തിരുരങ്ങാടി: യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തുന്നതിന് വേണ്ടി പ്രവാസി ലീഗ് സംസ്ഥാന കമ്മിറ്റി തയ്യാറാക്കിയ പ്രവാസി വിഷയങ്ങള്‍ അടങ്ങുന്ന പ്രവാസി അവകാശ രേഖ പ്രതിപക്ഷ നേതാവ് ശ്രീ വി ഡി സതീശന് സംസ്ഥാന പ്രസിഡന്റ് ഹനീഫ മൂന്നിയൂര്‍, വൈസ് പ്രസിഡന്റ് പി എം എ ജലീല്‍ എന്നിവര്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന് സമര്‍പ്പിച്ചു.
പ്രവാസി പെന്‍ഷന്‍ പദ്ധതിയിലെ പ്രായ പരിധി ഒഴിവാക്കുക, പെന്‍ഷന്‍ തുക വര്‍ധിപ്പിക്കുക, നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ തിരിച്ചെത്തിയ പ്രവാസികളെ കൂടി ഉള്‍പ്പടെത്തുക, തദ്ദേശ സ്ഥാപനങ്ങളില്‍ പ്രവാസി കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി രൂപകരിക്കുക, തദ്ദേശ തല പ്രവാസി സഭ വിളിച്ചു ചേര്‍ക്കുക തുടങ്ങി തിരിച്ചെത്തിയ പ്രവാസികളുടെ വിവിധ പ്രശ്‌നങ്ങള്‍ അവകാശ രേഖയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രവാസികളുടെ ആവശ്യങ്ങള്‍ അടിയന്തിര പ്രാധാന്യം അര്‍ഹിക്കുന്നതാണെന്നും പരിഹാരം ഉണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. പുതുയുഗ യാത്രക്ക് പ്രവാസി ലീഗ് മണ്ഡലം കമ്മിറ്റി ചെമ്മാട് ടൗണില്‍ അഭിവാദ്യം അര്‍പ്പിച്ചു.
Related News