍മാരുടെ പേര് ഒഴിവാക്കപ്പെട്ട സംഭവം വിവാദമാകുന്നു
September 24, 2026
സിയാല്‍ ഏവിയേഷന്‍ കണ്‍സള്‍ട്ടന്‍സി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു;  ആദ്യ പ്രോജക്റ്റ് ദുര്‍ഗാപൂര്‍ എയര്‍പോര്‍ട്ടില്‍;  ഓഹരിയുടമകള്‍ക്ക്  55% ലാഭവിഹിതം
സിയാല്‍ ഏവിയേഷന്‍ കണ്‍സള്‍ട്ടന്‍സി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു; ആദ്യ പ്രോജക്റ്റ് ദുര്‍ഗാപൂര്‍ എയര്‍പോര്‍ട്ടില്‍; ഓഹരിയുടമകള്‍ക്ക് 55% ലാഭവിഹിതം
September 24, 2026
ജനാധിപത്യം അട്ടിമറിക്കുന്നു, ഇലക്ഷന്‍ കമ്മീഷനെതിരെ പ്രക്ഷോഭത്തിന് സി.ജെ.പി
ജനാധിപത്യം അട്ടിമറിക്കുന്നു, ഇലക്ഷന്‍ കമ്മീഷനെതിരെ പ്രക്ഷോഭത്തിന് സി.ജെ.പി
September 24, 2026
ജിദ്ദ കോര്‍ണിഷ് റോഡിന് ഖാലിദ് അല്‍-ഫൈസല്‍ രാജകുമാരന്റെ പേര് നല്‍കി
ജിദ്ദ കോര്‍ണിഷ് റോഡിന് ഖാലിദ് അല്‍-ഫൈസല്‍ രാജകുമാരന്റെ പേര് നല്‍കി
September 24, 2026
സൗദി ദേശീയ ദിനാഘോഷം: വെടിക്കെട്ട് മാറ്റിയത് നിരാശയായി, നാവികാഭ്യാസങ്ങള്‍ ആകര്‍ഷണമായി
സൗദി ദേശീയ ദിനാഘോഷം: വെടിക്കെട്ട് മാറ്റിയത് നിരാശയായി, നാവികാഭ്യാസങ്ങള്‍ ആകര്‍ഷണമായി
September 24, 2026
പുതിയ കണക്ഷന് ചെലവേറും;  വൈദ്യുതി ചാര്‍ജ് കുത്തനെ കൂട്ടി
പുതിയ കണക്ഷന് ചെലവേറും; വൈദ്യുതി ചാര്‍ജ് കുത്തനെ കൂട്ടി
September 24, 2026