കവനൂര്‍: പ്രവാസലോകത്തും നാട്ടിലും നിറസാന്നിധ്യമായിരുന്ന മുന്‍ പ്രവാസിയും ജിദ്ദ കവനൂര്‍ കെഎംസിസി മുന്‍ ഭാരവാഹിയുമായ വാക്കാലൂര്‍ പൂളക്കല്‍ മുനീര്‍ (46) നാട്ടില്‍ നിര്യാതനായി. കവനൂര്‍ അബൂബക്കര്‍ മൗലവിയുടെ മകനാണ്.
ദീര്‍ഘകാലം ജിദ്ദയില്‍ പ്രവാസിയായിരുന്ന മുനീര്‍, കെഎംസിസിയുടെയും മുസ്ലിം ലീഗിന്റെയും സജീവ പ്രവര്‍ത്തകനായിരുന്നു. കേവലം ഒരു സംഘാടകന്‍ എന്നതിലുപരി മികച്ചൊരു കലാകാരന്‍ കൂടിയായിരുന്നു. ജിദ്ദ സന്ദര്‍ശിക്കാനെത്തുന്ന മുസ്ലിം ലീഗ് നേതാക്കളെ നേരില്‍ കണ്ട് അവര്‍ക്കായി അദ്ദേഹം പെന്‍സില്‍ കൊണ്ട് വരച്ച ചിത്രങ്ങള്‍ സമ്മാനിക്കുമായിരുന്നു. സ്‌നേഹപൂര്‍വ്വം അദ്ദേഹം നല്‍കിയിരുന്ന ആ ചിത്രങ്ങള്‍ ഇന്നും നേതാക്കളുടെയും സഹപ്രവര്‍ത്തകരുടെയും ഓര്‍മ്മകളില്‍ മായാതെ നില്‍ക്കുന്നുണ്ടെന്ന് ജിദ്ദ ഏറനാട് മണ്ഡലം കെഎംസിസി ഭാരവാഹികള്‍ അനുസ്മരിച്ചു.
പെട്ടെന്നുണ്ടായ സാഹചര്യങ്ങളാല്‍ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങേണ്ടി വന്ന മുനീര്‍, അരീക്കോട്ടെ തട്ടുകടയിലും വിവിധ ഹോട്ടലുകളിലും ജോലി ചെയ്താണ് കുടുംബം പുലര്‍ത്തിയിരുന്നത്. ചെമ്പ്ര കാട്ടൂര്‍ സ്വദേശിനിയായ കുറ്റിപ്പുറവന്‍ ജമീലയാണ് ഭാര്യ. മക്കള്‍: ഫാത്തിമ റിയ (20), മുഹമ്മദ് സിയാ (14), ഹാമിസ് മുഹമ്മദ് (4).
പി.കെ. ബഷീര്‍ MLA, കവനൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി. ഉസ്മാന്‍ തുടങ്ങിയ പ്രമുഖ നേതാക്കള്‍ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിക്കുകയും ബന്ധുക്കളെ ആശ്വസിപ്പിക്കുകയും ചെയ്തു.
Related News