റിയാദ്: പ്രവാസലോകത്ത് സാമൂഹിക ഐക്യത്തിന്റെയും ആത്മീയ സൗഹൃദത്തിന്റെയും ഉദാത്ത മാതൃക തീര്‍ത്ത് മുക്കം ഏരിയാ സര്‍വ്വീസ് സൊസൈറ്റി (മാസ് റിയാദ്) സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി. റിയാദിലെ മലാസ് ലുലുവിലെ കാന്റീന്‍ റസ്റ്റോറന്റില്‍ നടന്ന പരിപാടിയില്‍ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ നിരവധി പേര്‍ സന്നിഹിതരായി. ചടങ്ങ് മാസ് മുന്‍ പ്രസിഡന്റ് പി.സി. അബ്ദു മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് യതി മുഹമ്മദ് അധ്യക്ഷത വഹിച്ചു.
റമദാന്റെ ആത്മസംയമനം, സഹനം, സമൂഹ ഐക്യം എന്നിവ ഉയര്‍ത്തിപ്പിടിക്കേണ്ട ആവശ്യകതയെ കുറിച്ച് നവാസ് വെളളിമാട് കുന്ന് റമദാന്‍ സന്ദേശത്തില്‍ പങ്കുവെച്ചു. ഹര്‍ഷദ് ഫറോക്ക്, അശ്‌റഫ് മേച്ചേരി, ഹര്‍ഷാദ് എം.ടി., യൂസഫ് പി.പി., ഇസ്ഹാഖ് മാളിയേക്കല്‍ എന്നിവര്‍ ചടങ്ങിന് ആശംസകള്‍ അറിയിച്ചു. പ്രസംഗങ്ങളില്‍ റമദാന്‍ മനുഷ്യഹൃദയങ്ങളെ ശുദ്ധീകരിക്കുന്ന ആത്മീയ വിദ്യാലയമാണെന്നും, സഹജീവികളുടെ ദുഃഖം പങ്കിടേണ്ട സമയം കൂടിയാണെന്നും ചടങ്ങില്‍ സംസാരിച്ച വര്‍ ഓര്‍മ്മിപ്പിച്ചു.
റിയാദിലെ വിവിധ സാംസ്‌കാരിക സംഘടനകളുടെ ഭാരവാഹികളായ ശിഹാബ് കൊട്ടുകാട്, അബ്ദുള്ള വല്ലാഞ്ചിറ, മാസ് ഭാരവാഹികളായ മൂസക്കുട്ടി നെല്ലിക്കാപറമ്പ്, ഫൈസല്‍ കക്കാട്, മുഹമ്മദ് കൊല്ലളത്തില്‍, സാദിഖ് സി.കെ എന്നിവരും സന്നിഹിതരായി. സെക്രട്ടറി മുസ്തഫ നെല്ലിക്കാപറമ്പ് സ്വാഗതവും ട്രഷറര്‍ ഫൈസല്‍ എ.കെ നന്ദിയും രേഖപ്പെടുത്തി. സലാം പേക്കടന്‍ ഖിറാഅത്ത് പാരായണം നടത്തി ചടങ്ങിന് ആത്മീയ തുടക്കം കുറിച്ചു.
സത്താര്‍ കാവില്‍, സഫറുള്ള കൊടിയത്തൂര്‍, അഫീഫ് കക്കാട്, നാസര്‍ പുത്തന്‍ പീടിയേക്കല്‍, ഷംസു കാരാട്ട്, അലി പേക്കാടന്‍, ഷമീം മുക്കം, ഹാറൂണ്‍ കാരക്കുറ്റി, ഷമീല്‍ കക്കാട്, ഷാഹുല്‍ ഹമീദ് കൊടിയത്തൂര്‍, ഫാറൂഖ് കക്കാട്, മന്‍സൂര്‍ എടക്കണ്ടി, അയ്യുബ് അരിമ്പ്ര, ഷംസു കക്കാട്, അസ്ലം കറുത്തപറമ്പ് പരിപാടികളുടെ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി. റമദാന്റെ മഹത്വം ജീവിതത്തില്‍ പകര്‍ത്തുമെന്ന പ്രതിജ്ഞയോടെയാണ് സൗഹൃദ സംഗമം സമാപിച്ചത്.
Related News