ജിസാന്‍: കെഎംസിസി സബിയ ഏരിയ കമ്മറ്റി സംഘടിപ്പിച്ച 14ാമത് ഇഫ്താര്‍ സംഗമം ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ജിസാനിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സ്ത്രീകളും കുട്ടികളുമടക്കം ആയിരത്തോളം പേര്‍ പങ്കെടുത്തു.
സബിയ അല്‍ ഫാരിസ് കോള്‍ഡ് സ്റ്റോര്‍ കോമ്പൗണ്ടില്‍ വെച്ചു നടന്ന ഇഫ്താര്‍ സംഗമത്തില്‍ പ്രസിഡന്റ് സാദിഖ് മാസ്റ്റര്‍ ആധ്യക്ഷത വഹിച്ചു. ജിസാന്‍ കെഎംസിസി സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് ഷംസു പൂക്കോട്ടൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സൗദി നാഷണല്‍ കെഎംസിസി സെക്രട്ടറി ഹാരിസ് കല്ലായി റമദാന്‍ സന്ദേശം നല്‍കി.
അലി അഹമ്മദ് മുഹരക്ക് സെന്‍ട്രല്‍ കമ്മറ്റി ഭാരവാഹികളായ ഖാലിദ് പട്‌ല , ഡോ മന്‍സൂര്‍ മന്‍സൂര്‍ നാലകത്ത്, മുനീര്‍ ഹുദവി, ഷഫീഖ് എടശ്ശേരി, എന്നിവര്‍ സംസാരിച്ചു. ഷൗക്കത്ത് ബാപ്പു എളങ്കൂര്‍ , ബഷീര്‍ ഫറോക്ക്, അലി അക്ബര്‍ പെരിന്തല്‍മണ്ണ, അഫ്‌സല്‍ കാട്ടേക്കാടന്‍ , നാസര്‍ വി ടി,ഷാദില്‍ വാഴക്കാട്, സാന്‍ഫര്‍ കാവനൂര്‍, ഷബീര്‍ താന്നിക്കല്‍, ഷിഹാബ് കുന്നുംപുറം, അബ്ദുല്‍ കറീം മുസ്ലിയാരങ്ങാടി, ബഷീര്‍ ആക്കോട്, മുസ്തഫര്‍ കോഴിക്കോട്, സലാം പെരുമണ്ണ, മുസ്തഫ ജിസാന്‍, താഹ കോഴിക്കോട്, ഫാരിസ് കോള്‍ഡ് സ്റ്റോറിലെ ജീവനക്കാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. സബിയ കെഎംസിസി ട്രഷറര്‍ കബീര്‍ പൂക്കോട്ടൂര്‍ സ്വാഗതവും, സെക്രട്ടറി സാലിം നെച്ചിയില്‍ നന്ദിയും പറഞ്ഞു.
Related News