l o a d i n g

ബിസിനസ്

എസ്ടിസി ഗ്രൂപ്പിന് റെക്കോര്‍ഡ് വരുമാനം: 77.8 ബില്യണ്‍ റിയാല്‍; ലാഭത്തില്‍ 12.5% വര്‍ധന

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 19, 2026

റിയാദ്: സൗദി അറേബ്യയിലെ പ്രമുഖ ഡിജിറ്റല്‍ സേവനദാതാക്കളായ എസ്ടിസി ഗ്രൂപ്പ് (stc group) 2025 സാമ്പത്തിക വര്‍ഷത്തില്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വരുമാനം രേഖപ്പെടുത്തി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2.5 ശതമാനം വര്‍ധനയോടെ 77.8 ബില്യണ്‍ റിയാലാണ് കമ്പനിയുടെ മൊത്തം വരുമാനം. അറ്റാദായത്തില്‍ 12.5 ശതമാനം വളര്‍ച്ചയും ഗ്രൂപ്പ് കൈവരിച്ചു.

മികച്ച സാമ്പത്തിക പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ നാലാം പാദത്തില്‍ ഓഹരിയൊന്നിന് 0.55 റിയാല്‍ വീതം ലാഭവിഹിതം (Dividend) വിതരണം ചെയ്യാനും ഗ്രൂപ്പ് തീരുമാനിച്ചു. ആഗോള തലത്തില്‍ ഏറ്റവും മൂല്യമുള്ള പത്ത് ടെലികോം ബ്രാന്‍ഡുകളില്‍ ഒന്നായി എസ്ടിസി മാറിയെന്ന് ബ്രാന്‍ഡ് ഫിനാന്‍സ് 2026 റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മിഡില്‍ ഈസ്റ്റിലെ ഏറ്റവും കരുത്തുറ്റ ബ്രാന്‍ഡെന്ന പദവി തുടര്‍ച്ചയായ ആറാം വര്‍ഷവും എസ്ടിസി നിലനിര്‍ത്തി.

നെറ്റ്വര്‍ക്ക് വികസനത്തില്‍ വലിയ മുന്നേറ്റം നടത്തിയ കമ്പനി, രാജ്യത്തുടനീളം 10,800-ലധികം 5G സൈറ്റുകളും 3.75 ദശലക്ഷം ഫൈബര്‍ കണക്ഷനുകളും പൂര്‍ത്തിയാക്കി. 6G സാങ്കേതികവിദ്യയുടെ ഭാഗമായുള്ള സ്‌പെക്ട്രം പരീക്ഷണങ്ങള്‍ക്കും ഗ്രൂപ്പ് തുടക്കം കുറിച്ചു. എസ്ടിസി ബാങ്ക് ഉപഭോക്താക്കളുടെ എണ്ണം എട്ട് ദശലക്ഷം കടന്നതും, 2 ബില്യണ്‍ ഡോളറിന്റെ സുകുക് (Sukuk) ഇഷ്യൂവിന് ലഭിച്ച വന്‍ സ്വീകാര്യതയും ഗ്രൂപ്പിന്റെ സാമ്പത്തിക ഭദ്രത തെളിയിക്കുന്നതാണെന്ന് സിഇഒ എന്‍ജിനീയര്‍ ഒലയന്‍ അല്‍വതൈദ് പറഞ്ഞു.

ഡിജിറ്റല്‍ അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം ഹജ്ജ്, ഉംറ സീസണുകളിലെ മികച്ച സേവനങ്ങളും സ്വദേശി യുവാക്കള്‍ക്കായുള്ള തൊഴില്‍ നൈപുണ്യ പദ്ധതികളും എസ്ടിസിയുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായകമായി.

Latest News

കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
September 26, 2026
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
September 26, 2026
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
September 26, 2026
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
September 26, 2026
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
September 26, 2026
 ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
September 26, 2026
 വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
September 26, 2026
കബഡിയില്‍ ഇരട്ട സ്വര്‍ണം;  ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
കബഡിയില്‍ ഇരട്ട സ്വര്‍ണം; ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
September 26, 2026
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ  പൂര്‍ത്തിയായി; വിധി നിര്‍ണായകം
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ പൂര്‍ത്തിയായി; വിധി നിര്‍ണായകം
September 26, 2026
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
September 26, 2026

Related News