റിയാദ്- സൗദി അറേബ്യയില്‍ പ്രാദേശിക ആസ്ഥാനം ഇല്ലാത്ത അന്താരാഷ്ട്ര കമ്പനികള്‍ക്ക് സര്‍ക്കാര്‍ കരാറുകള്‍ നല്‍കുന്നതില്‍ പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചു. മുമ്പ് നിലനിന്നിരുന്ന കര്‍ശന നിയമങ്ങളില്‍ പ്രായോഗികമായ മാറ്റങ്ങളാണ് സര്‍ക്കാര്‍ വരുത്തിയിരിക്കുന്നത്. പ്രത്യേക സാങ്കേതിക വൈദഗ്ധ്യമുള്ള പ്രോജക്റ്റുകള്‍ക്കായി ഇത്തരം കമ്പനികളെ ഇനി പരിഗണിച്ചേക്കാം.
പ്രാദേശികമായി ലഭ്യമല്ലാത്ത അത്യാധുനിക സേവനങ്ങള്‍ ആവശ്യമായി വരുമ്പോഴോ, വിദേശ കമ്പനിയുടെ ക്വട്ടേഷന്‍ മറ്റ് കമ്പനികളേക്കാള്‍ 25 ശതമാനത്തിലധികം കുറവാകുമ്പോഴോ ഇളവുകള്‍ അനുവദിക്കും. 'എതിമാദ്' പ്ലാറ്റ്‌ഫോം വഴി സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് ഇത്തരം ഇളവുകള്‍ക്കായി അപേക്ഷിക്കാവുന്നതാണ്.
വിഷന്‍ 2030-ന്റെ ഭാഗമായുള്ള വന്‍കിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാനാണ് ഈ നീക്കം. അതേസമയം, കൂടുതല്‍ കമ്പനികളെ സൗദിയിലേക്ക് ആസ്ഥാനം മാറ്റാന്‍ പ്രേരിപ്പിക്കുന്നതിനായി 30 വര്‍ഷത്തെ നികുതി ഇളവ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ സൗദി തുടരുന്നുണ്ട്.
Related News