l o a d i n g

ബിസിനസ്

നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റ് 'റമദാന്‍ ഇനാം' പദ്ധതിക്ക് തുടക്കമായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 18, 2026

റിയാദ്: റമദാന്‍ മാസത്തെ വരവേല്‍ക്കാന്‍ വിപുലമായ ഒരുക്കങ്ങളുമായി പ്രമുഖ റീട്ടെയില്‍ ശൃംഖലയായ നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് രംഗത്ത്. വ്രതകാലത്ത് ഉപഭോക്താക്കള്‍ക്ക് ആശ്വാസമേകുന്ന വൈവിധ്യമാര്‍ന്ന ഓഫറുകളും സേവനങ്ങളുമാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്.

റമദാനിലെ നിത്യോപയോഗ സാധനങ്ങള്‍ വിലക്കുറവില്‍ ലഭ്യമാക്കുന്ന 'റമദാന്‍ ഇനാം' എന്ന പ്രത്യേക പദ്ധതിയാണ് പ്രധാന ആകര്‍ഷണം. വ്രതകാലത്ത് ഓരോ ദിവസവും ആവശ്യമായ അവശ്യവസ്തുക്കള്‍ ഏകദേശം 50 ശതമാനം വരെ വിലക്കുറവില്‍ ലഭ്യമാക്കുമെന്ന് മാനേജ്‌മെന്റ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഫ്രഷ് ഫുഡ്‌സ്, സൂപ്പര്‍മാര്‍ക്കറ്റ് ഉല്‍പ്പന്നങ്ങള്‍, മാംസവിഭാഗം, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവ റമദാന്‍ ഇനാം പദ്ധതിയില്‍ വന്‍ വിലക്കുറവില്‍ ലഭിക്കും. റമദാന്‍ 1 മുതല്‍ 30 വരെ നീളുന്ന ഈ പ്രമോഷന്‍ വഴി ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ അറിയിച്ചു.

മറ്റുള്ളവരെ സഹായിക്കുകയും സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യുന്ന റമദാനിന്റെ ആത്മാവിനെ മുന്‍നിര്‍ത്തി പ്രത്യേക റമദാന്‍ ഗിഫ്റ്റ് കാര്‍ഡുകളും പുറത്തിറക്കി. 50 റിയാല്‍ മുതല്‍ 500 റിയാല്‍ വരെ ലഭ്യമായ ഈ കാര്‍ഡുകള്‍ ഉപയോഗിച്ച് സൗദി അറേബ്യയിലെ ഏത് നെസ്റ്റോ ശാഖയില്‍ നിന്നും സാധനങ്ങള്‍ വാങ്ങാവുന്നതാണ്. ഇതിന് പുറമെ ഇഫ്താര്‍ കിറ്റുകളും പ്രത്യേക റമദാന്‍ കോമ്പോകളും എല്ലാ സ്റ്റോറുകളിലും ലഭ്യമാണ്.

വാര്‍ത്താസമ്മേളനത്തില്‍ ചീഫ് പ്രൊക്യൂര്‍മെന്റ് ഹെഡ് അബ്ദുല്‍ നാസര്‍, ചീഫ് മാര്‍ക്കറ്റിങ് ഹെഡ് ഫഹദ് മിയോണ്‍, കാറ്റഗറി ഹെഡുമാരായ റിയാസ് കാവുങ്ങല്‍, രാജ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Latest News

കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
September 26, 2026
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
September 26, 2026
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
September 26, 2026
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
September 26, 2026
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
September 26, 2026
 ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
September 26, 2026
 വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
September 26, 2026
കബഡിയില്‍ ഇരട്ട സ്വര്‍ണം;  ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
കബഡിയില്‍ ഇരട്ട സ്വര്‍ണം; ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
September 26, 2026
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ  പൂര്‍ത്തിയായി; വിധി നിര്‍ണായകം
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ പൂര്‍ത്തിയായി; വിധി നിര്‍ണായകം
September 26, 2026
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
September 26, 2026