l o a d i n g

ഇന്ത്യ

തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നത: ഗോവയിലെ വോട്ടര്‍മാരുടെ പേര് ഒഴിവാക്കപ്പെട്ട സംഭവം വിവാദമാകുന്നു

Thumbnail
Publisher By     Staff Reporter
September 24, 2026

ന്യൂദല്‍ഹി- തെരഞ്ഞെടുപ്പ് കമ്മീഷനില്‍ കേന്ദ്രീകൃത സോഫ്റ്റ്വെയര്‍ അധിഷ്ഠിത തീരുമാനങ്ങള്‍ കാരണം പ്രാദേശിക തലത്തിലുള്ള ഉദ്യോഗസ്ഥരുടെ അധികാരം കവര്‍ന്നെടുക്കപ്പെടുന്നു എന്ന ഗുരുതരമായ ആരോപണം വന്‍ വിവാദങ്ങള്‍ക്ക് വഴിവെക്കുന്നു. 'ദി ഇന്ത്യന്‍ എക്‌സ്പ്രസ്സ്' നടത്തിയ അന്വേഷണാത്മക റിപ്പോര്‍ട്ടിലാണ് തിരഞ്ഞെടുപ്പ് കമ്മീഷനിലെ ആഭ്യന്തര ഭിന്നതകളും അതിന്റെ പ്രത്യാഘാതങ്ങളും പുറത്തുകൊണ്ടുവന്നത്.

ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൈക്കൊണ്ട പല തീരുമാനങ്ങളിലും, പ്രത്യേകിച്ച് 'ഇസിഐ നെറ്റ്' സോഫ്റ്റ്വെയറിലൂടെയുള്ള കേന്ദ്രീകൃത വോട്ടര്‍ പട്ടിക നിയന്ത്രണത്തില്‍, മറ്റ് രണ്ട് ഇലക്ഷന്‍ കമ്മീഷണര്‍മാരായ സുഖ്ബീര്‍ സിംഗ് സന്ധുവും വിവേക് ജോഷിയും രേഖാമൂലം വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. നിയമപ്രകാരം പ്രാദേശിക ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് ഉള്ള അധികാരം ദല്‍ഹിയിലെ കേന്ദ്ര ഓഫീസിലേക്ക് ചുരുക്കുന്നത് ജനാധിപത്യപരമായ നടപടികളെ ബാധിക്കുമെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ മുന്നറിയിപ്പ് ശരിവെക്കുന്ന തരത്തിലാണ് ഗോവയില്‍ നിന്നുള്ള സംഭവം പുറത്തുവന്നിരിക്കുന്നത്.

ഗോവയില്‍ നടത്തിയ പ്രത്യേക വോട്ടര്‍ പട്ടിക പുതുക്കല്‍ (എസ്.ഐ.ആര്‍) പ്രക്രിയയ്ക്കിടെ 'സാങ്കേതിക പൊരുത്തക്കേടുകള്‍' ആരോപിക്കപ്പെട്ട് ഒഴിവാക്കപ്പെട്ട 97 വോട്ടര്‍മാര്‍, പിന്നീട് ആവശ്യമായ രേഖകള്‍ ഹാജരാക്കി തങ്ങള്‍ അര്‍ഹരാണെന്ന് തെളിയിച്ചു. തുടര്‍ന്ന് പേര് വോട്ടര്‍ പട്ടികയില്‍ വീണ്ടും ഉള്‍പ്പെടുത്താന്‍ പ്രാദേശിക ഇആര്‍ഒമാര്‍ തീരുമാനിച്ചു.

വോട്ടര്‍മാരുടെ അര്‍ഹത തെളിയിക്കപ്പെട്ടിട്ടും, ദല്‍ഹിയിലെ ഇസിഐയുടെ ഐടി വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള 'ഇസിഐ നെറ്റ്' സോഫ്റ്റ്വെയറില്‍ പട്ടിക തിരുത്താനുള്ള സൗകര്യം നല്‍കിയിരുന്നില്ല. ഫെബ്രുവരി 21-ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുന്‍പായി, ഗോവ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് ഏഴു ദിവസത്തിനിടെ 8 ഇമെയിലുകളും കത്തുകളും അയച്ചു. ഡെപ്യൂട്ടി ഇലക്ഷന്‍ കമ്മീഷണര്‍ പോലും ഇടപെട്ട് 'സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം സുതാര്യമായ രീതിയില്‍ ഇവരെ ഉള്‍പ്പെടുത്താന്‍' ഐടി വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കിയെങ്കിലും ദല്‍ഹിയില്‍നിന്ന് അനുമതി നല്‍കിയില്ല. ഇതിന്റെ ഫലമായി
ഫെബ്രുവരി 21-ന് അന്തിമ വോട്ടര്‍ പട്ടിക വന്നപ്പോള്‍ ഈ 97 പേരും വോട്ടര്‍ പട്ടികയ്ക്ക് പുറത്തായി.

ഗോവയില്‍ വോട്ടര്‍ പട്ടികയില്‍ പേരുണ്ടാകുക എന്നത് വോട്ട് ചെയ്യാനുള്ള അവകാശം മാത്രമല്ല. ഗോവ മെഡിക്ലെയിം സ്‌കീം ഉള്‍പ്പെടെയുള്ള സൗജന്യ വിദഗ്ദ്ധ ചികിത്സാ ആനുകൂല്യങ്ങള്‍ (ഡയാലിസിസ്, അവയവ മാറ്റിവെക്കല്‍, ശസ്ത്രക്രിയകള്‍ മുതലായവ) ലഭിക്കണമെങ്കില്‍ വ്യക്തികള്‍ സംസ്ഥാനത്തെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടവരായിരിക്കണം. വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്തായതോടെ ഈ ആനുകൂല്യങ്ങളും ജനങ്ങള്‍ക്ക് നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.

നിയമപരമായി പ്രാദേശിക ഉദ്യോഗസ്ഥര്‍ക്ക് വോട്ടര്‍ പട്ടിക നിര്‍ണ്ണയിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന നല്‍കുന്നുണ്ടെങ്കിലും, കേന്ദ്രീകൃത സോഫ്റ്റ്വെയര്‍ നിയന്ത്രണത്തിലൂടെ ഈ അധികാരം തടസ്സപ്പെടുന്നുവെന്ന കമ്മീഷണര്‍മാരുടെ ഭയമാണ് ഗോവയിലെ സംഭവത്തിലൂടെ പുറത്തുവന്നിരിക്കുന്നത്.

Latest News

ദല്‍ഹിയിലെ ഊബര്‍ ഡ്രൈവര്‍, ഇനി ഏഷ്യാഡ് മെഡല്‍ ജേതാവ്
ദല്‍ഹിയിലെ ഊബര്‍ ഡ്രൈവര്‍, ഇനി ഏഷ്യാഡ് മെഡല്‍ ജേതാവ്
September 24, 2026
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്: 'ആംസ്റ്റര്‍ ഓവര്‍സീസ്' സിഇഒ പാര്‍വതി മായ ഷാജി  കസ്റ്റഡിയില്‍
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്: 'ആംസ്റ്റര്‍ ഓവര്‍സീസ്' സിഇഒ പാര്‍വതി മായ ഷാജി കസ്റ്റഡിയില്‍
September 24, 2026
വി.കെ. ശ്രീകണ്ഠന്‍ എംപി ഇന്ത്യന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി; പ്രവാസികളുടെ വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ചയായി
വി.കെ. ശ്രീകണ്ഠന്‍ എംപി ഇന്ത്യന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി; പ്രവാസികളുടെ വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ചയായി
September 24, 2026
ആര് ആരെയാണ് വഞ്ചിച്ചത്, സിനിമാ കഥ പോലെ അംബിക-രാധ തര്‍ക്കം
ആര് ആരെയാണ് വഞ്ചിച്ചത്, സിനിമാ കഥ പോലെ അംബിക-രാധ തര്‍ക്കം
September 24, 2026
തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നത: ഗോവയിലെ വോട്ടര്‍മാരുടെ പേര് ഒഴിവാക്കപ്പെട്ട സംഭവം  വിവാദമാകുന്നു
തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നത: ഗോവയിലെ വോട്ടര്‍മാരുടെ പേര് ഒഴിവാക്കപ്പെട്ട സംഭവം വിവാദമാകുന്നു
September 24, 2026
സിയാല്‍ ഏവിയേഷന്‍ കണ്‍സള്‍ട്ടന്‍സി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു;  ആദ്യ പ്രോജക്റ്റ് ദുര്‍ഗാപൂര്‍ എയര്‍പോര്‍ട്ടില്‍;  ഓഹരിയുടമകള്‍ക്ക്  55% ലാഭവിഹിതം
സിയാല്‍ ഏവിയേഷന്‍ കണ്‍സള്‍ട്ടന്‍സി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു; ആദ്യ പ്രോജക്റ്റ് ദുര്‍ഗാപൂര്‍ എയര്‍പോര്‍ട്ടില്‍; ഓഹരിയുടമകള്‍ക്ക് 55% ലാഭവിഹിതം
September 24, 2026
ജനാധിപത്യം അട്ടിമറിക്കുന്നു, ഇലക്ഷന്‍ കമ്മീഷനെതിരെ പ്രക്ഷോഭത്തിന് സി.ജെ.പി
ജനാധിപത്യം അട്ടിമറിക്കുന്നു, ഇലക്ഷന്‍ കമ്മീഷനെതിരെ പ്രക്ഷോഭത്തിന് സി.ജെ.പി
September 24, 2026
ജിദ്ദ കോര്‍ണിഷ് റോഡിന് ഖാലിദ് അല്‍-ഫൈസല്‍ രാജകുമാരന്റെ പേര് നല്‍കി
ജിദ്ദ കോര്‍ണിഷ് റോഡിന് ഖാലിദ് അല്‍-ഫൈസല്‍ രാജകുമാരന്റെ പേര് നല്‍കി
September 24, 2026
സൗദി ദേശീയ ദിനാഘോഷം: വെടിക്കെട്ട് മാറ്റിയത് നിരാശയായി, നാവികാഭ്യാസങ്ങള്‍ ആകര്‍ഷണമായി
സൗദി ദേശീയ ദിനാഘോഷം: വെടിക്കെട്ട് മാറ്റിയത് നിരാശയായി, നാവികാഭ്യാസങ്ങള്‍ ആകര്‍ഷണമായി
September 24, 2026
പുതിയ കണക്ഷന് ചെലവേറും;  വൈദ്യുതി ചാര്‍ജ് കുത്തനെ കൂട്ടി
പുതിയ കണക്ഷന് ചെലവേറും; വൈദ്യുതി ചാര്‍ജ് കുത്തനെ കൂട്ടി
September 24, 2026