ജിസാന്‍ : 'റമദാന്‍ വിശുദ്ധിയുടെ മാസം' കാമ്പയിനോടനുബന്ധിച്ച് ഐ.സി.എഫ് ജിസാന്‍ റീജണല്‍ കമ്മിറ്റി സംഘടിപ്പിച്ച ഗ്രാന്‍ഡ് ഇഫ്താര്‍-2026 ജിസാനിലെ പ്രവാസികളുടെ ഒരുമയുടെയും സ്‌നേഹത്തിന്റെയും സന്ദേശമുണര്‍ത്തുന്ന സ്നേഹ സംഗമമായി. ജിസാന്‍ ജനറല്‍ ആശുപത്രി മുനിസിപ്പല്‍ ഗ്രൗണ്ടില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ സ്വദേശികളും വിദേശികളുമടക്കമുള്ള മലയാളി സമൂഹം ഒത്തുചേര്‍ന്നു. ജിസാനിലെ വിവിധ സാമൂഹിക-മത സംഘടനാ നേതാക്കളും പ്രവര്‍ത്തകരുമടക്കം നിരവധിപേര്‍ ഇഫ്താര്‍ സംഗമത്തില്‍ പങ്കെടുത്തു.
മുസ്തഫ സഅദി റമദാന്‍ സന്ദേശ പ്രഭാഷണം നടത്തി. ഐ.സി.എഫ് സൗദി ദേശീയ സെക്രട്ടറി സിറാജ് കുറ്റ്യാടി, ചാപ്റ്റര്‍ ഫിനാന്‍സ് സെക്രട്ടറി മുഹമ്മദ് ബിന്‍ സ്വാലിഹ് മഞ്ചേശ്വരം, റീജിയന്‍ പ്രസിഡണ്ട്, ത്വാഹാ കിണാശ്ശേരി, ജനറല്‍ സെക്രട്ടറി രഹനാസ് കുറ്റ്യാടി,സംഘാടക സമിതി കണ്‍വീനര്‍ നാസര്‍ കല്ലായി എന്നിവരും സ്വദേശി പൗരപ്രമുഖരും ചടങ്ങില്‍ സംബന്ധിച്ചു.
അനസ് ജൗഹരി, ഹാരിസ് പട്ല, നൗഫല്‍ വള്ളിക്കുന്ന്, റഫീഖ് ഓമച്ചപ്പുഴ, ബിശറുല്‍ ഹാഫി,ശിഹാബ് എടവണ്ണപ്പാറ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. റമദാന്‍ കാമ്പയിനോടനുബന്ധിച്ച് ഈ മാസം ഖുര്‍ആന്‍ ദ ലീഡര്‍, ഹലഖതുല്‍ ഖുര്‍ആന്‍, സകാത്ത് ഡ്രൈവ്, തിലാവാ, ഖുര്‍ആന്‍ പാരായണമത്സരം തുടങ്ങിയ വൈജ്ഞാനിക പരിപാടികളും സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
Related News