l o a d i n g

കായികം

സൗദി നാഷണല്‍ ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ്: ബംഗാള്‍ ടൈഗേഴ്സ് ജിസാന്‍ മേഖലാ ജേതാക്കള്‍

താഹ കൊല്ലേത്ത്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 19, 2026

ജിസാന്‍: സൗദി കായിക മന്ത്രാലയത്തിന്റെ കീഴിലുള്ള സൗദി അറേബ്യന്‍ ക്രിക്കറ്റ് ഫെഡറേഷന്‍ നാഷണല്‍ ക്രിക്കറ്റ് ചാമ്പ്യന്‍ ഷിപ്പ് മത്സരത്തിന്റെ ഭാഗമായി ജിസാനില്‍ നടത്തിയ മേഖലാ ഫൈനല്‍ മത്സരത്തില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ക്ലബ്ബായ സൂപ്പര്‍ ഏഷ്യയെ പരാജയപ്പെടുത്തി ബംഗ്ലാദേശ് ടീമായ ബംഗാള്‍ ടൈഗേര്‍സ് ജേതാക്കളായി. ജിസാന്‍ പ്രീമിയര്‍ ക്രിക്കറ്റ് ലീഗിന്റെ നേതൃത്തത്തിലാണ് ജിസാന്‍ മേഖലാ മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയത്. സൗദിയിലെ 16 മേഖലകളിലായി നടത്തുന്ന മത്സരങ്ങളില്‍ വിജയികയിക്കുന്നവരെ ഉള്‍പ്പെടുത്തി 4 റീജിയണല്‍ മത്സരങ്ങള്‍ നടത്തിയാണ് സൗദി അറേബ്യന്‍ ക്രിക്കറ്റ് ഫെഡറേഷന്‍ എല്ലാ വര്‍ഷവും നാഷണല്‍ ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് മത്സരം സംഘടിപ്പിക്കുന്നത്.

ജിസാന്‍ പ്രീമിയര്‍ ക്രിക്കറ്റ് ലീഗ് പ്രസിഡന്റ് ഖിസ്രുഖാന്റെ അധ്യക്ഷതയില്‍ നടന്ന സമാപന ചടങ്ങില്‍ കെ.എം.സി.സി സൗദി ദേശീയ സെക്രട്ടറി ഹാരിസ് കല്ലായി വിന്നേഴ്‌സ് ട്രോഫി ജേതാക്കള്‍ക്ക് സമ്മാനിച്ചു. റണ്ണേഴ്സ് ട്രോഫി ഖിസ്രുഖാനും മറ്റ് ട്രോഫികള്‍ ജിസാന്‍ പ്രീമിയര്‍ ക്രിക്കറ്റ് ലീഗ് വൈസ് പ്രസിഡന്റ് മുസ്തഫ ബേഗും ജനറല്‍ സെക്രട്ടറി ജോജി ജോര്‍ജും സമ്മാനിച്ചു.

സൗദിയില്‍ ക്രിക്കറ്റ് ജനകീയമാക്കുന്നതിനും പ്രാദേശികവും ദേശീയവുമായ മത്സരങ്ങള്‍ നടത്തി പ്രതിഭകളെ കണ്ടെത്തി അന്താരഷ്ട്ര മത്സരങ്ങള്‍ക്ക് പ്രാപ്തരാക്കുന്നതിനാണ് സൗദിഅറേബ്യന്‍ ക്രിക്കറ്റ് ഫെഡറേഷന്‍ ലക്ഷ്യമിടുന്നത്. വിഷന്‍ 2030 ന്റെ ഭാഗമായി ആരോഗ്യകരമായ ജീവിതശൈലിയും കായിക സംസ്‌കാരവും പ്രോത്സാഹിപ്പിക്കുവാന്‍ സൗദി കായിക മന്ത്രാലയം നിരവധി പദ്ധതികള്‍ നടപ്പിലാക്കിവരുന്നു.

Latest News

സിയാല്‍ ആഗോള വ്യോമയാന കണ്‍സള്‍ട്ടന്‍സി രംഗത്തേക്ക്:  എയ്സസ്  ഉദ്ഘാടനം 24ന്
സിയാല്‍ ആഗോള വ്യോമയാന കണ്‍സള്‍ട്ടന്‍സി രംഗത്തേക്ക്: എയ്സസ് ഉദ്ഘാടനം 24ന്
September 20, 2026
സ്വാതന്ത്ര്യദിന പ്രബന്ധമത്സരം: പി.എം.എഫ്. വിജയികളെ പ്രഖ്യാപിച്ചു
സ്വാതന്ത്ര്യദിന പ്രബന്ധമത്സരം: പി.എം.എഫ്. വിജയികളെ പ്രഖ്യാപിച്ചു
September 20, 2026
ഫിറ്റ് ജിദ്ദ ദശവാര്‍ഷിക സുവനീര്‍ 'പാനീസ്'; കവര്‍ ചിത്രം പ്രകാശനം ചെയ്തു
ഫിറ്റ് ജിദ്ദ ദശവാര്‍ഷിക സുവനീര്‍ 'പാനീസ്'; കവര്‍ ചിത്രം പ്രകാശനം ചെയ്തു
September 20, 2026
ദല്‍ഹി വോട്ടര്‍പട്ടിക: പ്രമുഖര്‍  പുറത്ത്, കേജ്‌രിവാള്‍ ഇല്ല, മുഖ്യമന്ത്രി രേഖ ഗുപ്തയും ലിസ്റ്റില്‍
ദല്‍ഹി വോട്ടര്‍പട്ടിക: പ്രമുഖര്‍ പുറത്ത്, കേജ്‌രിവാള്‍ ഇല്ല, മുഖ്യമന്ത്രി രേഖ ഗുപ്തയും ലിസ്റ്റില്‍
September 20, 2026
വെള്ളിത്തിളക്കത്തില്‍ വിദര്‍ശ:  ഏഷ്യാഡില്‍ മലയാളത്തിന് പുതുചരിത്രം
വെള്ളിത്തിളക്കത്തില്‍ വിദര്‍ശ: ഏഷ്യാഡില്‍ മലയാളത്തിന് പുതുചരിത്രം
September 20, 2026
കേരള മാപ്പിളകലാ അക്കാദമി ജിദ്ദ ചാപ്റ്റര്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു
കേരള മാപ്പിളകലാ അക്കാദമി ജിദ്ദ ചാപ്റ്റര്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു
September 20, 2026
 റോഡ് നവീകരണം:  വേടന്റെ 'ആരവം' മെഗാ സംഗീതപരിപാടി ഒക്ടോബര്‍ 16-ലേക്ക് മാറ്റി
റോഡ് നവീകരണം: വേടന്റെ 'ആരവം' മെഗാ സംഗീതപരിപാടി ഒക്ടോബര്‍ 16-ലേക്ക് മാറ്റി
September 20, 2026
 സൗദി ദേശീയ ദിനം പ്രമാണിച്ച് അക്ബര്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ നഗരങ്ങളില്‍ സംഗീത വിരുന്ന്; പ്രവേശനം സൗജന്യം
സൗദി ദേശീയ ദിനം പ്രമാണിച്ച് അക്ബര്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ നഗരങ്ങളില്‍ സംഗീത വിരുന്ന്; പ്രവേശനം സൗജന്യം
September 20, 2026
പൊന്നാനി സ്വദേശി ഖത്തറിൽ മരിച്ചു
പൊന്നാനി സ്വദേശി ഖത്തറിൽ മരിച്ചു
September 20, 2026
ഇതാണ് കോണ്‍ഗ്രസിന്റെ തകരാറ്, തെളിവ് നിരത്തി കോക്ക്‌റോച്ച് പാര്‍ട്ടി
ഇതാണ് കോണ്‍ഗ്രസിന്റെ തകരാറ്, തെളിവ് നിരത്തി കോക്ക്‌റോച്ച് പാര്‍ട്ടി
September 20, 2026