l o a d i n g

ഗൾഫ്

പ്രവാസി ക്ഷേമം ഉറപ്പാക്കും; മാനിഫെസ്റ്റോയില്‍ നിര്‍ദ്ദേശങ്ങള്‍ തേടി ബെന്നി ബഹന്നാന്‍, പുതുയുഗ യാത്രയ്ക്ക് റിയാദില്‍ ഐക്യദാര്‍ഢ്യം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 18, 2026

റിയാദ്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള യുഡിഎഫ് മാനിഫെസ്റ്റോയില്‍ പ്രവാസികള്‍ക്ക് അര്‍ഹമായ മുന്‍ഗണന ഉറപ്പാക്കുമെന്നും, അതിനായി പ്രവാസി സമൂഹത്തിന്റെ ക്രിയാത്മകവും ദൂരദര്‍ശിത്വപരവുമായ നിര്‍ദ്ദേശങ്ങള്‍ സ്വാഗതം ചെയ്യുന്നതായും കോണ്‍ഗ്രസ് മാനിഫെസ്റ്റോ ചെയര്‍മാനും ചാലക്കുടി പാര്‍ലിമെന്റ് അംഗവുമായ ബെന്നി ബഹന്നാന്‍ എംപി വ്യക്തമാക്കി. കേരളത്തെ വീണ്ടെടുക്കാന്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് ഒ.ഐ.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാസി സമൂഹത്തിന്റെ അധ്വാനവും സംഭാവനകളും കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിക്കുന്നതാണെന്നും, എന്നാല്‍ ഇന്നും പല മേഖലകളില്‍ അവര്‍ അര്‍ഹിക്കുന്ന പരിഗണന ലഭിക്കാതെ പോകുന്നുവെന്നും ബെന്നി ബഹന്നാന്‍ ചൂണ്ടിക്കാട്ടി. പ്രവാസി പ്രശ്‌നങ്ങള്‍ കേവലം തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊതുക്കാതെ, നയരൂപീകരണത്തിന്റെ കേന്ദ്രവിഷയമാക്കുകയാണ് യുഡിഎഫിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസികളുടെ തൊഴില്‍ സുരക്ഷ, മടങ്ങിവരുന്നവര്‍ക്കുള്ള പുനരധിവാസ പദ്ധതികള്‍, സാമൂഹ്യ സുരക്ഷ, വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിലെ പ്രത്യേക പരിഗണന തുടങ്ങിയ വിഷയങ്ങള്‍ മാനിഫെസ്റ്റോയില്‍ ഉള്‍പ്പെടുത്താന്‍ പ്രവാസി സംഘടനകളുടെ നിര്‍ദ്ദേശങ്ങള്‍ നിര്‍ണായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന പ്രൗഢഗംഭീരമായ സാംസ്‌കാരിക സമ്മേളനത്തില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷുക്കൂര്‍ ആലുവ ആമുഖ പ്രഭാഷണം നടത്തി.

പ്രവാസികളുടെ സാമൂഹിക-സാംസ്‌കാരിക പങ്കാളിത്തവും സംഘടനയുടെ വരുംകാല പ്രവര്‍ത്തനങ്ങളും സംബന്ധിച്ച് കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി. എ. സലീം മുഖ്യപ്രഭാഷണം നടത്തി. പ്രവാസികളുടെ ഐക്യവും സംഘടനാശക്തിയും കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക രംഗത്ത് ശക്തമായ സ്വാധീനം ചെലുത്തുന്ന ഘടകമാണന്നും പ്രവാസി സമൂഹത്തിന്റെ ആശങ്കകളും പ്രതീക്ഷകളും രാഷ്ട്രീയ നേതൃത്വത്തിന്റെ ശ്രദ്ധയില്‍ എത്തിക്കുമെന്നും,അതുകൊണ്ട് തന്നെ പ്രവാസികളുടെ ശബ്ദം നയരൂപീകരണത്തിലും പ്രതിഫലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ചടങ്ങില്‍ ബാലകൃഷ്ണന്‍ പെരിയ, ബിജു കല്ലുമല, ഹക്കീം പാറക്കല്‍, കുഞ്ഞി കുമ്പള, അബ്ദുള്ള വല്ലാഞ്ചിറ, റഹ്‌മാന്‍ മുനമ്പത്ത്, ശിഹാബ് കൊട്ടുകാട്,സിദ്ധിക്ക് കല്ലുപറമ്പന്‍, മൃദുല വിനീഷ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

പ്രവാസികളുടെ പ്രശ്‌നങ്ങള്‍ അധികാരകേന്ദ്രങ്ങളിലെത്തിക്കാന്‍ ഒ.ഐ.സി.സി വഹിക്കുന്ന പങ്ക് അഭിനന്ദനാര്‍ഹമാണെന്നും സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയമാക്കേണ്ടതുണ്ടെന്നും യോഗത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. സംഘാടക സമിതി കണ്‍വീനര്‍മാരായ നിഷാദ് ആലംങ്കോട്, സക്കീര്‍ ദാനത്ത്, സുരേഷ് ശങ്കര്‍, ഷംനാദ് കരുനാഗപള്ളി എന്നിവര്‍ വേദിയില്‍ സന്നിഹിതരായി. ജനറല്‍ സെക്രട്ടറി ഫൈസല്‍ ബാഹസ്സന്‍ സ്വാഗതവും, വൈസ് പ്രസിഡന്റ് ബാലു കുട്ടന്‍ നന്ദിയും പറഞ്ഞു.

ചടങ്ങിന്റെ ഭാഗമായി വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവര്‍ക്കുള്ള അവാര്‍ഡ് വിതരണം നടന്നു. ആഷിക് മുഹമ്മദ് റഷീദ്, ഡേവിഡ് ലൂക്ക്, ഡോ. മുഹമ്മദ് ഇഡ്രീസ്, നൗഷാദ് പന്മന, സലീം, മാത്യു വര്‍ഗീസ്, ഷാജി സോന എന്നിവര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ ബെന്നി ബഹന്നാന്‍ എംപി വിതരണം ചെയ്തു. പ്രവാസി സമൂഹത്തിന്റെ ആത്മവിശ്വാസവും സാമൂഹിക ഉത്തരവാദിത്തവും ഉയര്‍ത്തുന്ന ഇത്തരം അംഗീകാരങ്ങള്‍ പുതുതലമുറയ്ക്ക് പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു.

സമ്മേളനത്തിന്റെ ഭാഗമായി നേതാക്കള്‍ക്ക് പ്രത്യേക ആദരവുകളും നല്‍കി. ബെന്നി ബഹന്നാന്‍ എംപിക്ക് നവാസ് വെള്ളിമാട്കുന്നും, പി. എ. സലീമിന് റഷീദ് കൊളത്തറയും, ബാലകൃഷ്ണ പെരിയക്ക് റസാഖ് പൂക്കോട്ടുപാടം എന്നിവര്‍ ആദരിച്ചു. സംഘടനയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച നേതാക്കളെ ആദരിക്കുന്നതിലൂടെ ഒ.ഐ.സി.സി തന്റെ മൂല്യങ്ങളും പാരമ്പര്യവും നിലനിര്‍ത്തുന്നുവെന്ന സന്ദേശമാണ് ഇതിലൂടെ കൈമാറപ്പെട്ടത്.

അകാലത്തില്‍ അന്തരിച്ച ഒ.ഐ.സി.സി സെക്രട്ടറി രാജു പപ്പുള്ളിയുടെ കുടുംബത്തിന് സെന്‍ട്രല്‍ കമ്മിറ്റിയുടെ പ്രത്യേക കുടുംബസാന്ത്വന സഹായം മുഹമ്മദലി മണ്ണാര്‍ക്കാട് കൈമാറി. സംഘടനയുടെ സഹാനുഭൂതിയും കൂട്ടായ്മയുടെ കരുത്തും ഈ നിമിഷത്തില്‍ തെളിഞ്ഞുനിന്നു.
തുടര്‍ന്ന് അശോകന്‍ കാഞ്ഞങ്ങാടിന്റെ നേതൃത്വത്തില്‍ നടന്ന ഗസല്‍ സന്ധ്യ സദസ്സിന് സംഗീതമധുരത്തിന്റെ പുതുമയാര്‍ന്ന അനുഭവം സമ്മാനിച്ചു. രാഷ്ട്രീയ ചര്‍ച്ചകളും സാമൂഹിക സംവാദങ്ങളും മാത്രമല്ല, സാംസ്‌കാരിക ആസ്വാദനത്തിനും ഒ.ഐ.സി.സി നല്‍കുന്ന പ്രാധാന്യം സമ്മേളനത്തെ സമഗ്രമായ ഒരു പ്രവാസി ഉത്സവമായി മാറ്റി.

Latest News

ഹൂതി ആക്രമണം: ജീവന്‍ ബലിയര്‍പ്പിക്കാനും സജ്ജരാകാന്‍ സൈന്യത്തോട് ഗ്രാന്റ് മുഫ്തി
ഹൂതി ആക്രമണം: ജീവന്‍ ബലിയര്‍പ്പിക്കാനും സജ്ജരാകാന്‍ സൈന്യത്തോട് ഗ്രാന്റ് മുഫ്തി
September 25, 2026
അമേരിക്കന്‍ ഉപരോധം: യു.എ.ഇ - ഇറാന്‍ വ്യോമഗതാഗതം നിലച്ചു;  സര്‍വീസുകള്‍ പുനഃസ്ഥാപിക്കാന്‍ നയതന്ത്ര, വ്യോമയാന ചര്‍ച്ചകള്‍ സജീവം
അമേരിക്കന്‍ ഉപരോധം: യു.എ.ഇ - ഇറാന്‍ വ്യോമഗതാഗതം നിലച്ചു; സര്‍വീസുകള്‍ പുനഃസ്ഥാപിക്കാന്‍ നയതന്ത്ര, വ്യോമയാന ചര്‍ച്ചകള്‍ സജീവം
September 25, 2026
യൂ.എന്നില്‍ നെതന്യാഹു, കൂട്ടത്തോടെ ഇറങ്ങിപ്പോക്ക്
യൂ.എന്നില്‍ നെതന്യാഹു, കൂട്ടത്തോടെ ഇറങ്ങിപ്പോക്ക്
September 25, 2026
സൗദിക്കു നേരെ വന്ന ഹൂതികളുടെ ആറ് മിസൈലുകള്‍ തകര്‍ത്ത് അറബ് സഖ്യസേന
സൗദിക്കു നേരെ വന്ന ഹൂതികളുടെ ആറ് മിസൈലുകള്‍ തകര്‍ത്ത് അറബ് സഖ്യസേന
September 24, 2026
 'മിഷന്‍ സമുദ്ര' പദ്ധതിക്ക് തുടക്കം:  കേരളത്തെ സമ്പൂര്‍ണ്ണ പോര്‍ട്ട് സിറ്റിയായും അന്താരാഷ്ട്ര മാരിടൈം ഹബ്ബായും മാറ്റുമെന്ന് മുഖ്യമന്ത്രി; ജൂണ്‍ 19 ഇനി 'കേരള മാരിടൈം ഡേ'
'മിഷന്‍ സമുദ്ര' പദ്ധതിക്ക് തുടക്കം: കേരളത്തെ സമ്പൂര്‍ണ്ണ പോര്‍ട്ട് സിറ്റിയായും അന്താരാഷ്ട്ര മാരിടൈം ഹബ്ബായും മാറ്റുമെന്ന് മുഖ്യമന്ത്രി; ജൂണ്‍ 19 ഇനി 'കേരള മാരിടൈം ഡേ'
September 24, 2026
കേരള ട്രാവല്‍ മാര്‍ട്ടിന്  കൊച്ചിയില്‍ പ്രൗഢോജ്ജ്വല തുടക്കം; അഞ്ച് വര്‍ഷം കൊണ്ട് പത്തര കോടി ടൂറിസ്റ്റുകള്‍ ലക്ഷ്യം -മുഖ്യമന്ത്രി
കേരള ട്രാവല്‍ മാര്‍ട്ടിന് കൊച്ചിയില്‍ പ്രൗഢോജ്ജ്വല തുടക്കം; അഞ്ച് വര്‍ഷം കൊണ്ട് പത്തര കോടി ടൂറിസ്റ്റുകള്‍ ലക്ഷ്യം -മുഖ്യമന്ത്രി
September 24, 2026
 ആലുവ സ്വദേശി റിയാദില്‍ ഹൃദയാഘാതംമൂലം മരിച്ചു
ആലുവ സ്വദേശി റിയാദില്‍ ഹൃദയാഘാതംമൂലം മരിച്ചു
September 24, 2026
അകാലത്തില്‍ വിടപറഞ്ഞ താഹ കൊല്ലേത്തിന് പ്രവാസി സുഹൃത്തുക്കളുടെ യാത്രാമൊഴി
അകാലത്തില്‍ വിടപറഞ്ഞ താഹ കൊല്ലേത്തിന് പ്രവാസി സുഹൃത്തുക്കളുടെ യാത്രാമൊഴി
September 24, 2026
 സൗദി നാഷനല്‍ ഡേ: ജിദ്ദയില്‍ ആര്‍.എസ്.സി വാക്കത്തോണ്‍ സംഘടിപ്പിച്ചു
സൗദി നാഷനല്‍ ഡേ: ജിദ്ദയില്‍ ആര്‍.എസ്.സി വാക്കത്തോണ്‍ സംഘടിപ്പിച്ചു
September 24, 2026
കിംഗ് അബ്ദുല്‍ അസീസ് മസ്ജിദ് തലസ്ഥാനത്തിന്റെ പ്രമുഖ അടയാളമായി മാറും: ഇബ്രാഹിം അല്‍-സുല്‍ത്താന്‍
കിംഗ് അബ്ദുല്‍ അസീസ് മസ്ജിദ് തലസ്ഥാനത്തിന്റെ പ്രമുഖ അടയാളമായി മാറും: ഇബ്രാഹിം അല്‍-സുല്‍ത്താന്‍
September 24, 2026