l o a d i n g

ഇന്ത്യ

വന്ദേമാതരം അടിച്ചേല്‍പ്പിക്കരുത്; ദേശീയത എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാവണം -ശശി തരൂര്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 19, 2026

ന്യൂഡല്‍ഹി: വന്ദേമാതരം ആലപിക്കുന്നത് ആരുടെയും മേല്‍ അടിച്ചേല്‍പ്പിക്കരുതെന്നും ദേശീയത എന്നത് എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാവണമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍. വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പുതിയ മാനദണ്ഡങ്ങളുടെ പശ്ചാത്തലത്തില്‍ 'ദി ഇന്ത്യന്‍ എക്‌സ്പ്രസില്‍' എഴുതിയ ലേഖനത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.

ബങ്കിം ചന്ദ്ര ചാറ്റര്‍ജിയുടെ വന്ദേമാതരം സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ വിപ്ലവകാരികള്‍ക്ക് വലിയ ആവേശം പകര്‍ന്ന ഗാനമായിരുന്നുവെന്ന് തരൂര്‍ സ്മരിച്ചു. എന്നാല്‍ പില്‍ക്കാലത്ത് ഈ ഗാനത്തെച്ചൊല്ലി വിവിധ വിവാദങ്ങള്‍ ഉടലെടുത്തു. ഈ സാഹചര്യങ്ങള്‍ കൂടി പരിഗണിച്ചാണ് ഭരണഘടനാ നിര്‍മ്മാണ സഭ സന്തുലിതമായ ഒരു നിലപാട് സ്വീകരിച്ചത്. എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോവുക എന്ന ലക്ഷ്യത്തോടെയാണ് 'ജനഗണമന'യെ ദേശീയ ഗാനമായും 'വന്ദേമാതരത്തെ' ദേശീയ ഗീതമായും അംഗീകരിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കാത്തതോ ഏറ്റുപാടാത്തതോ ഒരാള്‍ക്ക് ദേശസ്‌നേഹം ഇല്ലാത്തതുകൊണ്ടല്ലെന്ന് സുപ്രീം കോടതി നേരത്തെ നിരീക്ഷിച്ചിട്ടുള്ള കാര്യം തരൂര്‍ ലേഖനത്തില്‍ ഓര്‍മ്മിപ്പിച്ചു. വ്യക്തിപരമായ വിശ്വാസങ്ങളോ മതപരമായ കാരണങ്ങളോ ഇതിന് പിന്നിലുണ്ടാകാം. ഇതേ മാതൃക വന്ദേമാതരത്തിന്റെ കാര്യത്തിലും പിന്തുടരണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.

ഇന്ത്യയെപ്പോലൊരു ജനാധിപത്യ രാജ്യത്ത് എല്ലാവരും ഭൂരിപക്ഷ സംസ്‌കാരത്തിലേക്ക് ഇഴുകിച്ചേരണമെന്ന് വാശിപിടിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. വന്ദേമാതരം പാടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ട്. മതപരമോ വ്യക്തിപരമോ ആയ കാരണങ്ങളാല്‍ അത് പാടാതിരിക്കാനും പൗരന്മാര്‍ക്ക് അവകാശമുണ്ട്. ഗാനം ആലപിക്കുമ്പോള്‍ നിശബ്ദത പാലിച്ചുകൊണ്ട് ആദരവ് പ്രകടിപ്പിക്കാന്‍ അനുവദിക്കുന്നത് ജനാധിപത്യ മര്യാദയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദേശീയത എന്നത് നിര്‍ബന്ധപൂര്‍വ്വം അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ലെന്നും, അത് രാജ്യത്തെ വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുന്നതാകണമെന്നും പറഞ്ഞാണ് അദ്ദേഹം ലേഖനം അവസാനിപ്പിക്കുന്നത്.

Latest News

കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
September 26, 2026
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
September 26, 2026
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
September 26, 2026
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
September 26, 2026
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
September 26, 2026
 ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
September 26, 2026
 വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
September 26, 2026
കബഡിയില്‍ ഇരട്ട സ്വര്‍ണം;  ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
കബഡിയില്‍ ഇരട്ട സ്വര്‍ണം; ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
September 26, 2026
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ  പൂര്‍ത്തിയായി; വിധി നിര്‍ണായകം
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ പൂര്‍ത്തിയായി; വിധി നിര്‍ണായകം
September 26, 2026
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
September 26, 2026