l o a d i n g

ഗൾഫ്

ഇസ്രായേലിന് മധ്യപൗരസ്ത്യ മേഖലയുടെ മേല്‍ അവകാശമുണ്ടെന്ന യുഎസ് സ്ഥാനപതിയുടെ പരാമര്‍ശം: അറബ്-ഇസ്ലാമിക രാജ്യങ്ങള്‍ ശക്തമായി പ്രതിഷേധിച്ചു

Thumbnail

ജെറുസലേം/റിയാദ്: മധ്യപൗരസ്ത്യ മേഖലയുടെ വലിയൊരു ഭാഗം ഇസ്രായേലിന് അവകാശപ്പെട്ടതാണെന്ന യുഎസ് സ്ഥാനപതി മൈക്ക് ഹക്കബിയുടെ പ്രസ്താവനയ്‌ക്കെതിരെ അറബ്-ഇസ്ലാമിക രാജ്യങ്ങളില്‍ നിന്ന് വ്യാപക പ്രതിഷേധം. നൈല്‍ നദി മുതല്‍ യൂഫ്രട്ടീസ് വരെയുള്ള പ്രദേശം ഇസ്രായേലിന് പിടിച്ചെടുക്കാമെന്ന ബൈബിള്‍ സൂക്തങ്ങളെ പരാമര്‍ശിച്ചുകൊണ്ട് ഹക്കബി നടത്തിയ പ്രസ്താവനയ്‌ക്കെതിരെയാണ് സൗദി അറേബ്യ ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ സംയുക്തമായി രംഗത്തെത്തിയത്.

തീവ്ര വലതുപക്ഷ നിരീക്ഷകനായ ടക്കര്‍ കാള്‍സന്റെ പോഡ്കാസ്റ്റിലായിരുന്നു മുന്‍ ബാപ്റ്റിസ്റ്റ് പാസ്റ്റര്‍ കൂടിയായ ഹക്കബിയുടെ വിവാദ പ്രതികരണം. ഈജിപ്തിലെ നൈല്‍ നദി മുതല്‍ സിറിയയിലെയും ഇറാഖിലെയും യൂഫ്രട്ടീസ് വരെയുള്ള പ്രദേശം ഇസ്രായേലിന് ലഭിക്കുമെന്ന വ്യാഖ്യാനത്തെക്കുറിച്ച് കാള്‍സണ്‍ ചോദിച്ചപ്പോള്‍, ''അവരെല്ലാം എടുത്താലും കുഴപ്പമില്ല'' എന്നായിരുന്നു ഹക്കബിയുടെ മറുപടി. പിന്നീട് ഇത് അതിശയോക്തി കലര്‍ന്ന പ്രസ്താവനയാണെന്ന് അദ്ദേഹം തിരുത്തിയെങ്കിലും പ്രതിഷേധം തണുപ്പിക്കാനായില്ല.

യുഎഇ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ സൗദി അറേബ്യ, ഈജിപ്ത്, ജോര്‍ദാന്‍, ഇന്തോനേഷ്യ, പാകിസ്ഥാന്‍, തുര്‍ക്കി, ഖത്തര്‍, കുവൈറ്റ്, ഒമാന്‍, ബഹ്റൈന്‍, ലെബനന്‍, സിറിയ, പലസ്തീന്‍ എന്നീ രാജ്യങ്ങളും ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോപ്പറേഷന്‍ (OIC), അറബ് ലീഗ്, ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (GCC) എന്നീ സംഘടനകളും ഒപ്പുവെച്ചു. ഹക്കബിയുടെ വാക്കുകള്‍ അപകടകരവും പ്രകോപനപരവുമാണെന്ന് പ്രസ്താവന കുറ്റപ്പെടുത്തി.

സൗദി അറേബ്യയുടെ ശക്തമായ നിലപാട്
ഹക്കബിയുടെ പ്രസ്താവന അന്താരാഷ്ട്ര നിയമങ്ങളുടെയും യുഎന്‍ ചാര്‍ട്ടറിന്റെയും ലംഘനമാണെന്ന് സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രസ്താവനയെ 'അശ്രദ്ധവും ഉത്തരവാദിത്തമില്ലാത്തതും' എന്നാണ് സൗദി വിശേഷിപ്പിച്ചത്. അമേരിക്കന്‍ ഉദ്യോഗസ്ഥരില്‍ നിന്ന് ഇത്തരം നിലപാടുകള്‍ ഉണ്ടാകുന്നത് ആഗോള സമാധാനത്തിന് ഭീഷണിയാണെന്നും, വിഷയത്തില്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് നിലപാട് വ്യക്തമാക്കണമെന്നും സൗദി ആവശ്യപ്പെട്ടു.

മേഖലയിലെ രാജ്യങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്ന് ജോര്‍ദാന്‍ വിമര്‍ശിച്ചു. പലസ്തീന്‍ ഉള്‍പ്പെടെയുള്ള അറബ് ഭൂമികള്‍ക്കുമേല്‍ ഇസ്രായേലിന് ഒരു പരമാധികാരവുമില്ലെന്ന് ഈജിപ്ത് വ്യക്തമാക്കി. ഇസ്രായേലിന്റെ അധിനിവേശ യുദ്ധങ്ങളില്‍ അമേരിക്കയ്ക്കുള്ള പങ്കാണ് ഹക്കബിയുടെ വാക്കുകളിലൂടെ വ്യക്തമാകുന്നതെന്ന് ഇറാന്‍ ആരോപിച്ചു. വെസ്റ്റ് ബാങ്ക് കൂട്ടിച്ചേര്‍ക്കലിനെ എതിര്‍ക്കുന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിലപാടിന് വിരുദ്ധമാണ് സ്ഥാനപതിയുടെ വാക്കുകളെന്ന് പലസ്തീന്‍ ചൂണ്ടിക്കാട്ടി.

അതേസമയം, ഇസ്രായേല്‍ പാര്‍ലമെന്റ് സ്പീക്കര്‍ അമീര്‍ ഓഹാന ഹക്കബിയെ പിന്തുണച്ച് രംഗത്തെത്തി. ഇസ്രായേല്‍ അനുകൂല നിലപാട് സ്വീകരിച്ച ഹക്കബിയെ പ്രശംസിച്ച അദ്ദേഹം, ടക്കര്‍ കാള്‍സണ്‍ കള്ളം പ്രചരിപ്പിക്കുകയാണെന്ന് കുറ്റപ്പെടുത്തി.

Latest News

 'പുതുയുഗ യാത്ര' കേരളത്തിന്റെ മാറ്റത്തിനായുള്ള ജനശബ്ദം -ആഷിഫ് ടി.എം.എസ്
'പുതുയുഗ യാത്ര' കേരളത്തിന്റെ മാറ്റത്തിനായുള്ള ജനശബ്ദം -ആഷിഫ് ടി.എം.എസ്
February 22, 2026
ജിദ്ദ എടവണ്ണ മഹല്ല് കമ്മിറ്റി ഇഫ്താര്‍ സംഗമം
ജിദ്ദ എടവണ്ണ മഹല്ല് കമ്മിറ്റി ഇഫ്താര്‍ സംഗമം
February 22, 2026
 റമദാനിന്റെ പവിത്ര ചൈതന്യം ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും കാത്തു സൂക്ഷിക്കുക -കൊണ്ടോട്ടി സെന്റര്‍ ഇഫ്താര്‍
റമദാനിന്റെ പവിത്ര ചൈതന്യം ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും കാത്തു സൂക്ഷിക്കുക -കൊണ്ടോട്ടി സെന്റര്‍ ഇഫ്താര്‍
February 22, 2026
മുന്‍ ജിദ്ദ പ്രവാസി പൂളക്കല്‍ മുനീര്‍ നാട്ടില്‍ നിര്യാതനായി
മുന്‍ ജിദ്ദ പ്രവാസി പൂളക്കല്‍ മുനീര്‍ നാട്ടില്‍ നിര്യാതനായി
February 22, 2026
വിദേശ കമ്പനികളുമായുള്ള കരാര്‍ വ്യവസ്ഥകളില്‍ ഇളവ് പ്രഖ്യാപിച്ച് സൗദി അറേബ്യ
വിദേശ കമ്പനികളുമായുള്ള കരാര്‍ വ്യവസ്ഥകളില്‍ ഇളവ് പ്രഖ്യാപിച്ച് സൗദി അറേബ്യ
February 22, 2026
'ഫ്‌ലൈ നൗ, പേ ലേറ്റര്‍'  പദ്ധതിയുമായി ജസീറ എയര്‍വേയ്സ്
'ഫ്‌ലൈ നൗ, പേ ലേറ്റര്‍' പദ്ധതിയുമായി ജസീറ എയര്‍വേയ്സ്
February 22, 2026
ഇസ്രായേലിന് മധ്യപൗരസ്ത്യ മേഖലയുടെ മേല്‍ അവകാശമുണ്ടെന്ന യുഎസ് സ്ഥാനപതിയുടെ പരാമര്‍ശം: അറബ്-ഇസ്ലാമിക രാജ്യങ്ങള്‍ ശക്തമായി പ്രതിഷേധിച്ചു
ഇസ്രായേലിന് മധ്യപൗരസ്ത്യ മേഖലയുടെ മേല്‍ അവകാശമുണ്ടെന്ന യുഎസ് സ്ഥാനപതിയുടെ പരാമര്‍ശം: അറബ്-ഇസ്ലാമിക രാജ്യങ്ങള്‍ ശക്തമായി പ്രതിഷേധിച്ചു
February 22, 2026
ആത്മീയതയും സൗഹൃദവും ഒത്തുചേര്‍ന്ന 'മാസ്' റിയാദ്' ഇഫ്താര്‍ സംഗമം
ആത്മീയതയും സൗഹൃദവും ഒത്തുചേര്‍ന്ന 'മാസ്' റിയാദ്' ഇഫ്താര്‍ സംഗമം
February 22, 2026
  ജിസാന്‍ സബിയ ഏരിയ കെഎംസിസി സംഘടിപ്പിച്ച സമൂഹ നോമ്പുതുറ  ജനപങ്കാളിത്തം കൊണ്ട് ശ്രധേയമായി
ജിസാന്‍ സബിയ ഏരിയ കെഎംസിസി സംഘടിപ്പിച്ച സമൂഹ നോമ്പുതുറ ജനപങ്കാളിത്തം കൊണ്ട് ശ്രധേയമായി
February 21, 2026
ജിസാന്‍ ബെയിഷില്‍ മരിച്ച ബൈജുവിന്റെ മൃതദേഹം നാട്ടിലേക്കയച്ചു
ജിസാന്‍ ബെയിഷില്‍ മരിച്ച ബൈജുവിന്റെ മൃതദേഹം നാട്ടിലേക്കയച്ചു
February 21, 2026