റിയാദ്- ആഗോള സമാധാനവും സുസ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി സൗദി അറേബ്യ ഒരു ബില്യണ്‍ ഡോളര്‍ ധനസഹായം പ്രഖ്യാപിച്ചു. പുതുതായി രൂപീകരിച്ച 'ബോര്‍ഡ് ഓഫ് പീസ്' യോഗത്തിലാണ് ഈ പ്രഖ്യാപനം ഉണ്ടായത്. ഗാസ ഉള്‍പ്പെടെയുള്ള സംഘര്‍ഷ ബാധിത മേഖലകളുടെ പുനര്‍നിര്‍മ്മാണത്തിനും സമാധാന ശ്രമങ്ങള്‍ക്കുമായി ഈ തുക വിനിയോഗിക്കും.
അന്താരാഷ്ട്ര തലത്തിലുള്ള മധ്യസ്ഥ ശ്രമങ്ങള്‍ക്കും മാനുഷിക സഹായങ്ങള്‍ക്കും ഈ തുക വലിയ കരുത്താകുമെന്ന് സൗദി വിദേശകാര്യ സഹമന്ത്രി ആദില്‍ അല്‍-ജുബൈര്‍ വ്യക്തമാക്കി. അമേരിക്കന്‍ ഭരണകൂടം ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ശക്തികളുമായി സഹകരിച്ച് സംഘര്‍ഷ മേഖലകളില്‍ സമാധാനം പുനഃസ്ഥാപിക്കുകയാണ് ലക്ഷ്യം. മാനുഷിക പരിഗണനയോടെയുള്ള സൗദിയുടെ ഈ നീക്കം ആഗോളതലത്തില്‍ വലിയ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്.
Related News