ന്യൂദല്‍ഹി- സൗദി അറേബ്യയെ ലോകത്തെ മുന്‍നിര എഐ ഹബ്ബാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയതായി സൗദി ഡാറ്റ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റി അധ്യക്ഷന്‍ ഡോ. അബ്ദുല്ല അല്‍-ഗാംദി പറഞ്ഞു. ന്യൂദല്‍ഹിയില്‍ നടന്ന ആഗോള ഉച്ചകോടിയിലാണ് അദ്ദേഹം സൗദിയുടെ മൂന്ന് പ്രധാന എഐ തൂണുകളെക്കുറിച്ച് (മനുഷ്യവിഭവശേഷി, അടിസ്ഥാന സൗകര്യം, ഭരണം) സംസാരിച്ചത്.
സാങ്കേതികവിദ്യ കേവലമായി ഉപയോഗിക്കുന്നവര്‍ എന്ന നിലയില്‍നിന്ന് അത് നിര്‍മ്മിക്കുന്നവര്‍ എന്ന നിലയിലേക്ക് സൗദി മാറിക്കഴിഞ്ഞു. രാജ്യത്തെ യുവാക്കള്‍ക്ക് എഐ മേഖലയില്‍ വിദഗ്ധ പരിശീലനം നല്‍കുന്നതിനായി പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഭരണരംഗത്തും ആരോഗ്യമേഖലയിലും എഐ നടപ്പാക്കുന്നതിലൂടെ കൂടുതല്‍ കാര്യക്ഷമമായ സേവനം ഉറപ്പാക്കുകയാണ് ലക്ഷ്യം. അന്താരാഷ്ട്ര കമ്പനികളുമായി സഹകരിച്ച് ഉത്തരവാദിത്തമുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വികസിപ്പിക്കാനാണ് സൗദി മുന്‍ഗണന നല്‍കുന്നത്.
Related News