ദമ്മാം: സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയിലുള്ള മുക്കം നിവാസികളെ ഏകോപിപ്പിച്ചുകൊണ്ട് പുതിയ പ്രവാസി കൂട്ടായ്മ നിലവില്‍ വന്നു. ദമ്മാം ബദര്‍ അല്‍ റബീഅ ഓഡിറ്റോറിയത്തില്‍ നടന്ന 'സ്‌നേഹസംഗമ'ത്തിലാണ് കൂട്ടായ്മയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. ദമ്മാമിലും പരിസര പ്രദേശങ്ങളിലുമുള്ള നിരവധി മുക്കം സ്വദേശികള്‍ സംഗമത്തില്‍ പങ്കെടുത്തു.
താജുദ്ദീന്‍ മസൂദ് സംഗമം ഉദ്ഘാടനം ചെയ്തു. പ്രവാസി സമൂഹം നേരിടുന്ന മാനസിക സംഘര്‍ഷങ്ങള്‍ കുറയ്ക്കുന്നതിലും പരസ്പര സഹകരണം ഉറപ്പാക്കുന്നതിലും ഇത്തരം പ്രാദേശിക കൂട്ടായ്മകള്‍ക്ക് വലിയ പങ്കുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നജീബ് കല്‍പ്പൂര് അധ്യക്ഷത വഹിച്ചു.
കൂട്ടായ്മയുടെ ലക്ഷ്യങ്ങളെയും പ്രവര്‍ത്തന ശൈലിയെയും കുറിച്ച് അനസ് മുക്കം സ്വാഗത പ്രസംഗത്തില്‍ വിശദീകരിച്ചു. 'വീണ്ടും കാണാം, വീണ്ടും കൂടാം' എന്ന പ്രമേയത്തില്‍ നവാസ് കുന്നത്ത് വിഷയാവതരണം നടത്തി.
മുതിര്‍ന്ന പ്രവാസികളെയും പൗരപ്രമുഖരെയും ഉള്‍പ്പെടുത്തിക്കൊണ്ട് വിപുലമായ കമ്മിറ്റി രൂപീകരിക്കുന്നതിനായി രണ്ടു മാസത്തെ കാലയളവ് നിശ്ചയിച്ചു. അതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി താല്‍ക്കാലിക അഡ്മിനിസ്ട്രേറ്റീവ് സംവിധാനത്തെയും യോഗം തിരഞ്ഞെടുത്തു.
വിവിധ ഏരിയകളെ പ്രതിനിധീകരിച്ച് താഴെ പറയുന്നവരെ കോര്‍ഡിനേറ്റര്‍മാരായി നിശ്ചയിച്ചു: അഫ്സല്‍ അഹമ്മദ് (കുമാരനല്ലൂര്‍), റിന്‍ഷാദ് ഗോശാലക്കല്‍ (നെല്ലിക്കാപറമ്പ്), ശിഹാബ് ചേപ്പാലി (വല്ലതായ്പ്പാറ). ഫൈസല്‍ മുരിങ്ങംപുറായി, ഷുക്കൂര്‍ (ആനയാംകുന്ന്), ഇജാസ് (വലിയപറമ്പ്), ആഷിഖ് (കാരശ്ശേരി), സവാദ് ഉള്ളാടന്‍ (കാരമൂല), ജിനോ കല്‍പ്പൂര്. സാലിഹ് കക്കാട്. ആരിഫ് ചോണാട്
ഹാഷിം പാലൂര്‍, റഫീഖ് പാറത്തൊടിക, ഷുക്കൂര്‍ മുക്കം, സജീര്‍ മാപ്പിളവീട്ടില്‍ എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നു. പ്രവാസ ജീവിതത്തിലെ തിരക്കുകള്‍ക്കിടയില്‍ നാട്ടിലെ ഓര്‍മ്മകളും സൗഹൃദങ്ങളും പുതുക്കാനുള്ള വേദിയായി ഈ സംഗമം മാറി.
Related News