l o a d i n g

ഇന്ത്യ

രാജ്യത്തെ ഹോട്ടലുകളില്‍ 70,000 കോടി രൂപയുടെ നികുതി വെട്ടിപ്പ്, എഐ സഹായത്തോടെ പരിശോധന

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 19, 2026

ഹൈദരാബാദ്- നഗരത്തിലെ ഒരു ബിരിയാണി റെസ്റ്റോറന്റില്‍ നടന്ന സാധാരണ പരിശോധന, ഇന്ത്യയെ ഞെട്ടിച്ച 70,000 കോടി രൂപയുടെ നികുതി വെട്ടിപ്പ് മാഫിയയെ പുറത്തുകൊണ്ടുവന്ന കഥ സിനിമാ തിരക്കഥയെ വെല്ലുന്നതാണ്. ബിരിയാണി പ്രിയരുടെ നഗരത്തില്‍ തുടങ്ങിയ അന്വേഷണം ഒടുവില്‍ രാജ്യത്തെ ലക്ഷക്കണക്കിന് ഹോട്ടലുകള്‍ ഉള്‍പ്പെട്ട വന്‍ അഴിമതിയുടെ ചുരുളഴിച്ചു. ഉപഭോക്താക്കള്‍ നല്‍കുന്ന പണം കൃത്യമായി ബില്ലില്‍ രേഖപ്പെടുത്താതെയും, രേഖപ്പെടുത്തിയ ബില്ലുകള്‍ സോഫ്റ്റ്വെയറിലൂടെ മായ്ച്ചുകളഞ്ഞുമാണ് ഈ വന്‍കൊള്ള നടത്തിയിരുന്നത്.

ബില്ലിംഗ് സോഫ്റ്റ്വെയറുകളില്‍ കൃത്രിമം കാണിച്ചാണ് ഈ തട്ടിപ്പ് അരങ്ങേറിയിരുന്നത്. രാജ്യത്തെ ഏകദേശം 1.77 ലക്ഷം റെസ്റ്റോറന്റുകളില്‍ നിന്നുള്ള 60 ടെറാബൈറ്റ് ഡാറ്റ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) സഹായത്തോടെ പരിശോധിച്ചപ്പോഴാണ് ഉദ്യോഗസ്ഥര്‍ ഞെട്ടിപ്പോയത്. ഉപഭോക്താക്കള്‍ ബില്ല് അടച്ചു കഴിഞ്ഞാല്‍, സിസ്റ്റത്തില്‍നിന്ന് ആ ബില്ലുകള്‍ രഹസ്യമായി നീക്കം ചെയ്യുകയോ തുക തിരുത്തുകയോ ചെയ്യുന്ന രീതിയാണ് ഇവര്‍ പിന്തുടര്‍ന്നിരുന്നത്. ഇത്തരത്തില്‍ രാജ്യത്തുടനീളം 13,000 കോടിയിലധികം രൂപയുടെ ബില്ലുകളാണ് സോഫ്റ്റ്വെയറില്‍നിന്ന് അപ്രത്യക്ഷമായത്.

പരിശോധനയില്‍ കര്‍ണാടകയാണ് നികുതി വെട്ടിപ്പില്‍ മുന്നില്‍ നില്‍ക്കുന്നത്; തൊട്ടുപിന്നാലെ തെലങ്കാനയും തമിഴ്നാടുമുണ്ട്. പരിശോധിച്ച ഹോട്ടലുകളില്‍ നാലിലൊന്ന് വരുമാനവും നികുതി വകുപ്പില്‍നിന്ന് മറച്ചുവെച്ചതായാണ് കണ്ടെത്തല്‍. പ്രത്യേകിച്ച് കാഷ് പേയ്മെന്റുകള്‍ ട്രാക്ക് ചെയ്യാന്‍ പ്രയാസമായതിനാല്‍ അത്തരം ബില്ലുകള്‍ കൂട്ടത്തോടെ ഡിലീറ്റ് ചെയ്യുകയായിരുന്നു ഇവരുടെ പ്രധാന തന്ത്രം. ചിലയിടങ്ങളില്‍ മാസങ്ങളോളം നടന്ന വ്യാപാരത്തിന്റെ രേഖകള്‍ പോലും ഇത്തരത്തില്‍ ഇല്ലാതാക്കി കുറഞ്ഞ വരുമാനം മാത്രം ടാക്‌സ് റിട്ടേണില്‍ കാണിച്ചു.

ഹൈദരാബാദിലും വിശാഖപട്ടണത്തും തുടങ്ങിയ അന്വേഷണം ഇപ്പോള്‍ രാജ്യവ്യാപകമായ വലിയൊരു ഓപ്പറേഷനായി മാറിയിരിക്കുകയാണ്. നിലവില്‍ ഒരു ബില്ലിംഗ് സോഫ്റ്റ്വെയര്‍ കേന്ദ്രീകരിച്ചാണ് പരിശോധന നടന്നതെങ്കിലും, സമാനമായ മറ്റ് സോഫ്റ്റ്വെയറുകളിലും ഇത്തരം തട്ടിപ്പുകള്‍ നടക്കാന്‍ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥര്‍ കരുതുന്നു. ഈ വന്‍ നികുതി കൊള്ള പുറത്തായതോടെ വരും ദിവസങ്ങളില്‍ കൂടുതല്‍ ഹോട്ടലുകള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നാണ് സൂചന.

Latest News

കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
September 26, 2026
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
September 26, 2026
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
September 26, 2026
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
September 26, 2026
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
September 26, 2026
 ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
September 26, 2026
 വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
September 26, 2026
കബഡിയില്‍ ഇരട്ട സ്വര്‍ണം;  ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
കബഡിയില്‍ ഇരട്ട സ്വര്‍ണം; ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
September 26, 2026
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ  പൂര്‍ത്തിയായി; വിധി നിര്‍ണായകം
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ പൂര്‍ത്തിയായി; വിധി നിര്‍ണായകം
September 26, 2026
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
September 26, 2026