l o a d i n g

ഗൾഫ്

അകാലത്തില്‍ വിടപറഞ്ഞ താഹ കൊല്ലേത്തിന് പ്രവാസി സുഹൃത്തുക്കളുടെ യാത്രാമൊഴി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 24, 2026

ജിസാന്‍: പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകനും മാധ്യമപ്രവര്‍ത്തകനുമായിരുന്ന അന്തരിച്ച താഹ കൊല്ലേത്തിന്റെ അനുസ്മരണച്ചടങ്ങില്‍ പങ്കെടുത്ത സുഹൃത്തും നാട്ടുകാരനുമായ മാധ്യമപ്രവര്‍ത്തകന്‍ സി.ജെ. വാഹിദ് ചെങ്ങാപ്പള്ളി പങ്കുവെച്ച കുറിപ്പ് ഏറെ ശ്രദ്ധേയമാകുന്നു. മൂന്ന് പതിറ്റാണ്ടോളം ഇലിപ്പക്കുളത്തിന്റെ മണ്ണിലും സൗദി അറേബ്യയിലെ ജിസാനിലുമായി ജീവിതം അടയാളപ്പെടുത്തിയ മനുഷ്യസ്‌നേഹിയായിരുന്നു താഹ കൊല്ലേത്തെന്ന് കുറിപ്പ് ഓര്‍മ്മിപ്പിക്കുന്നു.

ജിസാനിലെ ഷിപ്പിങ് കമ്പനിയിലെ ഔദ്യോഗിക ജീവിതത്തിനൊപ്പം ജിദ്ദയില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുക്കുന്ന മലയാളം ന്യൂസ്പത്രത്തിന്റെ ജിസാന്‍ ലേഖകന്‍, ജിദ്ദ ഇന്ത്യന്‍ കോണ്‍ഗ്രസ് വെല്‍ഫെയര്‍ വിങ് പ്രതിനിധി, ജിസാന്‍ ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍ (JALA) മുഖ്യ സംഘാടകനും രക്ഷാധികാരിയും, മലയാളം മിഷന്‍ പ്രവര്‍ത്തകന്‍ എന്നീ നിലകളിലെല്ലാം അദ്ദേഹം സജീവമായിരുന്നു.

താഹ കൊല്ലേത്തിന്റെ അനുസ്മരണത്തിനായി ജലയുടെ മുന്‍ പ്രസിഡന്റ് റസല്‍ കരുനാഗപ്പള്ളിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈന്‍ സംഗമം സംഘടിപ്പിച്ചിരുന്നു. കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ഗള്‍ഫില്‍ നിന്നുമുള്ള നിരവധി സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ചടങ്ങില്‍ സംബന്ധിച്ച് പ്രിയ സുഹൃത്തിനെ അനുസ്മരിച്ചു.

വെന്നിയൂര്‍ ദേവന്‍, ഡോ. രമേശ് മുച്ചിങ്ങല്‍, ഡോ. ജോ വര്‍ഗീസ്, എം.എസ്. മോഹനന്‍, മൊയ്തീന്‍ ഹാജി ചേലക്കര, ഓമനക്കുട്ടന്‍ ഫര്‍സാന്‍ ദ്വീപ്, മുഹമ്മദ് വിളക്കോട്, ഇസ്മായില്‍ മാനു, നവാസ് ആലപ്പുഴ, സജ്ജാദ് ഹുസൈന്‍ കരുവാരക്കുണ്ട്, നൗഫല്‍ മമ്പാട്, അബ്ദുല്‍ റഊഫ് എടപ്പാള്‍, ശ്രീധരന്‍ ഉള്ളാട്ടില്‍ നിലമ്പൂര്‍, സിബി തോമസ്, ജിപ്‌സി സിസ്റ്റര്‍, മനോജ് കുമാര്‍ കണ്ണൂര്‍, ഇല്യാസ് മണപ്പുറം, ഷക്കീല്‍ അബ്ദുല്‍ അസീസ് തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ സംസാരിച്ചു.

പുരോഗമന കലാസാഹിത്യ സംഘത്തിന്റെ നേതൃത്വത്തില്‍ താഹയുടെ ബാല്യകാല സ്മരണകള്‍ ഉറങ്ങുന്ന ചൂനാട് യു.പി. സ്‌കൂള്‍ മുറ്റത്ത് നടന്ന അനുസ്മരണ സമ്മേളനത്തിലും സി.ജെ. വാഹിദ് പങ്കെടുത്തിരുന്നു.

ജിസാനിലെ പൊന്നോണ ആഘോഷങ്ങള്‍, സമൂഹ ഇഫ്താര്‍ വിരുന്നുകള്‍, മലയാളഭാഷാ സെമിനാറുകള്‍ തുടങ്ങി ഒട്ടേറെ പൊതുപരിപാടികള്‍ക്ക് നേതൃത്വം നല്‍കിയ താഹ, തന്റെ ജീവിതംകൊണ്ട് സ്‌നേഹത്തിന്റെയും മാനവികതയുടെയും മാതൃകയാണ് തീര്‍ത്തത് എന്ന് കുറിപ്പ് വ്യക്തമാക്കുന്നു.

'നമ്മുടെ സമത്വബോധത്തിന്റെ നിദര്‍ശനമായ ഓണം എല്ലാ വിഭാഗീയതകള്‍ക്കുമതീതമായി നമ്മെ ഒരുമിപ്പിക്കുന്നു,' 'വായനയുടെ രാഷ്ട്രീയം മനുഷ്യന്റെ ബോധത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും രാഷ്ട്രീയമാണ്' തുടങ്ങിയ താഹയുടെ സാമൂഹിക മാധ്യമങ്ങളിലെ ചിന്തകള്‍ അദ്ദേഹത്തിന്റെ ലോകവീക്ഷണത്തെ അടയാളപ്പെടുത്തുന്നവയാണ്.

കുടുംബവും സുഹൃത്തുക്കളും നാട്ടുകാരും നെഞ്ചേറ്റിയ താഹയുടെ വേര്‍പാട് വലിയൊരു ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും, എന്നാല്‍ അദ്ദേഹം പകര്‍ന്ന സ്‌നേഹത്തിലൂടെയും ആശയങ്ങളിലൂടെയും താഹ എന്നും ജീവിക്കുമെന്നും സി.ജെ. വാഹിദ് ചെങ്ങാപ്പള്ളി തന്റെ കുറിപ്പിലൂടെ ഓര്‍മ്മപ്പെടുത്തുന്നു.

Latest News

സൗദിക്കു നേരെ വന്ന ഹൂതികളുടെ ആറ് മിസൈലുകള്‍ തകര്‍ത്ത് അറബ് സഖ്യസേന
സൗദിക്കു നേരെ വന്ന ഹൂതികളുടെ ആറ് മിസൈലുകള്‍ തകര്‍ത്ത് അറബ് സഖ്യസേന
September 24, 2026
 'മിഷന്‍ സമുദ്ര' പദ്ധതിക്ക് തുടക്കം:  കേരളത്തെ സമ്പൂര്‍ണ്ണ പോര്‍ട്ട് സിറ്റിയായും അന്താരാഷ്ട്ര മാരിടൈം ഹബ്ബായും മാറ്റുമെന്ന് മുഖ്യമന്ത്രി; ജൂണ്‍ 19 ഇനി 'കേരള മാരിടൈം ഡേ'
'മിഷന്‍ സമുദ്ര' പദ്ധതിക്ക് തുടക്കം: കേരളത്തെ സമ്പൂര്‍ണ്ണ പോര്‍ട്ട് സിറ്റിയായും അന്താരാഷ്ട്ര മാരിടൈം ഹബ്ബായും മാറ്റുമെന്ന് മുഖ്യമന്ത്രി; ജൂണ്‍ 19 ഇനി 'കേരള മാരിടൈം ഡേ'
September 24, 2026
കേരള ട്രാവല്‍ മാര്‍ട്ടിന്  കൊച്ചിയില്‍ പ്രൗഢോജ്ജ്വല തുടക്കം; അഞ്ച് വര്‍ഷം കൊണ്ട് പത്തര കോടി ടൂറിസ്റ്റുകള്‍ ലക്ഷ്യം -മുഖ്യമന്ത്രി
കേരള ട്രാവല്‍ മാര്‍ട്ടിന് കൊച്ചിയില്‍ പ്രൗഢോജ്ജ്വല തുടക്കം; അഞ്ച് വര്‍ഷം കൊണ്ട് പത്തര കോടി ടൂറിസ്റ്റുകള്‍ ലക്ഷ്യം -മുഖ്യമന്ത്രി
September 24, 2026
 ആലുവ സ്വദേശി റിയാദില്‍ ഹൃദയാഘാതംമൂലം മരിച്ചു
ആലുവ സ്വദേശി റിയാദില്‍ ഹൃദയാഘാതംമൂലം മരിച്ചു
September 24, 2026
അകാലത്തില്‍ വിടപറഞ്ഞ താഹ കൊല്ലേത്തിന് പ്രവാസി സുഹൃത്തുക്കളുടെ യാത്രാമൊഴി
അകാലത്തില്‍ വിടപറഞ്ഞ താഹ കൊല്ലേത്തിന് പ്രവാസി സുഹൃത്തുക്കളുടെ യാത്രാമൊഴി
September 24, 2026
 സൗദി നാഷനല്‍ ഡേ: ജിദ്ദയില്‍ ആര്‍.എസ്.സി വാക്കത്തോണ്‍ സംഘടിപ്പിച്ചു
സൗദി നാഷനല്‍ ഡേ: ജിദ്ദയില്‍ ആര്‍.എസ്.സി വാക്കത്തോണ്‍ സംഘടിപ്പിച്ചു
September 24, 2026
കിംഗ് അബ്ദുല്‍ അസീസ് മസ്ജിദ് തലസ്ഥാനത്തിന്റെ പ്രമുഖ അടയാളമായി മാറും: ഇബ്രാഹിം അല്‍-സുല്‍ത്താന്‍
കിംഗ് അബ്ദുല്‍ അസീസ് മസ്ജിദ് തലസ്ഥാനത്തിന്റെ പ്രമുഖ അടയാളമായി മാറും: ഇബ്രാഹിം അല്‍-സുല്‍ത്താന്‍
September 24, 2026
ഉത്തര റിയാദില്‍ അബ്ദുല്‍ അസീസ് രാജാവിന്റെ പേരില്‍ മസ്ജിദ് നിര്‍മ്മിക്കുന്നു
ഉത്തര റിയാദില്‍ അബ്ദുല്‍ അസീസ് രാജാവിന്റെ പേരില്‍ മസ്ജിദ് നിര്‍മ്മിക്കുന്നു
September 24, 2026
ശബരിമല സ്വര്‍ണ കിരീടം നഷ്ടപ്പെട്ടിട്ടില്ല; സുരക്ഷിതമെന്ന് ദേവസ്വം ബോര്‍ഡ്
ശബരിമല സ്വര്‍ണ കിരീടം നഷ്ടപ്പെട്ടിട്ടില്ല; സുരക്ഷിതമെന്ന് ദേവസ്വം ബോര്‍ഡ്
September 24, 2026
ദല്‍ഹിയിലെ ഊബര്‍ ഡ്രൈവര്‍, ഇനി ഏഷ്യാഡ് മെഡല്‍ ജേതാവ്
ദല്‍ഹിയിലെ ഊബര്‍ ഡ്രൈവര്‍, ഇനി ഏഷ്യാഡ് മെഡല്‍ ജേതാവ്
September 24, 2026