l o a d i n g

കേരള

പുതുയുഗ യാത്രയ്ക്ക് വന്‍ സ്വീകരണം നല്‍കും -പ്രവാസി കോണ്‍ഗ്രസ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 19, 2026

നെടുമ്പാശ്ശേരി: കേരളത്തെ വീണ്ടെടുക്കാന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയ്ക്ക് ആലുവയില്‍ സ്വീകരണം നല്‍കാനും, യാത്ര വന്‍ വിജയമാക്കുന്നതിനും കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് നെടുമ്പാശ്ശേരി ബ്ലോക്ക് കമ്മിറ്റി യോഗം തീരുമാനിച്ചു. കേരളത്തെ സമസ്ത മേഖലയിലും പുറകോട്ട് അടിക്കുന്ന, അഴിമതിയും, വിലക്കയറ്റം കൊണ്ട് ജനങ്ങളെ പൊറുതി മുട്ടിക്കുകയും, പ്രവാസികളെയും, തിരിച്ചുവന്ന പ്രവാസികളെയും അവഗണിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിനെതിരെയാണ് ഈ യാത്ര. യാത്രയെ കേരളത്തിലെ ജനങ്ങള്‍ ഏറ്റെടുത്തതിന്റെ തെളിവാണ് യാത്രയില്‍ ഉടനീളം ഉള്ള വന്‍ ജനപങ്കാളിത്തം. യുഡിഎഫിന്റെ പ്രകടന പത്രിയില്‍ ഉള്‍പ്പെടുത്താന്‍ പ്രവാസികളുടെ വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷ നേതാവിന് നിവേദനം നല്‍കാനും യോഗം തീരുമാനിച്ചു.

യോഗത്തില്‍ പ്രവാസി കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.കെ സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ബിജു കെ മുണ്ടാടന്‍ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി രാജി ആന്റണി, മണ്ഡലം പ്രസിഡന്റ് മാരായ അബ്ദു കുന്നിശ്ശേരി (നെടുമ്പാശ്ശേരി), ഇസ്മായില്‍ (ചെങ്ങമനാട്), അനില്‍കുമാര്‍ (കാഞ്ഞൂര്‍), സുലൈമാന്‍ കോട്ടപ്പുറത്ത് (ശ്രീമൂലനഗരം), ബിജു പയ്യപ്പിള്ളി, സെബി സെബാസ്റ്റ്യന്‍, വിശ്വേശ്വരന്‍ സി കെ, ജോര്‍ജ് കുറിയേടന്‍, നവാസ് അലി,ബഷീര്‍ പി എസ്, ജോബ് കാഞ്ഞൂര്‍, ധനേഷ് പറമ്പുശ്ശേരി, എല്‍ദോ പൈനാടന്‍, കെ.പി.സിദ്ദിക്ക്, ബെന്നി അറക്കല്‍, ഷാഗി പോള്‍, അനില്‍ തെക്കേക്കര തുടങ്ങിയവര്‍ സംസാരിച്ചു.

Latest News

വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
September 23, 2026
 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026