റിയാദ്- സുഡാനിലെ ആഭ്യന്തര സംഘര്‍ഷം അവസാനിപ്പിക്കാനും അടിയന്തര വെടിനിര്‍ത്തലിനും സൗദി അറേബ്യ ഐക്യരാഷ്ട്രസഭയില്‍ ആവശ്യപ്പെട്ടു. യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ സംസാരിക്കവെ സൗദി പ്രതിനിധി ഡോ. അബ്ദുല്‍ അസീസ് അല്‍-വാസില്‍ സുഡാനിലെ സാധാരണക്കാര്‍ക്ക് നേരെയുള്ള ആക്രമണങ്ങളെ അപലപിച്ചു.
സുഡാനിലെ ജനങ്ങള്‍ക്ക് ഇതിനകം 3.1 ബില്യണ്‍ ഡോളറിന്റെ മാനുഷിക സഹായം സൗദി നല്‍കിയിട്ടുണ്ട്. ജിദ്ദ കേന്ദ്രീകരിച്ച് നടക്കുന്ന സമാധാന ചര്‍ച്ചകളിലൂടെ പ്രശ്‌നത്തിന് രാഷ്ട്രീയ പരിഹാരം കാണാനാണ് സൗദി ശ്രമിക്കുന്നത്.
മേഖലയിലെ സമാധാനം നിലനിര്‍ത്തുന്നതില്‍ സൗദിയുടെ പങ്ക് നിര്‍ണ്ണായകമാണെന്ന് അന്താരാഷ്ട്ര നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. അയല്‍രാജ്യങ്ങളിലെ അസ്ഥിരത ആഗോള സുരക്ഷയെ ബാധിക്കുമെന്നതിനാല്‍ നയതന്ത്ര തലത്തിലുള്ള ഇടപെടലുകള്‍ സൗദി തുടരുകയാണ്.
Related News