l o a d i n g

ഗൾഫ്

'പുതുയുഗ യാത്ര' കേരളത്തിന്റെ മാറ്റത്തിനായുള്ള ജനശബ്ദം -ആഷിഫ് ടി.എം.എസ്

Thumbnail

ജിദ്ദ: കേരളത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ ഭൂപടത്തില്‍ വലിയ മാറ്റം ആഗ്രഹിക്കുന്ന ജനങ്ങളുടെ വികാരമാണ് പ്രതിപക്ഷ നേതാവ് നയിക്കുന്ന 'പുതുയുഗ യാത്ര'യ്ക്ക് ലഭിക്കുന്ന വന്‍ സ്വീകാര്യതയെന്ന് മലപ്പുറം ജില്ലാ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ആഷിഫ് ടി.എം.എസ്. ജിദ്ദ ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 'മുഖാമുഖം' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ പത്ത് വര്‍ഷമായി കേരളം പല മേഖലകളിലും പിന്നോട്ട് പോയിരിക്കുകയാണ്. ഈ തകര്‍ച്ചയില്‍ നിന്ന് സംസ്ഥാനത്തെ വീണ്ടെടുക്കാനും വികസന പാതയിലേക്ക് നയിക്കാനുമുള്ള ജനങ്ങളുടെ പ്രതീക്ഷയാണ് ഈ യാത്രയിലൂടെ പ്രതിഫലിക്കുന്നത്. പ്രവാസി സമൂഹത്തിന്റെ സജീവമായ ഇടപെടലുകള്‍ ഇത്തരം രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് പുതിയ കരുത്ത് പകരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശുഹൈബ്, കൃപേഷ്, ശരത് ലാല്‍ തുടങ്ങിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നിഷ്ഠൂരമായ കൊലപാതകങ്ങള്‍ കേരള മനസാക്ഷിയെ ഇപ്പോഴും വേദനിപ്പിക്കുന്നവയാണ്. ഇത്തരം കേസുകളില്‍ സിബിഐ അന്വേഷണം തടയാന്‍ പൊതുഖജനാവില്‍ നിന്ന് കോടികള്‍ ചെലവഴിച്ച് കോടതിയില്‍ വാദിച്ച പിണറായി സര്‍ക്കാരിന്റെ നടപടി ജനാധിപത്യവിരുദ്ധമാണ്. രാഷ്ട്രീയ സഹിഷ്ണുത ഉറപ്പാക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും ആഷിഫ് ഓര്‍മ്മിപ്പിച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ലഭിച്ച വന്‍ വിജയം സര്‍ക്കാരിനോടുള്ള ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തിന്റെ തെളിവാണെന്നും അദ്ദേഹം വ്യക്തമാക്കി.

പരിപാടിയില്‍ യു.എം. ഹുസൈന്‍ അധ്യക്ഷത വഹിച്ചു. ഉസ്മാന്‍ പോത്തുകല്ല്, സക്കീര്‍ ഹുസൈന്‍ വെട്ടത്തൂര്‍, ഷൗക്കത്ത് പുഴക്കാട്ടിരി, സി.പി. സൈദലവി, സല്‍മാന്‍ ചോക്കാട് എന്നിവര്‍ വിവിധ വിഷയങ്ങളെ ആസ്പദമാക്കി സംസാരിച്ചു. പ്രവാസി സമൂഹത്തിന്റെ പങ്കാളിത്തം വര്‍ധിപ്പിച്ചുകൊണ്ട് സംഘടനയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ യോഗം തീരുമാനിച്ചു. ഇ.പി. മുഹമ്മദാലി സ്വാഗതവും ഫൈസല്‍ മക്കരപ്പറമ്പ നന്ദിയും രേഖപ്പെടുത്തി.

Latest News

 'പുതുയുഗ യാത്ര' കേരളത്തിന്റെ മാറ്റത്തിനായുള്ള ജനശബ്ദം -ആഷിഫ് ടി.എം.എസ്
'പുതുയുഗ യാത്ര' കേരളത്തിന്റെ മാറ്റത്തിനായുള്ള ജനശബ്ദം -ആഷിഫ് ടി.എം.എസ്
February 22, 2026
ജിദ്ദ എടവണ്ണ മഹല്ല് കമ്മിറ്റി ഇഫ്താര്‍ സംഗമം
ജിദ്ദ എടവണ്ണ മഹല്ല് കമ്മിറ്റി ഇഫ്താര്‍ സംഗമം
February 22, 2026
 റമദാനിന്റെ പവിത്ര ചൈതന്യം ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും കാത്തു സൂക്ഷിക്കുക -കൊണ്ടോട്ടി സെന്റര്‍ ഇഫ്താര്‍
റമദാനിന്റെ പവിത്ര ചൈതന്യം ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും കാത്തു സൂക്ഷിക്കുക -കൊണ്ടോട്ടി സെന്റര്‍ ഇഫ്താര്‍
February 22, 2026
മുന്‍ ജിദ്ദ പ്രവാസി പൂളക്കല്‍ മുനീര്‍ നാട്ടില്‍ നിര്യാതനായി
മുന്‍ ജിദ്ദ പ്രവാസി പൂളക്കല്‍ മുനീര്‍ നാട്ടില്‍ നിര്യാതനായി
February 22, 2026
വിദേശ കമ്പനികളുമായുള്ള കരാര്‍ വ്യവസ്ഥകളില്‍ ഇളവ് പ്രഖ്യാപിച്ച് സൗദി അറേബ്യ
വിദേശ കമ്പനികളുമായുള്ള കരാര്‍ വ്യവസ്ഥകളില്‍ ഇളവ് പ്രഖ്യാപിച്ച് സൗദി അറേബ്യ
February 22, 2026
'ഫ്‌ലൈ നൗ, പേ ലേറ്റര്‍'  പദ്ധതിയുമായി ജസീറ എയര്‍വേയ്സ്
'ഫ്‌ലൈ നൗ, പേ ലേറ്റര്‍' പദ്ധതിയുമായി ജസീറ എയര്‍വേയ്സ്
February 22, 2026
ഇസ്രായേലിന് മധ്യപൗരസ്ത്യ മേഖലയുടെ മേല്‍ അവകാശമുണ്ടെന്ന യുഎസ് സ്ഥാനപതിയുടെ പരാമര്‍ശം: അറബ്-ഇസ്ലാമിക രാജ്യങ്ങള്‍ ശക്തമായി പ്രതിഷേധിച്ചു
ഇസ്രായേലിന് മധ്യപൗരസ്ത്യ മേഖലയുടെ മേല്‍ അവകാശമുണ്ടെന്ന യുഎസ് സ്ഥാനപതിയുടെ പരാമര്‍ശം: അറബ്-ഇസ്ലാമിക രാജ്യങ്ങള്‍ ശക്തമായി പ്രതിഷേധിച്ചു
February 22, 2026
ആത്മീയതയും സൗഹൃദവും ഒത്തുചേര്‍ന്ന 'മാസ്' റിയാദ്' ഇഫ്താര്‍ സംഗമം
ആത്മീയതയും സൗഹൃദവും ഒത്തുചേര്‍ന്ന 'മാസ്' റിയാദ്' ഇഫ്താര്‍ സംഗമം
February 22, 2026
  ജിസാന്‍ സബിയ ഏരിയ കെഎംസിസി സംഘടിപ്പിച്ച സമൂഹ നോമ്പുതുറ  ജനപങ്കാളിത്തം കൊണ്ട് ശ്രധേയമായി
ജിസാന്‍ സബിയ ഏരിയ കെഎംസിസി സംഘടിപ്പിച്ച സമൂഹ നോമ്പുതുറ ജനപങ്കാളിത്തം കൊണ്ട് ശ്രധേയമായി
February 21, 2026
ജിസാന്‍ ബെയിഷില്‍ മരിച്ച ബൈജുവിന്റെ മൃതദേഹം നാട്ടിലേക്കയച്ചു
ജിസാന്‍ ബെയിഷില്‍ മരിച്ച ബൈജുവിന്റെ മൃതദേഹം നാട്ടിലേക്കയച്ചു
February 21, 2026