l o a d i n g

സാംസ്കാരികം

സൗദി മലയാളീ സമാജം സാഹിതീയം പുസ്തകചര്‍ച്ച

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 24, 2026

ദമ്മാം: സൗദി മലയാളീ സമാജം ദമ്മാം ചാപ്റ്റര്‍ സാഹിതീയം പ്രതിമാസ പുസ്തകാവതരണവും ചര്‍ച്ചയും സംഘടിപ്പിച്ചു. കാലാതീതമായി വായനക്കാരുടെ മനസ്സില്‍ ഇന്നും നിലനില്‍ക്കുന്ന എം.ടിയുടെ ജനപ്രിയ നോവല്‍ 'മഞ്ഞ്', 2025ലെ വയലാര്‍ അവാര്‍ഡ് നേടിയ ഇ സന്തോഷ് കുമാറിന്റെ കൃതി 'തപോമയിയുടെ അച്ഛന്‍' എന്നിവയാണ് സാഹിതീയം വേദിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടത്.

മലയാളി സമാജം പ്രസിഡന്റ് സാജിദ് ആറാട്ടുപുഴയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പി.ടി അലവി ഉദ്ഘാടനം ചെയ്തു. സമാജം ദേശീയാധ്യക്ഷനും എഴുത്തുകാരനുമായ മാലിക് മഖ്ബൂല്‍ മഞ്ഞും, ദമ്മാം ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപിക ഗായത്രി ബിജു തപോമയിയുടെ അച്ഛനും അവതരിപ്പിച്ചു.

മഞ്ഞുപോല്‍ മരവിപ്പുളവാക്കുന്ന കാത്തിരിപ്പാണ് മഞ്ഞിലുടനീളം. സ്ഥലവും, കാലവും, കാലവസ്ഥയുമെല്ലാം കഥാപാത്രങ്ങളായി മാറുന്ന ഒരു ഗദ്യകവിത പോലെ ഹൃദ്യമാണിത്, നൈനിറ്റാളിന്റെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട , പ്രണയത്തിനും വിരഹത്തിനുമൊപ്പം പച്ചയായ മനുഷ്യജീവിതങ്ങളുടെ നിസ്സഹായതയും വരച്ചു കാണിക്കുന്ന ഒരു ഭാവകാവ്യം പോലെ മനോഹരമായ കൃതിയാണ് മഞ്ഞ്. പ്രതീക്ഷാനിര്‍ഭരമായ കാത്തിരിപ്പുകള്‍ക്ക് പോലും സൗന്ദര്യമുണ്ടെന്ന് പഠിപ്പിച്ചു തരുന്നുണ്ട് എം.ടിയുടെ വേറിട്ട രചനയായ മഞ്ഞെന്നും മാലിക് മഖ്ബൂല്‍ പറഞ്ഞു.

ദശകങ്ങളായി അഭയാര്‍ത്ഥി പ്രവാഹങ്ങളിലലിഞ്ഞു ചേര്‍ന്നു നില്‍ക്കുന്ന കൊല്‍ക്കത്ത നഗരത്തിന്റെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട മികച്ച നോവലാണ് താപോമയിയുടെ അച്ഛന്‍. അഭയാര്‍ത്ഥികള്‍ക്കായ് 'ഷെല്‍റ്റര്‍' എന്ന സംഘടനയുമായി ഇറങ്ങിതിരിച്ച തപോമയി ബറുവ എന്ന ചെറുപ്പക്കാരന്റെയും അയാളുടെ അച്ഛന്‍ ഗോപാല്‍ ബറുവയുടെയും കഥപറയുന്ന ഈ നോവല്‍, മേല്‍വിലാസം നഷ്ടപ്പെട്ട മനുഷ്യരുടെ അതിജീവനത്തിന്റെയും നോവിന്റെയും നേര്‍ക്കാഴ്ച്ച കൂടിയാണെന്നു തന്നെ പറയാം. മനുഷ്യജീവിതത്തിലേ തീവ്രവ്യഥകളെയും, ആത്മബന്ധങ്ങളെയും സൂക്ഷ്മമായി ചിത്രീകരിച്ചിരിക്കുന്ന, അതുവഴി ഒരു ഗൂഢലിപിയുടെ ഉള്‍ക്കാഴ്ചകളിലേയ്ക്ക് വായനക്കാരെ എത്തിക്കുന്ന രചനയുടെ ഇന്ദ്രജാലമാണ് തപോമയിയുടെ അച്ഛനില്‍ ഉള്ളതെന്ന് ഗായത്രി ബിജു പറഞ്ഞു.

കിഴക്കന്‍ പ്രവിശ്യയിലെ സാമൂഹിക സാഹിത്യ സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരടക്കം ഒട്ടനവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു. ആബിദ് അടിവാരം, ഷാജി മതിലകം, ഷബീര്‍ ചാത്തമംഗലം, ഷബ്ന നജീബ്, അനില്‍ റഹീമ, മുസ്തഫ കണ്ണൂര്‍, ലുഖ്മാന്‍ വിളത്തൂര്‍, നജ്മുസമാന്‍ നിലമ്പൂര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. റഹൂഫ് ചാവക്കാട് മോഡറേറ്റര്‍ ആയിരുന്നു. സൗദി മലയാളി സമാജം ഭാരവാഹികള്‍ പരിപാടിയ്ക്ക് നേതൃത്വം നല്‍കി. ചടങ്ങില്‍ ലീനാ ഉണ്ണികൃഷ്ണന്‍ സ്വാഗതവും നജ്മുസമാന്‍ കുളങ്ങരതൊടി നന്ദിയും പറഞ്ഞു.

Latest News

കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
September 26, 2026
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
September 26, 2026
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
September 26, 2026
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
September 26, 2026
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
September 26, 2026
 ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
September 26, 2026
 വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
September 26, 2026
കബഡിയില്‍ ഇരട്ട സ്വര്‍ണം;  ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
കബഡിയില്‍ ഇരട്ട സ്വര്‍ണം; ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
September 26, 2026
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ  പൂര്‍ത്തിയായി; വിധി നിര്‍ണായകം
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ പൂര്‍ത്തിയായി; വിധി നിര്‍ണായകം
September 26, 2026
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
September 26, 2026