l o a d i n g

ഇന്ത്യ

ഇന്ത്യക്ക് അയണ്‍ ഡോം സാങ്കേതികവിദ്യ കൈമാറാന്‍ ഇസ്രയേല്‍ തയ്യാര്‍; മോദി ഇസ്രായിലിലേക്ക്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 24, 2026

ജറുസലേം: വ്യോമപ്രതിരോധ രംഗത്തെ അത്യാധുനിക സംവിധാനമായ 'അയണ്‍ ഡോം' സാങ്കേതികവിദ്യ ഇന്ത്യക്ക് കൈമാറാന്‍ സന്നദ്ധത പ്രകടിപ്പിച്ച് ഇസ്രയേല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേല്‍ സന്ദര്‍ശനത്തിന് മുന്നോടിയായാണ് ഈ സുപ്രധാന നീക്കം. ഇന്ത്യയിലെ ഇസ്രയേല്‍ കോണ്‍സല്‍ ജനറല്‍ യാനിവ് റെവാച്ച് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

അയണ്‍ ഡോം സാങ്കേതികവിദ്യ നല്‍കുന്നതിലൂടെ ഇന്ത്യയുടെ വ്യോമപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യം. പ്രതിരോധ ഉപകരണങ്ങള്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കുന്നതിനായുള്ള സഹകരണവും ഉറപ്പാക്കും. ആയുധ ഇടപാടുകള്‍ക്കപ്പുറം ഗവേഷണത്തിനും നവീകരണത്തിനും മുന്‍ഗണന നല്‍കുന്ന ദീര്‍ഘകാല ബന്ധമായിരക്കും ഇസ്രായിലും ഇന്ത്യയും സ്ഥാപിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

ഇരുരാജ്യങ്ങളിലെയും സ്വകാര്യ കമ്പനികള്‍ തമ്മിലുള്ള സഹകരണം വഴി കൂടുതല്‍ നിക്ഷേപവും തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുമെന്നും കരുതുന്നു. ഭീകരവാദത്തെയും മറ്റ് സുരക്ഷാ വെല്ലുവിളികളെയും സംയുക്തമായി നേരിടുന്നതിനായി ഒരു പുതിയ പ്രതിരോധ സഖ്യം രൂപീകരിക്കാനും ഇസ്രയേല്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇന്ത്യ, എബ്രഹാം ഉടമ്പടിയിലെ രാജ്യങ്ങള്‍, ഗ്രീസ്, സൈപ്രസ്, ചില ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവയാണ് ഇതില്‍ ഉള്‍പ്പെടുക.

'സമാനമായ സുരക്ഷാ വെല്ലുവിളികള്‍ നേരിടുന്ന രാജ്യങ്ങള്‍ എന്ന നിലയില്‍, ഇന്ത്യയുമായുള്ള ബന്ധം പുതിയ തലത്തിലേക്ക് ഉയര്‍ത്താനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാന്‍ രാജ്യം ആവേശത്തോടെ കാത്തിരിക്കുകയാണെന്നും റൂവന്‍ അസര്‍ പറഞ്ഞു.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടെ പ്രതിരോധം, നയതന്ത്രം എന്നീ മേഖലകളില്‍ ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള ബന്ധം കൂടുതല്‍ കരുത്താര്‍ജ്ജിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Latest News

കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
September 26, 2026
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
September 26, 2026
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
September 26, 2026
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
September 26, 2026
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
September 26, 2026
 ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
September 26, 2026
 വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
September 26, 2026
കബഡിയില്‍ ഇരട്ട സ്വര്‍ണം;  ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
കബഡിയില്‍ ഇരട്ട സ്വര്‍ണം; ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
September 26, 2026
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ  പൂര്‍ത്തിയായി; വിധി നിര്‍ണായകം
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ പൂര്‍ത്തിയായി; വിധി നിര്‍ണായകം
September 26, 2026
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
September 26, 2026